ബെംഗളൂരു : ടോക്കിയോയിൽ മെഡലുകൾ നേടി രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും രാജ്യത്തിൻ്റെ അഭിമാനമായി മാറുകയും ചെയ്ത കായികതാരങ്ങൾക്ക് ഓരോ സംസ്ഥാ സർക്കാറുകളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ടോക്കിയോയിൽ സ്വർണമണിഞ്ഞ നീരജ് ചോപ്രക്ക് നിരവധി പാരിതോഷികങ്ങളാണ് വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചത്.
ആനന്ദ് മഹീന്ദ്ര അവരുടെ വാഹനമായ എക്സ്.യു.വി 700 നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് നൽകിയത് ഒരു കോടി രൂപയാണ്. ഒരു വർഷം സൗജന്യ യാത്രക്ക് അവസരം നൽകിക്കൊണ്ടാണ് നീരജിൻ്റെ സുവർണ നേട്ടം ഇൻഡിഗോ എയർലൈൻ ആഘോഷിച്ചത്.
തീർന്നില്ല കർണാടകയിലെ പൊതുമേഖലയിലെ അഭിമാന സ്ഥാപനമായ കർണാടക ആർ.ടി.സി. നീരജിന് നൽകിയത് അവരുടെ” ഗോൾഡൻ പാസ് “ആണ്, കെ.എസ്.ആർ.ടി.സിക്ക് സർവ്വീസുള്ള എവിടേക്കും ആജീവനാന്തം ഈ പാസ് ഉപയോഗിച്ച് സൗജന്യമായി സഞ്ചരിക്കാം.
ആർ.ടി.സി.യുടെ 60-ാം വാർഷികത്തിന്റെ ഭാഗമായാണിതെന്ന് മാനേജിങ് ഡയറക്ടർ ശിവയോഗി സി. കലസാദ് ട്വീറ്റ് ചെയ്തു.
ഒളിമ്പിക് ഗോൾഡൻ ബോയ് എന്ന് ചോപ്രയെ വിശേഷിപ്പിച്ചാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപനം പങ്കുവെച്ചത്.
— KSRTC (@KSRTC_Journeys) August 7, 2021
ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ ഗോൾഫ് മത്സരത്തിൽ നാലാംസ്ഥാനത്തെത്തിയ ബെംഗളൂരു താരം അദിതി അശോകിന് ആർ.ടി.സി. ബസുകളിൽ സൗജന്യ പാസും അനുവദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We in KSRTC celebrate her achievements and are happy to announce KSRTC Free bus pass to her on the occasion of 60th year of KSRTC.
SHIVAYOGI C. KALASAD, IAS
MD, KSRTC(2/2)
— KSRTC (@KSRTC_Journeys) August 7, 2021