ബെംഗളൂരു : കർണാടക രാജ്യോത്സവത്തോടും, കേരള പിറവി ദിനത്തോടും അനുബന്ധിച്ചു ബ്ലഡ് ഡോണേഴ്സ് കേരള, ബെംഗളൂരു ചാപ്റ്ററും, നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ, ബെംഗളൂരുവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെന്റ് യോഗ സെന്ററിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദിന ക്യാമ്പിൽ അൻപത്തി ഏഴോളം പേർ രക്തദാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള ബെംഗളൂരുവിന്റെ ജീവൻരക്ഷായജ്ഞത്തിൽ പങ്കുചേർന്നു.
എടുത്തു പറയേണ്ട മറ്റൊരു ഒരു കാര്യം, 57 ദാതാക്കളിൽ 16 ദാതാക്കൾ സ്ത്രീകൾ ആയിരുന്നു എന്നതാണ്.
57ൽ 10 പേർ ആദ്യമായി രക്തം ദാനം ചെയ്തവരാണ്.
ഈ മഹത്കർമ്മത്തിൽ പങ്കെടുത്ത മുഴുവൻ ദാതാക്കൾക്കും ഹോസ്പിറ്റൽ മാനേജ്മെന്റിനും നന്ദി പറഞ്ഞുകൊണ്ട് വൈകീട്ട് നാല് മണിയോടെ ക്യാമ്പ് പര്യവസാനിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.