കോവിഡ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാറിനോടാവശ്യപ്പെട്ട് വിദഗ്ധർ.

ബെംഗളൂരു: ഒക്ടോബർ–നവംബർ മാസത്തെ ഉത്സവ സീസണിന് മുന്നോടിയായി, സംസ്ഥാന  സർക്കാരിനോട് കൊറോണ വൈറസ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. ജനങ്ങളുടെ സംരക്ഷണം ഉറപ്പിക്കാൻ വർഷാവസാന മാസങ്ങളിൽ കോവിഡ് -19 വാക്സിന്റെ  മൂന്നാമത്തെ ഡോസ് നൽകണം എന്നും  അവർ ആവശ്യപ്പെടുന്നു. ഈ വർഷം വേനൽക്കാലത്ത് കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ ആറ് മാസത്തിനുശേഷം ആന്റിബോഡികൾ കുറയുമെന്നതിനാൽ വീണ്ടും അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോകത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രധാനമായും വൈറസിന്റെ സാംക്രമിക വിഭാഗമായ ഡെൽറ്റ വേരിയന്റ് കാരണം. ഈ കുതിച്ചുചാട്ടം ഇന്ത്യയിൽ വ്യാപകമായി പ്രവചിക്കപ്പെടുന്ന…

Read More

10 വയസുകാരൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിയുന്നു;6 മാസത്തിന് ശേഷം മാതാവ് പിടിയിൽ.

ബെംഗളൂരു: 2021 ഫെബ്രുവരി 7 നാണ് 10 വയസുകാരന്റെ മൃതദേഹം തമിഴ്നാട്ടിലെ ബരാഗൂരിന് സമീപം ഒറ്റപ്പെട്ടസ്ഥലത്ത് നിന്ന് കണ്ടെത്തിയത്– അമ്മയാണ് കുട്ടിയെ  കൊലപ്പെടുത്തിയതെന്ന് സംഭവം നടന്ന് മാസങ്ങൾക്ക്ശേഷം, പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ്‌ മഹാദേവ്ജോഷി വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ കാണാതായി ആറ്‌ മാസങ്ങൾക്ക് ശേഷം കുട്ടിയെകാണാതായി എന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് മൈക്കോ ലേഔട്ട് പോലീസ്കേസ് അന്വേഷിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ അമ്മയെക്കൂടാതെ കുട്ടിയെ കൊലപ്പെടുത്തിയതിന് മറ്റ്‌ ഒരാളെയും മൃതദേഹം മറച്ചുവെച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ്…

Read More

മലയാളി സംരംഭകൻ്റെ ഇൻസ്റ്റ്ൻ്റ് ഭക്ഷണക്കൂട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി വ്യാജ പ്രചാരണം;പരാതി നൽകി.

ബെംഗളൂരു :മലയാളി സംരംഭകനായ പി.സി.മുസ്തഫയുടെ നേതൃത്വത്തിൽ ആരംഭിച്ച ഐ.ഡി. എന്ന ബ്രാൻ്റ് നഗരത്തിൽ വൻ ഹിറ്റാണ്. ഇഡ്ഡലി ദോശ എന്ന വാക്കിൻ്റെ ചുരുക്കെഴുത്തായ ഐ.ഡി. ആദ്യമായി ആരംഭിക്കുന്നത് ഇഡ്ഡലി, ദോശ ഇൻസ്റ്റൻ്റ് ഭക്ഷണക്കൂട്ടുമായാണ്. ഇന്ന് മറ്റ് നിരവധി മറ്റ് ഉൽപ്പന്നങ്ങൾ ഇവരുടേതായി ഉണ്ട്. ഐ.ഡി.ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്ന വ്യാജവാർത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇനിനെതിരെ കമ്പനി ബെംഗളൂരു പോലീസിൻ്റെ സൈബർ സെല്ലിലും വാട്സ്ആപ്പ് ഗ്രിവൻസ് സെല്ലിന്യം ആണ് പരാതി നൽകിയത്. ബ്രാൻ്റിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണ്, ഐ.ഡി.ഉൽപ്പന്നങ്ങൾ 100…

Read More

നഗരത്തിൽ ഡെങ്കിപനി കേസുകളിൽ വർദ്ധനവ്

ബെംഗളൂരു: ബെംഗളൂരുവിലെ മൺസൂൺ സീസണിൽ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മെയ് മാസത്തിൽ 102 കേസുകൾ ആയിരുന്നത് ഓഗസ്റ്റിൽ 677 ആയി ഉയർന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതല്ലെന്ന് ബി.ബി.എം.പി അധികൃതർ വ്യക്തമാക്കി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) മേയ് മുതൽ ഓഗസ്റ്റ് വരെ നഗരത്തിൽ ഡെങ്കിപ്പനി പരിശോധിച്ച 12,203 സാമ്പിളുകളിൽ 1,304 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബി.ബി.എം.പിയുടെ എട്ട് സോണുകളിൽ, കിഴക്കൻ മേഖലയിൽ 438 കേസുകളും, ദക്ഷിണ മേഖലയിൽ 319 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേയ് മുതൽ മുനിസിപ്പൽ…

