കോഴിക്കോട്: ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അഡൈ്വസര്‍ ഡോ.പി.രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീ.ഡയറക്ടര്‍ കെ.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു. മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും ബന്ധുക്കള്‍ ചികിത്സ തേടിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കുട്ടി ചികിത്സ തേടിയിരുന്ന ക്ലിനിക്കിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
Read MoreMonth: September 2021
ചൂതാട്ട ക്ലബ്ബ്കളിൽ പരിശോധന; 104 പേർ അറസ്റ്റിൽ
ബെംഗളൂരു; നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കാശുവെച്ചു ചൂതാട്ടം നടത്തിയ ക്ലബുകളിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഏകദേശം 104 പേരെ അറസ്റ്റ് ചെയ്തു. ഹൽസൂരു, ഇന്ദിരാനഗർ, സാംപിഗെഹള്ളി എന്നിവിടങ്ങളിൽ നടന്ന റൈഡുകളിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന് 4 ലക്ഷം രൂപയും ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന മറ്റു വാർത്തുക്കളും പിടിച്ചെടുത്തു. പരിശോധ നടക്കുന്നതിനിടെ പലരും ഓടി രക്ഷപ്പെട്ടന്നും ഇവരെ ഉടൻ പിടികൂടുമെന്നും സി.സി.ബി അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് നഗരത്തിലെ വിവിധ ക്ലബുകളിൽ മിന്നൽ പരിശോധന നടന്നത്. ചൂതാട്ടത്തിനൊപ്പം പലതരം കളികളുടെ ബെറ്റിങ്ങും ഇത്തരം കേന്ദ്രങ്ങളിൽ…
Read Moreനഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; ഒരു വിദേശി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇന്ത്യയിൽ ടൂറിസ്റ്റ് വിസയിലെത്തി കാലാവധി അവസാനിച്ചിട്ടും മടങ്ങി പോകാതെ നഗരത്തിലെ കമ്മനഹള്ളിയിലായിൽ താമസിച്ചിരുന്ന യുവാവാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുമ്പൊരിക്കൽ മുംബൈയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. കമ്മനഹള്ളിയിലെ വസതിയിൽ നിന്ന് ഏകദേശം 400 ഗ്രാം എം.ഡി.എം.എ., ഗുളികൾ സി.സി.ബി കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിദേശ മാർകെറ്റിൽ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.…
Read Moreസംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല
ബെംഗളൂരു: ഇന്നലെ കർണാടകയിലെ ബാഗൽകോട്ട്, വിജയപുര തുടങ്ങിയ ജില്ലകളുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഈ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. കർണാടക – മഹാരാഷ്ട്ര അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. ശനിയാഴ്ച അർധരാത്രി 11.47- ഓടെയാണ് ഭൂചലനമുണ്ടായത് എന്ന് സംസ്ഥാന പ്രകൃതിദുരന്ത നിവാരണകേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി.) അറിയിച്ചു. എന്നാൽ ഇതേസമയം അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കോലാപ്പൂരിലും നേരിയ തോതിൽ ഭൂചലനമുണ്ടായതായി റിപോർട്ടുകൾ ഉണ്ട്. 3.9 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം വിജയപുര ടൗൺ, ബസവന ബാഗവാഡി, ടിക്കോട്ട, ഇൻഡി, സിന്ദഗി തുടങ്ങിയ പ്രദേശങ്ങളിലാണ് അനുഭവപ്പെട്ടത്.
Read Moreകെ.പി.സി.യുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ’ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.
ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് ബി. ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് സെപ്റ്റംബർ അഞ്ചാം തീയതി ഞായറാഴ്ച ഉദയനഗർ എക്സ്റ്റൻഷൻ, മഹാദേവപുരയിലുള്ള മഡോണ സ്കൂളിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാക്സിൻ ഔട്ട്റീച്ച് ക്യാമ്പിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ട് എത്തിയവരും കൂടിയപ്പോൾ ക്യാമ്പിൽ തിരക്ക് അനുഭവപ്പെട്ടു. 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും തങ്ങളുടെ താല്പര്യമനുസരിച്ച് കോവിഷീൽഡും കോവാക്സിനും സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ, ശ്രീമതി പ്രതികാന്ത എന്നിവർ…
Read Moreഅധ്യാപക ദിനം ആഘോഷിച്ചു.
