ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4346 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 9.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4364 ആകെ ഡിസ്ചാര്‍ജ് : 996367 ഇന്നത്തെ കേസുകള്‍ : 11265 ആകെ ആക്റ്റീവ് കേസുകള്‍ : 85480 ഇന്ന് കോവിഡ് മരണം : 38 ആകെ കോവിഡ് മരണം : 13046 ആകെ പോസിറ്റീവ് കേസുകള്‍ : 1094912 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 14 April 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45%;കേരളത്തിൽ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19.
കേരളത്തിൽ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക…
Read Moreനഗരത്തിൽ ഇന്ന് ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യത.
ബെംഗളൂരു: നഗരത്തിൽ അടക്കം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വൈകുന്നെരം മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ റിപ്പോട്ടിൽ പറഞ്ഞു. ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ ജില്ല , ചാമരാജനഗര, മാണ്ഡ്യ, മൈസുരു, കൊഡഗു, ഹാസൻ, കോലാർ, ചിക്കമഗളൂർ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നെരം 4 മണിയോടെ പുറത്തുവിട്ട കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഇടിയും മിന്നലോടും കൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മേല്പറഞ്ഞ ജില്ലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read More12-ാം ക്ലാസ് പരീക്ഷ മാറ്റി; 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി : സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പത്താംക്ലാസ് പരീക്ഷ ഫലത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്‌ഇ ബോര്‍ഡ് തയ്യാറാക്കും. ഇന്റേണല്‍ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ നിശ്ചയിക്കും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതിനായി ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വെളിപ്പെടുത്തി.
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ പോലീസ് ഈടാക്കിയത് 83 ലക്ഷം രൂപ.
ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ ബെംഗളൂരു പോലീസ് 83 ലക്ഷം രൂപ ഈടാക്കിയതായി ബെംഗളൂരു പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു. കോവിഡ് നിയമങ്ങൾ ലംഘിച്ച 33,614 പേരിൽ നിന്ന് ഏപ്രിൽ മാസത്തിലെ ആദ്യ 11 ദിവസങ്ങളിലായി ബെംഗളൂരു സിറ്റി പോലീസ് പിഴയായി ഈടാക്കിയ തുകയാണ് ഇത്. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഈടാക്കിയതായി ബെംഗളൂരു പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് 80,29,725 രൂപയും പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിന് 32,00,161 രൂപയുമാണ് പോലീസ് പിരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.…
Read Moreസമയ കൃത്യതയിൽ പുതിയ ചരിത്രമെഴുതി ദക്ഷിണ പശ്ചിമ റെയിൽവേ.
ബെംഗളൂരു : സ്പെഷ്യൽ തീവണ്ടികൾ കൃത്യ സമയത്ത് ഓടിച്ച് യാത്രക്കാരെ ഞെട്ടിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. 297 തീവണ്ടികളും കൃത്യമായി ഓടിയെത്തിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്. ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു ഡിവിഷനുകൾക്ക് കീഴിലാണ് കൃത്യതയാർന്ന സർവ്വീസുകൾ നടത്തിയത്. 29 ഉൽസവകാല സ്പെഷൽ ട്രെയിനുകളും 44 മെമു, ഡെമു ട്രെയിനുകളുമാണ് സർവ്വീസ് നടത്തിയത്.
Read Moreകോവിഡ് രണ്ടാം തരംഗം: റംസാന് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് സർക്കാർ.
ബെംഗളൂരു: കണ്ടൈൻമെന്റ് സോണുകളിലെ പള്ളികൾ അടച്ചിടുമെന്ന് കർണാടക സർക്കാർ ചൊവ്വാഴ്ച റംസാൻ നോമ്പ് മാസത്തിന് മുന്നോടിയായി പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. കൂടാതെ, എല്ലാസമയത്തും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് തറയിൽ പ്രത്യേക അടയാളങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനത്തെ എല്ലാ പള്ളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനും ഫെയ്സ് മാസ്കുകൾ ധരിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണമെന്നും സർക്കുലറിൽ കൂട്ടിച്ചേർക്കുന്നു. എൻട്രി പോയിന്റുകളിൽ തെർമൽ സ്കാനിംഗിനായി പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവർത്തകനെ വിന്യസിക്കണം എന്നും കോവിഡ് -19 നുള്ള പ്രതിരോധനടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്യാനും നിർദ്ദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ള വ്യക്തികൾ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ…
Read More