മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സെക്യൂരിറ്റി

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സെക്യൂരിറ്റി ലഭ്യമാക്കണമെന്ന് സുപ്രീംകോടതി.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുളള സുരക്ഷയുടെ ചെലവുകള്‍ അംബാനി തന്നെ വഹിക്കണം. മുകേഷ് അംബാനിയും കുടുംബവും ഇന്ത്യയിലാണെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരും രാജ്യത്തിന് പുറത്താണെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് സുരക്ഷ ഉറപ്പാക്കേണ്ടതെന്നും ജസ്റ്റിസുമാരായ കൃഷ്ണ മൂര്‍ത്തിയും അമാനുളളയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!

അംബാനിക്കും കുടുംബത്തിനും ലഭിച്ചിട്ടുളള ഭീഷണി കത്തുകള്‍ സംബന്ധിച്ച യഥാര്‍ഥ ഫയലുകള്‍ ഹജാരാക്കുവാനായി ആഭ്യന്തര മന്ത്രാലയത്തോട് ത്രിപുര ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഹര്‍ജിയില്‍ ബികാഷ് സാഹ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts