ബെംഗളൂരു : കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാമെന്ന് കോവിഡ് ഉപദേശകസമിതി നിർദ്ദേശിച്ചു.
എന്നാൽ ഡിസംബർ അവസാന വാരത്തെ കോ വിഡ് വ്യാപന നിരക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഉപദേശക സമിതിയുടെ നിർദ്ദേശം സർക്കാർ സ്വീകരിക്കുകയാണെങ്കിൽ തുടക്കത്തിൽ 10,12 ക്ലാസുകൾ ആയിരിക്കും തുറന്നു പ്രവർത്തനം ആരംഭിക്കുക.
തുടർന്ന് 9, 11 ക്ലാസുകളും തുറക്കും.
ബോർഡ് തല പരീക്ഷകൾ അഭിമുഖീകരിക്കേണ്ടതുള്ളതുകൊണ്ട് 10, 12 ക്ലാസുകൾക്കാണ് മുൻഗണന നൽകുന്നതെന്ന് ഉപദേശക സമിതി വക്താവ് അറിയിച്ചു.
പ്രാരംഭഘട്ടത്തിൽ തുറക്കുന്ന സ്കൂളുകളുടെ പ്രവർത്തനങ്ങളുടെയും അതിൽനിന്ന് ഉരുത്തിരിയുന്ന കോവിഡ് വ്യാപന സാധ്യതകളുടെയും അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനങ്ങളെടുക്കുക എന്നും അദ്ദേഹം അറിയിച്ചു.
ക്ലാസുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും എല്ലാ രണ്ടാഴ്ച കാലയളവിലും കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ട്.
ഡിസംബർ അവസാനത്തിൽ പുന:രവലോകനം നടത്തിയതിന് ശേഷം മാത്രമേ സർക്കാർ ഈ വിഷയത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് മുൻപ് അറിയിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.