ഇന്ത്യയിൽ വ്യാപന ശേഷി കൂടുതലുള്ള ഡബിള്‍ മ്യൂട്ടന്റ് ഇന്ത്യന്‍ വേരിയന്റ് കൊവിഡ് ആണ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്നത് എന്ന അനുമാനത്തില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രമുഖ രാഷ്ട്രങ്ങള്‍.
മെയ് 3 മുതല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലവില്‍ റദ്ധാക്കിയിട്ടുണ്ട്.
ബ്രിട്ടന് ആണ് ഇന്ത്യക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ മറ്റൊരു രാഷ്ട്രം.
ഇന്ത്യ റെഡ്ലിസ്റ്റില്‍ വന്ന വാര്‍ത്ത ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പരക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി.
Amid a surge in COVID cases (in India), travellers should avoid all travel to India. Even fully vaccinated travellers may be at risk for getting & spreading variants and should avoid all travel to India. If you must travel to India, get fully vaccinated before travel: CDC, USA pic.twitter.com/VrLK4hpZRA
— ANI (@ANI) April 20, 2021
അമേരിക്കന്‍ രോഗപ്രതിരോധ നിയന്ത്രണ സെന്റര്‍ ആണ് നിര്‍ദേശം നല്‍കിയത്.
വാക്സിന് സ്വീകരിച്ച ആളുകള്‍ പോലും കോവിഡ് ബാധിതരാകാനും അത് പരത്താന്‍ സാധ്യതയുള്ളവര്‍ ആകാനും ഇടയുണ്ട്. ആയതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയില്‍ പോകണം എന്ന് നിര്‍ബന്ധം ഉള്ളവരാണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്സിന് സ്വീകരിക്കണം – ഇതാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഇന്ത്യയെ ബ്രിട്ടന് റെഡ് ലിസ്റ്റില്‍ പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.