ബെംഗളൂരു: സെപ്റ്റംബർ 12, 13 തീയതികളിൽ ടി കെ ഹള്ളിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, നഗരത്തിന്റെ പല ഭാഗങ്ങളിലും ഈ രണ്ട് ദിവസത്തെ ജലവിതരണം മുടങ്ങുന്നതായിരിക്കും. കാവേരി മൂന്നാം സ്റ്റേറ്റ് പമ്പിംഗ് സ്റ്റേഷനിൽ നിന്നുള്ള 1,750 എംഎം ട്രാൻസ്മിഷൻ മെയിൻ പൈപ്പ്‌ലൈനിലെ ചോർച്ച തടയുന്നതിനുള്ള ജോലികൾ ചെയ്യുന്നതിന് വേണ്ടിയാണ് ജലവിതരണം നിർത്തുന്നത് എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. താഴെ പറയുന്ന പ്രദേശങ്ങളിലായിരിക്കും ജലവിതരണം മുടങ്ങുന്നത്: ഗാന്ധിനഗർ, കുമാര പാർക്ക് ഈസ്റ്റ്, വസന്തനഗർ, ഹൈ ഗ്രൗണ്ട്സ്, സമ്പംഗിരംനഗർ, സികെസി ഗാർഡൻ, കെഎസ് ഗാർഡൻ, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, ഇൻഫൻട്രി റോഡ്, ശിവാജിനഗറും ചുറ്റുമുള്ള…
Read MoreMonth: September 2021
വാക്‌സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു.
ബെംഗളൂരു: എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ഇന്ന് ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയിൽ വെച്ച് നടത്താനിരുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് മാറ്റി വെച്ചു. സാങ്കേതികപരമായ ചില കാര്യങ്ങൾ കാരണമാണ് വാക്‌സിനേഷൻ ഡ്രൈവ് മാറ്റിവെച്ചതെന്നും പകരം 13.09.2021 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 3 മണി വരെ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും കെ.എം.സി.സി അധികൃതർ അറിയിച്ചു, കെ.എം.സി.സിയും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 9964889888 എന്ന നമ്പറിൽ ബന്ധപ്പെടുക.
Read Moreഹൃദയാഘാതം മൂലം മലയാളി യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു
ബെംഗളൂരു: ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന്‍ സുലൈമാന്‍ (32) ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി. മുസ്ഥഫ കെ.ഒ സുബൈദ ഒമ്പന്‍ ദംബതികളുടെ മകനാണ് മരണമടഞ്ഞ സുലൈമാന്‍. ബെംഗളൂരു കെ ആര്‍ പുരത്ത് ജൂസ് സ്റ്റാള്‍ നടത്തുകയായിരുന്ന ഇദ്ദേഹം. ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കടയില്‍ തിരിച്ചെത്തേണ്ട സമയമായിട്ടും എത്താഞ്ഞതിനെ തുടർന്ന് മുറിയിൽ ചെന്ന സുഹൃത്താണ് സുലൈമാനെ മരണപ്പെട്ട നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ ബെംഗളൂരു കെ.എം.സി.സി കെആര്‍ പുരം ഏരിയാകമ്മറ്റി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. നിലവിൽ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് പോസ്റ്റമോട്ടത്തിന് ശേഷം…
Read Moreകർണാടകയിൽ ഇന്ന് 1074 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1074 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1136 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.63%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1136 ആകെ ഡിസ്ചാര്‍ജ് : 2904683 ഇന്നത്തെ കേസുകള്‍ : 1074 ആകെ ആക്റ്റീവ് കേസുകള്‍ : 16992 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 37462 ആകെ പോസിറ്റീവ് കേസുകള്‍ : 2959164 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 29,209 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍…
Read Moreഉത്സവകാലം: പഴങ്ങളുടെയും പൂക്കളുടെയും വില കുതിച്ചുയരുന്നു
ബെംഗളൂരു: ഗൗരി ഗണേശ ഉത്സവ വാരാന്ത്യത്തിന് കഷ്ടിച്ച് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഷോപ്പിംഗ് ആഘോഷങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് നഗരത്തിലെ വിപണികളിലെ വ്യാപാരികൾ പറഞ്ഞു. അവശ്യവസ്തുക്കളുടെ വില കൂടിയിട്ടില്ലെങ്കിലും,പൂക്കളുടെയും പഴങ്ങളുടെയും വില നഗര വിപണികളിൽ കുതിച്ചുയരുകയാണ്. വിവിധ പഴങ്ങളുടെ വില 10 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്തിയതായി കെആർ മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ പറഞ്ഞു. മാതളനാരങ്ങ ഒരു കിലോഗ്രാമിന് 120 രൂപയിൽ നിന്ന് 140 മുതൽ 150 രൂപ വരെയായി ഉയർന്നു, അതേസമയം ആപ്പിൾ 100 ൽ നിന്ന് 130-150 രൂപയായി ഉയർന്നു. ഓറഞ്ചിന്റെ വിലയും 100 രൂപ കടന്നതോടെ, കിലോയ്ക്ക്…
