ബെംഗളുരു; ബിഎംടിസി ഡിപ്പോകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു. സുമനഹള്ളി, കല്യാൺ നഗർ ഡിപ്പോകളിലാണ് ബെസ്കോമിന്റെ പ്ലാൻുകൾ സ്ഥാപിയ്ച്ചത്.
49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1.7 കോടി രൂപയാണ് വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്.
ശാന്തി നഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി നിരക്ക് നൽകുന്നത്. കൂടാതെ ബെസ്കോമിന് പുറമെ കർണ്ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ, കർണ്ണാടക റിന്യൂവബിൾ, എനർജി ഡവലപ്പ്മെന്റ് ലിമിറ്റഡ്, എന്നിവയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ഗ്രിഡില്ലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.