ബെംഗളുരു; ബെലഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി.
കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ജനനേന്ദ്രിയ ഭാഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.