ബെംഗളൂരു: വിവിധ മേഖലകളിലായി വ്യാപിച്ച 23 കമ്പനികളുമായി കർണാടക സർക്കാർ 28,000 കോടി രൂപയുടെ നിക്ഷേപധാരണാപത്രത്തിൽ ഒപ്പുവച്ചു.
15,000 ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ കരാർ വഴി സൃഷ്ടിക്കും. ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങി വരും വർഷങ്ങളിൽ ഒന്നാം നമ്പർ നിക്ഷേപ ലക്ഷ്യസ്ഥാനമായി ഉയർന്നുവരാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ഇൻവെസ്റ്റ് കർണാടക’ പദ്ധതിയിലെ ചില പ്രമുഖ ഇടപാടുകളിൽ യുഎസ് ആസ്ഥാനമായുള്ള ലി-അയൺ സെൽ നിർമാതാക്കളായ സി 4 വി എന്ന സ്ഥാപനവുമായി 4,015 കോടി രൂപയുടെ ധാരണാപത്രവും അദാനി ഡാറ്റാ സെന്ററുകളുമായി 5,000 കോടി രൂപ ധാരണാപത്രത്തിലും ഒപ്പുവെച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു കൈമാറി.
കഴിഞ്ഞ വർഷം 2020 മാർച്ചിൽ മഹാമാരി ആരംഭിച്ചതുമുതൽ കർണാടക സർക്കാർ 520 ലധികം വ്യവസായ പദ്ധതികൾക്ക് 77,000 കോടി രൂപ ഒന്നിലധികം മേഖലകളിലായി നേടിയിട്ടുണ്ട് . കൂടാതെ 23,000 കോടി രൂപയുടെ നിർദേശങ്ങളും ധാരണാപത്രങ്ങളും സമർപ്പിച്ചിട്ടുമുണ്ട്. അങ്ങനെ മൊത്തം നിക്ഷേപം ഒരു ലക്ഷം കോടി രൂപയായി എന്ന് യെഡിയൂരപ്പ ചടങ്ങിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.