Read More

കോവിഡ് ബാധിത കുടുംബങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു

ബെംഗളൂരു: കോവിഡ് -19  ബാധിച്ച പാവങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  പറഞ്ഞു. പകർച്ചവ്യാധി ധാരാളം ആളുകളിൾക്ക് ദുരിതം സമ്മാനിച്ചു, നിരവധി കുട്ടികൾ അനാഥരായി, നിരവധി കുടുംബങ്ങൾക്ക് കുട്ടികളെ നഷ്ടപ്പെട്ടു, ആ ആളുകൾക്കെല്ലാം സാമൂഹിക സുരക്ഷ ആവശ്യമാണ്, എന്ന് മുഖ്യമന്ത്രി  പറഞ്ഞു. പകർച്ചവ്യാധി ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിന്, മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. നേരത്തെ പ്രഖ്യാപിച്ച…

Read More

കർണാടകയിൽ ഇന്ന് 967 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  967 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 921 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക :Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 921 ആകെ ഡിസ്ചാര്‍ജ് : 2905604 ഇന്നത്തെ കേസുകള്‍ : 967 ആകെ ആക്റ്റീവ് കേസുകള്‍ : 17028 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37472 ആകെ പോസിറ്റീവ് കേസുകള്‍ : 2960131 ഇന്നത്തെ…

Read More

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23,535 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794…

Read More

സ്വാതന്ത്ര്യ ദിനത്തിലെ അലങ്കാരം; സംസ്ഥാനത്തെ വിമാനത്താവളത്തിന് സമ്മാനം.

ബെംഗളൂരു : സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ അലങ്കാര മൽസരത്തിൽ മൈസൂരു വിമാനത്താവളത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥാനത്തിൻ്റെ പരമ്പരാഗത രീതിയിലാണ് മൈസൂരു വിമാനത്താവളത്തിൻ്റെ അലങ്കാരങ്ങൾ ഒരുക്കിയിരുന്നത്. കേന്ദ്ര സർക്കാറിൻ്റെ നിയന്ത്രണത്തിൽ ഉള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് മൽസരം നടത്തിയത്, ഇതിൽ മൂന്നാം വിഭാഗത്തിലാണ് മൈസൂരു വിമാനത്താവളം സമ്മാനാർഹമായത്.

Read More

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്കത്തിൽപെട്ട 73 പേരുടെ ഫലം പുറത്ത്: എല്ലാവർക്കും നെഗറ്റീവ്

ബെംഗളൂരു: കേരളത്തിൽ നിപ വൈറസിന് കീഴടങ്ങിയ 12 വയസുള്ള കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയ73 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. കോൺടാക്റ്റ് ലിസ്റ്റിലുള്ള അഞ്ച് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി എന്നും ഇതോടെ നെഗറ്റീവ് ഫലം വ്യക്തമായ ആളുകളുടെ എണ്ണം 73 ആയി എന്നും പ്രസ്താവനയിൽ അറിയിച്ചു . വ്യാഴാഴ്ച 22 കോൺടാക്റ്റുകളുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു എന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 64…

Read More

ഗണേശോൽസവത്തിന് നഗരത്തിൽ 5 ദിവസത്തെ പൊതു ആഘോഷം അനുവദിച്ചു.

ബെംഗളൂരു: ഗണേശ ചതുർഥിയോടനുബന്ധിച്ച പൊതു ആഘോഷത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയതിലും ആഘോഷങ്ങൾ മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയതിലും ഹിന്ദു അനുകൂല ഗ്രൂപ്പുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ബിബിഎംപി പുറപ്പെടുവിച്ച ഉത്സവ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ ആഘോഷ കാലയളവിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ നിശ്ചയിച്ച പ്രകാരം അഞ്ച് ദിവസങ്ങളിലായി നഗരത്തിൽ ആഘോഷങ്ങൾ അനുവദിക്കുമെന്ന് ബിബിഎംപി  അറിയിച്ചു. “പോലീസ് ഉപദേശപ്രകാരം ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് പരിമിതപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തീരുമാനിക്കാൻ ഞങ്ങൾ ഇപ്പോൾ ലോക്കൽ പോലീസിനോടും ബിബിഎംപി ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്, ”എന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ്…

Read More
Click Here to Follow Us