ബെംഗളൂരു : കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപങ്ങളിൽ അധ്യാപക ദിനാചരണം നടത്തി. കൈരളീ നിലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രഥമ അധ്യാപികമാരായ ശ്രീമതി എ. ബിന്ദു ,സുമംഗലാ ജയ്പാൽ, സൗഭാഗ്യ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ സെക്രട്ടറി പി കെ സുധീഷ് എല്ലാ അധ്യാപകരെയും അഭിസംബോധന ചെയ്യുകയും അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു. തുടർന്ന് എല്ലാ ജീവനക്കർക്കും മാനേജ്‌മന്റ് ഉപഹാരങ്ങൾ നൽകി. ശ്രീ കെ രാധാകൃഷ്ണൻ , എൻ ജി ബാലകൃഷ്ണൻ , വി…
Read More6-8 ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക്..
ബെംഗളൂരു : കോവിഡ് മഹാമാരി തീർത്ത ഏകദേശം ഒന്നര വർഷത്തോളമുള്ള ഇടവേളക്ക് ശേഷം 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളും ഇന്ന് മുതൽ സ്കൂളിലേക്ക് പോകുന്നു. ആഗസ്റ്റ് 23 ന് 9 മുതൽ 12 ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് സ്കൂളിൽ എത്തിയുള്ള വിദ്യാഭ്യാസം ആരംഭിച്ചിരുന്നു, ഇതിൻ്റെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് പുതിയ തീരുമാനം. താലൂക്ക് അടിസ്ഥാനത്തിൽ ടി പി ആർ നിരക്ക് 2 % ൽ താഴെയുള്ള താലൂക്കുകളിൽ മാത്രമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ 50% വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസ്…
Read Moreഒരു നഴ്സിംഗ് കോളേജുകൂടി കോവിഡ് ക്ലസ്റ്ററായി മാറി.
ബെംഗളൂരു : നഗരത്തിൽ ഒരു നഴ്സിംഗ് കോളേജ് കൂടി കോവിഡ് ക്ലസ്റ്ററായി മാറി, തുടർന്ന് ഇവിടെ കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു. ചിക്കബാന വാരയിലെ ധന്വന്തരി നഴ്സിംഗ് കോളേജിലെ 3 അധ്യാപകർക്കും 21 വിദ്യാർത്ഥികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹൊറമാവു ക്രിസ്ത്യൻ കോളേജ് ഓഫ് നഴ്സിംഗിലെ 34 വിദ്യാർത്ഥികൾക്ക് കോവിഡ് പിടിപെട്ടിരുന്നു. ഇവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ധന്വന്തരി കോളേജിലെ വിദ്യാർത്ഥികൾക്കും കോവിഡ് ബാധിച്ചത് എന്നാണ് ബി.ബി.എം.പി.ദാസറഹള്ളി സോൺ അധികൃതർ പറയുന്നത്. അധ്യാപകരെ ഹോം ക്വാറൻറീനിലേക്കും വിദ്യാർത്ഥികളെ കോവിഡ് കെയർ സെൻ്ററുകളിലേക്കും മാറ്റിയിട്ടുണ്ട്. ഈ…
Read Moreവേൾഡ് റെക്കോഡ് തിളക്കവുമായി മുൻ ബെംഗളൂരു മലയാളിയായ ഡോക്ടർ സുവിദ് വിൽസൺ
ബെംഗളൂരു: ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടി. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുണിവേർസൽ വേൾഡ് റെക്കോർഡ് സംവിധായകൻ ഡോ. സുവിദ് വിൽസന് കൈമാറി. പ്രശസ്ത മാധ്യമ പ്രവർത്തകന്‍…
Read Moreനിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍…
Read More