ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനോത്സവം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഓൺലൈൻ മീറ്റ് വഴി ഉത്ഘാടനം ചെയ്തു.
രജിസ്‌ട്രാർ എം. സേതുമാധവൻ, ഭാഷ അദ്ധ്യാപകൻ ഡോ. എം.ടി.ശശി, കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി നാരായണൻ,എന്നിവർ പങ്കെടുത്തു .
നവംബർ 28 , 29 തിയ്യതികളിലായിട്ടാണ് പഠനോത്സവം നടക്കുന്നത്. അവതരണ ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് ശേഷം പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പഠന പ്രക്രിയയുടെ ചോദ്യ കടലാസ് നൽകി .
ചുമതലപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ദിന പരീക്ഷ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.
കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ മാഷിന്റെ നേതൃത്വത്തിൽ ജിസോ ജോസ് കൺവീനറായ നടത്തിപ്പ് കമ്മിറ്റിയാണ് പഠനോത്സവത്തിനു ആവശ്യമായ ഒരുക്കങ്ങൾ നടത്തിയത്.
എം. കൗശിക്, നൂർ മുഹമ്മദ്, ഹിത വേണുഗോപാൽ, മീര നാരായണൻ, അനൂപ് കെ, ശ്രീജേഷ് പി, ജോമോൻ സ്റ്റീഫൻ എന്നിവർ അംഗങ്ങളായ സമിതി, പഠനോത്സവ സാങ്കേതിക നടത്തിപ്പിന് നേതൃത്വം നൽകി.
ഓൺലൈൻ പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ 25 പേര് അടങ്ങുന്ന സംഘങ്ങള്‍ ആയി തിരിക്കുകയും അവർക്ക് പ്രത്യേകമായി ഒരു ഗൂഗിൾ മീറ്റ് റൂം ഉണ്ടാക്കുകയും ഓരോ ഗൂഗിൾ റൂമിലും രണ്ടു അധ്യാപകർക്ക് ചുമതല നൽകിക്കൊണ്ടാണ് പഠനോത്സവ മൂല്യനിർണയം നടത്തിയത്.
കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ ചാപ്റ്റർ ഭാരവാഹികളും മേഖല കോഓർഡിനേറ്റർമാരും വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു.
ആദ്യദിനത്തിൽ സൂര്യകാന്തി ടെക്സ്റ്റ് ബുക്കിനെ ആധാരമാക്കിയുള്ള പഠന പ്രവർത്തനങ്ങൾ പൂർത്തികരിച്ചൂകൊണ്ട്,നാളെ കണിക്കൊന്ന ടെക്സ്റ്റ് ബുക്കിനെ അധികരിച്ചുമുള്ള പരീക്ഷയും നടക്കും.