ബെംഗളൂരു: എല്ലാ ദിവസവും നഗരത്തിൽ 300-400 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 12 ന് നഗരത്തിൽ 176 കണ്ടൈൻമെന്റ് സോണുകളാണ് രജിസ്റ്റർ ചെയ്തത്, ആഗസ്റ്റ് 22 ആയപ്പോൾ ഇത് 112 ആയി കുറഞ്ഞു, പത്ത് ദിവസത്തിനുള്ളിൽ 64 എണ്ണം കുറഞ്ഞു എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.
നിയമങ്ങൾ കർശനമായി നടപ്പാക്കുകയും കൂടുതൽ അവബോധം നൽകുകയും ചെയ്തതാണ് കണ്ടൈൻമെന്റ്സോണുകൾ കുറഞ്ഞതിന് കാരണമെന്ന് ബി ബി എം പി ഉദ്യോഗസ്ഥർ പറഞ്ഞു.
“കണ്ടൈൻമെന്റ് സോൺ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യമാക്കിയപ്പോൾ ആളുകൾ അതിനെക്കുറിച്ച് ജാഗ്രതപുലർത്തുന്നു. പല അപ്പാർട്ടുമെന്റുകളിലും, അവരുടെ ബ്ലോക്കുകൾ അടയ്ക്കാൻ ആഗ്രഹിക്കാത്തതിനാൽതാമസക്കാർ ജാഗ്രത പാലിച്ചു, ” എന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡി രൺദീപ്പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.