ബെംഗളൂരു: കർണാടക പൊലീസ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ തസ്തികകൾ മാറ്റി പുതിയ ചുമതലകൾ നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ പ്രവർത്തന സുതാര്യതയിലെ അഭിപ്രായവ്യത്യാസവും തുറന്ന വാക് പോരും മുറുകിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ അഴിച്ചുപണി. അഡീഷണൽ പോലീസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ വിഭാഗ ആയിരുന്ന ശ്രീ ഹേമന്ത് നിമ്പാക്കറും ജയിൽ -ക്രിമിനൽ വിഭാഗത്തിന്റെ ഇൻസ്പെക്ടർ ജനറലായിരുന്ന ശ്രീമതി രൂപയും തമ്മിൽ ഉയർന്നുവന്ന പരസ്യമായ അഭിപ്രായവ്യത്യാസം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം ശ്രീ നമ്പാൽക്കറിന് ആഭ്യന്തര സുരക്ഷാ…
Read MoreMonth: January 2021
തൽക്ഷണ വായ്പ അപ്ലിക്കേഷൻ കേസ്: മൂന്നാമത്തെ ചൈനക്കാരനും അറസ്റ്റിൽ.
ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തൽക്ഷണ വായ്പ ആപ്ലിക്കേഷന്റെ ഇന്ത്യയിലെ മേധാവിയും ചൈനീസ് പൗരനും ആയ 27 കാരൻ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഹൈദരാബാദ് പോലീസിന്റെ പിടിയിലായി. ഡൽഹി വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം മൂന്നായി. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന കുർണൂൽ സ്വദേശി നാഗരാജു എന്നയാളും പോലീസ് പിടിയിലായിട്ടുണ്ട്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഏകദേശം ഒരു കോടി നാല്പതുലക്ഷം ഇടപാടുകളാണ് ഇതുവരെ കമ്പനി നടത്തിയിട്ടുള്ളത് എന്നും…
Read Moreപുതു വത്സരത്തിലെ വീണപൂവ്…..സതീഷ് തോട്ടശ്ശേരിയുടെ കഥ.
വിശാലതയിലേക്കു പരന്ന് കിടക്കുന്ന ഏകാന്തതയുടെ തുരുത്തായ യൂക്കാലിപ്റ്റസ് തോട്ടം. ശ്മശാന മൂകത തളം കെട്ടിയ ഇരുട്ട്. കാറ്റടിക്കുമ്പോൾ മരങ്ങളുടെ ഇലമർമരങ്ങൾ ഇടയ്ക്കിടയ്ക്ക് നിശ്ശബ്ദതക്കു ഭംഗം വരുത്തി. അകലങ്ങളിൽ കെട്ടിടങ്ങൾക്കു മേലെ തെളിഞ്ഞ ആകാശ ക്യാൻവാസിൽ നഗരവാസികൾ പുതുവത്സരം ആഘോഷിക്കുന്നതിന്റെ ആകാശവാണങ്ങളും അമിട്ടുകളും കത്തി ഉയരുമ്പോഴുള്ള പ്രകാശവും കാണായി. ജനുവരി രാവിന്റെ കുളിരിലും വിയർത്ത ശരീരവുമായി ആഭിജാത്യം വിളിച്ചറിയിക്കുന്ന മൂന്ന് ചെറുപ്പക്കാർ മൊബൈൽ ടോർച്ചിന്റെ വെള്ളി വെളിച്ചത്തിൽ തീരാറായ കുപ്പിയിൽനിന്നും അവശേഷിച്ച മദ്യം സമമായി പെപ്സിയുടെ കടലാസ് കപ്പിലേക്കൊഴിച്ചു വെള്ളം ചേർത്ത് ഒറ്റവലിക്ക് കാലിയാക്കി. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ…
Read Moreവോട്ടെണ്ണലിനിടെ പാക്ക് അനുകൂല മുദ്രാവാക്യം; 3 പേർ പിടിയിൽ.
ബെംഗളൂരു: ബുധനാഴ്ച രാവിലെ എസ്.ഡി.എം. കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ഒരുവിഭാഗം ആളുകൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കന്നഡ സ്വദേശികളായ മുഹമ്മദ് ഹർഷാദ് (22),ഇസാക്ക് (28)ദാവൂദ് (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വോട്ടെണ്ണൽ ദിനത്തിൽ പാക്ക് അനുകൂല പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. വീഡിയോ കൃത്രിമമാണോ എന്നറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട് സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreഇനി 30 രൂപക്ക് വിമാനത്താവളത്തിലെത്താം; ഹാൾട്ട് സ്റ്റേഷൻ തയ്യാർ.
ബെംഗളൂരു : നഗരത്തിൽ നിന്നും ദേവനഹള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിങ്കളാഴ്ച മുതൽ തീവണ്ടിയിൽ യാത്ര ചെയ്യാം. യെലഹങ്കക്കും ദേവനഹള്ളിക്കുമിടയിൽ നിർമ്മിച്ച പുതിയ സ്റ്റേഷൻ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. നഗരത്തിൽ നിന്ന് ബംഗാർ പേട്ട് ,കോലാർ എന്നിവിടങ്ങളിലേക്കുള്ള 8 തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ട്. യെലഹങ്ക ,മജസ്റ്റിക് സിറ്റി കെ.എസ്.ആർ. സ്റ്റേഷനുകളിൽ നിന്നായി ദേവനഹള്ളി വരെ പുതിയ 6 സബർബൻ സർവീസുകൾ കൂടി ആരംഭിക്കും. യെലഹങ്കയിൽ നിന്ന് 10 രൂപയും മജസ്റ്റിക്കിൽ നിന്ന് 30 രൂപയുമാണ് ചാർജ്. സറ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ ദൂരത്താണ്…
Read Moreയശ്വന്ത് പുര-കണ്ണൂർ എക്സ്പ്രസ് വീണ്ടും നീട്ടി.
ബെംഗളൂരു : മലബാർ ഭാഗത്തേക്ക് നഗരത്തിൽ നിന്നുള്ള ഏക തീവണ്ടിയായ യശ്വന്തപുര- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06537/06538) ജനുവരി 31 വരെ നീട്ടി. നവംബർ 30 വരെ പ്രഖ്യാപിച്ചിരുന്ന തീവണ്ടി ക്രിസ്മസ്-പുതുവത്സരാവധി കണക്കിലെടുത്ത് ഡിസംബർ 31 വരെ നീട്ടിയിരുന്നു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ സർവീസ് നിർത്തിവച്ച ശേഷം ഒക്ടോബർ 20-നായിരുന്നു ഈ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. പിന്നീട് നവംബർ അവസാനം സർവീസ് നിർത്തിവച്ചിരുന്നു. യശ്വന്ത് പുരയിൽ നിന്ന് രാത്രി 8 മണിക്ക് യാത്ര ആരംഭിക്കുന്ന തീവണ്ടിക്ക് ബാനസവാഡി, കാർമലറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ്…
Read More