ബെംഗളൂരു: 5 വർഷമായി ബെംഗളൂരു മലയാളികളുടെ രസക്കൂട്ടുകൾ വ്യക്തമായി പകർന്നു നൽകുന്ന ബെംഗളൂരു വാർത്തയും ആഗോള മലയാളികളുടെ രുചിക്കൂട്ടുകൾ കൃത്യമായി അറിയുന്ന “ഷെഫ് സുരേഷ് പിള്ളെ”യും ചേർന്നു നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക.
വിജയികളാകുന്ന 2 ജോഡി പേർക്ക് വൈറ്റ് ഫീൽഡിൽ ഫിനിക്സ് മാളിനടുത്തുള്ള”ഷെഫ് പിള്ളെ”റസ്റ്റോറൻ്റിൽ നിന്ന് രുചികരമായ മലയാളത്തനതു രുചിയോടെയുള്ള ” കൊയിലോൺ സദ്യ”….
#bengaluruvartha_chefpillai_photocontest
മൽസരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
- കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നിങ്ങളുടെ ഒറ്റക്കോ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ ഉളള ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുള്ള ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ തന്നെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുക.
- ഞങ്ങളുടെ ജൂറി തെരഞ്ഞെടുക്കുന്ന 2 ജോഡി പേരെ വിജയികളായി പ്രഖ്യാപിക്കും.
- സൂക്ഷിക്കുക ഹാഷ് ടാഗിൽ തെറ്റ് വരുത്തിയാൽ മൽസര പരിധിയിൽ ഉൾപ്പെടില്ല.
- ഈ മത്സരം ഇന്ന് മുതൽ 21 /08/2021 ഉച്ചക്ക് 3 മണി വരെ ആയിരിക്കും ഉണ്ടാകുക.
- 21 ന് തിരുവോണ ദിനത്തിൽ ഉച്ച കഴിഞ്ഞു മത്സര വിജയികളെ പ്രഖ്യാപിക്കും. വിജയികളായി തിരഞ്ഞെടുക്കുന്ന 2 പേർക്ക് ബെംഗളൂരുവിൽ ആരംഭിച്ച “ഷെഫ് പിള്ളെ” റെസ്റ്റോറൻ്റിൽ നിന്നും 22/08/2021 അവിട്ടം ദിനത്തിൽ 2 ജോഡി പേർക്ക് ഓണ സദ്യ (ഒരു വിജയിക്ക് 2 സദ്യ എന്ന രീതിയിൽ ) ഷെഫ് പിള്ളയുടെ കയ്യിൽ നിന്നും നേരിട്ട് ലഭിക്കും.
- കോവിഡ് സാഹചര്യമായതു കൊണ്ട് തന്നെ ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
NB :
- ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ നിലവിൽ നഗരത്തിൽ ഉള്ളവരായിരിക്കണം. വിജയി ആയി തിരഞ്ഞെടുക്കുന്ന ആൾ നേരിട്ടു വന്നു വേണം സമ്മാനമായ ഓണസദ്യ കൈപ്പറ്റാൻ.
- യാതൊരു കാരണവശാലും വിജയിയുടെ സുഹൃത്തുക്കൾക്കോ, വിജയി നിർദ്ദേശിക്കുന്ന ആളുകൾക്കോ സമ്മാനം കൈമാറുന്നതല്ല.
- ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
- അനുകൂലമല്ലാത്ത സാഹചര്യത്തിൽ ഏത് സമയത്തും മുന്നറിയിപ്പില്ലാതെ മൽസരം ഭാഗികമായോ പൂർണമായോ നിർത്തി വക്കാനോ,മാറ്റി വക്കാനോ ഉള്ള അധികാരം സംഘാടകരിൽ നിക്ഷിപ്തമാണ്.
- അപ്പൊ ഹാഷ്ടാഗ് മറക്കണ്ട #bengaluruvartha_chefpillai_photocontest
- നിങ്ങൾ ഇടുന്ന പോസ്റ്റിന്റെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റ് ഇട്ട ഉടൻ തന്നെ +91 9742358885 എന്ന നമ്പറിൽ അയക്കുക.