ഭൗമ സൂചിക പദവി ലഭിച്ച ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ കർണാടക തന്നെ മുന്നിൽ.

ബെംഗളൂരു : ഓരോ സ്ഥലത്തെ തനത് ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന പദവിയാണ് ജി.ഐ.ടാഗ് അല്ലെങ്കിൽ ഭൗമ സൂചികാ പദവി. ഇത്തരം ഉൽപന്നങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ കർണാടക തന്നെ. മൈസൂർ സാൻഡൽ സോപ്പ്, മൈസൂർ സിൽക്ക്, ചന്ന പട്ടണ കളിപ്പാട്ടങ്ങൾ, കൂർഗ് ഓറഞ്ച്, ബൈദഗി ചില്ലി, ധാർവാട്പേട അടക്കം 42 ഉൽപന്നങ്ങൾക്കാണ്  കർണാടക ജി.ഐ.ടാഗ് സ്വന്തമാക്കിയത്. 1999ലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഓഫ് ഗുഡ്സ് ആക്റ്റ് പ്രകാരമാണ് ജി.ഐ. ടാഗ് ലഭിക്കുന്നത്. ഇതു വരെ രാജ്യത്ത് 370 ഉൽപന്നങ്ങൾക്ക് ടാഗ് ലഭിച്ചു കഴിഞ്ഞു.

Read More

വാക്സിൻ എടുത്ത 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു എന്ന വാർത്തക്ക് പിന്നിൽ..

ബെംഗളൂരു : കർണാടകയിൽ കോവിഡ് വാക്സിൻ എടുത്ത 5 ഡോക്ടർമാർക്ക് കോവിഡ് ബാധിച്ചു എന്ന രീതിയിലുള്ള വാർത്തകൾ പുറത്ത് വരികയാണ്. എന്നാൽ ഇതിന് പിന്നിലുള്ള യാഥാർത്ഥ്യം ഇതാണ്. ചാമരാജ് നഗർ ജില്ലയിൽ നിന്നുള്ള 5 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതിനർത്ഥം കോവിഡ് വാക്സിൻ ഫലപ്രദമല്ല എന്നല്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.രാജ്യത്ത് ഉപയോഗിക്കുന്ന കോവി ഷീൽഡ് കോവാക്സിൻ തുടങ്ങിയ മരുന്നുകൾ രണ്ട് ഡോസിന് ശേഷമാണ് ഫലപ്രദമാവുക. ഇപ്പോൾ രാജ്യത്ത് ഒന്നാം ഘട്ടം കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്…

Read More

സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു

ന്യൂഡൽഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് തിയേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓണ്ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങും അനുവദിക്കും. Starting Feb 1, full occupancy will be allowed in cinema halls while following all COVID-related protocols. Online booking of tickets will be encouraged. Detailed guidelines have been released today: Union Minister of Information and Broadcasting, Prakash Javadekar pic.twitter.com/qQO8jU91E6 — ANI (@ANI) January 31, 2021 കൊറോണയുടെ പശ്ചാത്തലത്തിൽ…

Read More

നഗരത്തിലെ ഹോട്ടലുകൾ സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല: ഗരുഡ ഫോഴ്‌സ്

ബെംഗളൂരു: നഗരത്തിലെ 45 വൻകിട ഹോട്ടലുകളിലും തീവ്രവാദത്തെ ചെറുക്കാനുള്ള സുരക്ഷാ മുൻകരുതലുകളില്ലെന്ന് സെന്റർ ഫോർ കൗണ്ടർ ടെററിസം ഡയറക്ടർ ബ്രിഗേഡിയർ എസ്. ബുബേഷ് കുമാർ പറഞ്ഞു. നഗരത്തിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ സുരക്ഷാഭീഷണി സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-ലെ തീവ്രവാദ ആക്രമണങ്ങളിൽ അധികവും ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു. തീവ്രവാദികൾ പ്രധാനമായും ഉന്നംവെക്കുന്നത് ഹോട്ടലുകളാണെങ്കിലും സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റിമേഖലയിലെ സുരക്ഷയിൽ അലംഭാവമാണുള്ളത്. ബെംഗളൂരുവിലെ പല ഹോട്ടലുകളിലും സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്നുമാത്രമല്ല, സുരക്ഷാവീഴ്ചകൾ പരിഹരിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ലെന്ന് തീവ്രവാദവിരുദ്ധ സേനയായ ഗരുഡ ഫോഴ്‌സ്‌ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിലെ സുരക്ഷാസംവിധാനങ്ങൾ നവീകരിക്കുന്നതിന്…

Read More

കോവിഡ് വാക്സിനേഷന് അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ആവശ്യം

ബെംഗളൂരു: കോവിഡ് വാക്സിനേഷന് അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ആവശ്യം. അധ്യാപകരെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി കോവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. കോവിഡ് വ്യാപനം തടയാൻ അധ്യാപകരും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരും നിർണായക പങ്ക് വഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ എന്നിവർക്കയച്ച കത്തിൽ പറഞ്ഞു. വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കുന്നതിനും കോവിഡിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അധ്യാപകരുടെ സേവനം സർക്കാർ പ്രയോജനപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.

Read More

പൾസ് പോളിയോ വിതരണം ഇന്ന്; 5 വയസിന് താഴെയുള്ള കുട്ടികൾ നിർബന്ധമായും തുള്ളിമരുന്ന് സ്വീകരിക്കണം.

ബെംഗളൂരു : പൾസ് പോളിയോ മരുന്ന് വിതരണം ഇന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി നടക്കും. 5 വയസ്റ്റിന് താഴെയുള്ള കുട്ടികൾ ഇതുവരെ എത്ര പ്രാവശ്യം മരുന്ന് സ്വീകരിച്ചിട്ടുണ്ട് എങ്കിലും ഇന്ന് തുള്ളിമരുന്ന് എടുക്കണമെന്ന്  മന്ത്രി ഡോ: സുധാകർ അറിയിച്ചു. 64 ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 ജില്ലകളിലായി 32908 ബൂത്തുകളിലായി 110179 ആരോഗ്യ പ്രവർത്തകരെയാണ് വാക്സിനേഷൻ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഉൾനാടൻ പ്രദേശങ്ങളിൽ വാക്സിൻ വിതരണത്തിന് 904 മൊബൈൽ ടീമുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മരുന്ന് വിതരണത്തിൻ്റെ ഉൽഘാടനം മുഖ്യമന്ത്രി യെദിയൂരപ്പ…

Read More
Click Here to Follow Us