ബെംഗളൂരു: വർധിച്ചുവരുന്ന പെട്രോൾ, ഗ്യാസ്,ഡീസൽ വിലവർദ്ധനവും ആവശ്യസാധനകളുടെ വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുന്ന ജനവിരുദ്ധ ഫാസിസ്റ്റു സർക്കാരാണ് രാജ്യം ഭരിക്കുന്നത് .
കർഷക സമരം പിൻവലിക്കുവാൻ വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാതെ സമരം ചെയ്യുന്നവരെ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കർണാടക മലയാളി കോൺഗ്രസ്സ് ബയട്രായണപുര അസംബ്ലി കമ്മറ്റി യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ പറഞ്ഞു .കെ എം സി അസംബ്ലി മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .
കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ മുഖ്യ പ്രഭാഷണം നടത്തി . തമിഴ്നാട് മലയാളി കോൺഗ്രെസ്സ് വർക്കിംഗ് പ്രസിഡന്റ് ശ്രി .അനിൽ കുമാർ കൊട്ടിയത്തിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .
സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ , സിജോ തോമസ് , സാം ജോൺ ,
ജില്ലാ ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ , സജു ജോൺ , മുഫ് ലിഹ് പത്തായപ്പുരയിൽ , സുരേഷ് ബാബു , സുദർശൻ രമേശ് , സുധീന്ദ്രൻ , പോൾസൺ, സിബി , സിജോ , മാർട്ടിൻ , ഇ . കെ .രാജു എന്നിവർ പ്രസംഗിച്ചു .മിലൻ സ്വാഗതം പറഞ്ഞു , രാജൻ നന്ദി രേഖപ്പെടുത്തി . കെ എം സി അസംബ്ലി കമ്മറ്റി പുനഃസംഘടിപ്പിച്ചു .
ഭാരവാഹികൾ : പ്രസിഡന്റ്
ഉണ്ണികൃഷ്ണൻ,
വൈസ് പ്രെസിഡന്റുമാർ: എം.കെ .സുധീന്ദ്രൻ ,ഇ .കെ .രാജു
ജനറൽ സെക്രട്ടറിമാർ: സിബി , മിലൻ മാർഷൽ ലൂയിസ് , പോൾസൺ ജോസ്
സെക്രട്ടറിമാർ :രാജൻ .എം , സിജോ
ട്രഷറർ: മാർട്ടിൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.