ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റൊരു തരംഗം ഒഴിവാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ.
ഗണേശോത്സവം, മുഹറം തുടങ്ങിയ പ്രധാന ആഘോഷങ്ങൾ വരാനിരിക്കെയാണ് ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലെ സാംസ്കാരിക, മത, രാഷ്ട്രീയ, സാമൂഹിക പരിപാടികൾ നിയന്ത്രിച്ചു കൊണ്ടുള്ള പുതിയ ഉത്തരം പ്രിൻസിപ്പൾ സെക്രട്ടറി തുഷാർ ഗിരിനാഥ് പുറത്തിറക്കിയത്.
പൊതു സ്ഥലങ്ങളിൽ പന്തലുകൾ നിർമ്മിച്ച് ഗണേശോത്സവം സംഘടിപ്പിക്കാൻ അനുമതി ഇല്ല, ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കും അനുമതി ഇല്ല. ആൾക്കൂട്ടങ്ങളില്ലാതെ അനുവദനീയമായ സ്ഥലത്ത് വിഗ്രഹ നിമഞ്ജനം അനുവദിക്കും.ഗണേശ പൂജകൾ വീടുകളിലേക്ക് ചുരുക്കണം.
മുഹറം ആഘോഷത്തിൻ്റെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡപ്രകാരമായിരിക്കണം മസ്ജിദുകളിൽ നമസ്കര ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത് എന്ന് ഉത്തരവിൽ പറയുന്നു.