Read Moreവൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: നിപ്പ വൈറസിന്റെയും മറ്റ് പകർച്ചവ്യാധികളുടെയും ഭീതിക്കൊപ്പം കോവിഡ് -19 കേസുകളുടെ എണ്ണവും വർദ്ധിക്കുന്നതിനാൽ, റോഡരികിലെ ഭക്ഷണശാലകളിലെ തിരക്കും ശുചിത്വവും ആരോഗ്യ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ, റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും മൃദു സമീപനം കൈക്കൊള്ളുമ്പോഴും, റോഡരികിലെ ഭക്ഷണശാലകൾ മാത്രം ലക്ഷ്യമിടുന്നുവെന്ന് കച്ചവടക്കാർ അതൃപ്തി പ്രകടിപ്പിച്ചു. തുറന്ന് വെച്ചിരിക്കുന്ന കട്ട് പഴങ്ങളും പച്ചക്കറികളും, ചാറ്റ് സ്റ്റാളുകളും നോൺ വെജിറ്റേറിയൻ ഇനങ്ങളും വിൽക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ…
Read Moreനഗരത്തിൽ വൈറൽ അണുബാധ കേസുകൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: കോവിഡ് -19, നിപ വൈറസുകൾ ഭീതി പരത്തുന്ന സാഹചര്യത്തിൽ, വൈറൽ അണുബാധകളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ അറിയിക്കുന്നു. രോഗികൾ ജാഗ്രത പാലിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഡോക്ടർമാർ പ്രത്യേകിച്ച് ശിശുരോഗവിദഗ്ദ്ധർ ഇത്തരത്തിലുള്ള കൂടുതൽ കേസുകൾ വരുന്നതായി അറിയിച്ചു. നഗരത്തിലെ റോഡ് ജോലികൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, രാവിലെയും വൈകുന്നേരവും പൊടി നിറഞ്ഞ റോഡുകൾ, മഴ, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക എന്നിവ എല്ലാം ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നാം തരംഗത്തിന്റെ ക്രമാനുഗതമായ തുടക്കമാകുമെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ്നൽകുന്നുണ്ട്. മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല…
Read Moreഇലക്ട്രിക്ക് വണ്ടി ചാർജ് ചെയ്യാൻ അനുമതി നിഷേധിച്ചു; വണ്ടി അടുക്കളയിലെത്തിച്ചു ചാർജ് ചെയ്തു
ബെംഗളൂരു: തന്റെ ഫ്ലാറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു ഇലക്ട്രിക് വണ്ടി ചാർജ് ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ സ്ഥാപിക്കാൻ റെസിഡൻസ് അസോസിയേഷൻ അനുമതി നൽകാത്തതിനാൽ അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലെ തന്റെ സ്വന്തം ഫ്ലാറ്റിലെ അടുക്കളയിലെത്തിച്ച് യുവാവ് സ്കൂട്ടർ ചാർജ് ചെയ്തു. വണ്ടി ലിഫ്റ്റിലൂടെ അഞ്ചാം നിലയിലെ തന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്ളാറ്റിലെ അടുക്കളയിലെ പവർ പ്ലഗിൽ കുത്തി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രവും യുവാവ് ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചു. ബെന്നാർഘട്ട റോഡിലുള്ള ഹുളിമാവിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വൈസ് പ്രസിഡന്റായി…
Read Moreബിബിഎംപി മെഗാ കോവിഡ് വാക്സിൻ സെന്ററുകൾ തുറന്നു
ബെംഗളൂരു: യലഹങ്കയിലെ ഡോ ബി ആർ അംബേദ്കർ ഭവനിൽ ബിബിഎംപി ബുധനാഴ്ച മെഗാവാക്സിനേഷൻ സെന്റർ തുറന്നു. ഈസ്റ്റ് സോണിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിലുള്ള എപിഡെമിക് ഡിസീസ് ആശുപത്രി, വെസ്റ്റ് സോണിലെ മല്ലേശ്വരത്തെ യങ്സ്റ്റെർസ് കബഡി ക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ബിബിഎംപി ഇതിന് മുൻപ് മെഗാ വാക്സിനേഷൻ സെന്റർ തുറന്നിട്ടുണ്ട്. ഓരോരുത്തരും വാക്സിൻ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതുവരെ, 18 വയസ്സിന് മുകളിലുള്ളവരിൽ 80% പേരും ആദ്യത്തെ വാക്സിൻ ഡോസ് എടുത്തിട്ടുണ്ട്, ഏകദേശം 33% പേർ…
Read More