ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രശസ്തമായ തുമക്കുരു റോഡിലെ ഗൊരഗുണ്ടെ പാളയയിൽ സിഗ്നൽ രഹിത ഇടനാഴി വരുന്നു.
2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 5 വർഷം കൊണ്ട് പൂർത്തിയാവും.
6 മേൽപ്പാലവും ഒരു അടിപ്പാതയും അടങ്ങുന്ന പദ്ധതി ബി.ബി.എം.പി. സർക്കാറിൻ്റെ അനുമതിക്കായി സമർപ്പിച്ച് കഴിഞ്ഞു.
യശ്വന്ത് പുര ജംഗ്ഷൻ, ബി.ഇ.എൽ, തുമക്കുരു റോഡ്, ഔട്ടർ റിംഗ് റോഡ്, പൈപ്പ് ലൈൻ റോഡ്, എച്ച് എം ടി ജംഗ്ഷൻ എന്നിവിടങ്ങളിലേക്കാണ് മേൽപ്പാത നിർമ്മിക്കുന്നത്. ഒരു അടിപ്പാതയും വിഭാവനം ചെയ്യുന്നുണ്ട്.
ബി.ബി.എം.പി.അഡ്മിനിസ്ട്രേറ്റർ ഗൗരവ് ഗുപ്ത, കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ്, സ്ഥലം ഉൾപ്പെടുന്ന രാജരാജേശ്വരി നഗർ മണ്ഡലം എം.എൽ.എ മുനിരത്ന എന്നിവർ സ്ഥലം സന്ദർശിച്ചതിന് ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു.
പദ്ധതിക്കാവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് ആവശ്യപ്പെട്ടു.
പ്രതിരോധ വകുപ്പിൻ്റേയും സ്വകാര്യ വ്യക്തികളുടേയും ഭൂമി ഏറ്റെടുക്കേണ്ടതായി വരും.വാഹന ഗതാഗതത്തെ സാരമായി ബാധിക്കാത്ത വിധത്തിൽ ഘട്ടം ഘട്ടമായി ആണ് പദ്ധതി പൂർത്തിയാക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.