ബെംഗളൂരു: രണ്ടിടങ്ങളിലായി നടന്ന ലഹരിമരുന്ന് വേട്ടയിൽ 2 മലയാളികൾ ഉൾപ്പെടെ 6 പേർ പിടിയിലായി.
കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാല അരുതക്കാട് സ്വദേശി റിജേഷ്
രവീന്ദ്രൻ (37), ബെംഗളൂരു സ്വദേശിനി ഡി. അനിഘ (24) എന്നിവരാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായത്.
Three persons – M Anoop, R Ravindran and Anikha D – were apprehended by the agency during these raids.https://t.co/PknUmyCg6l
— NCB INDIA (@narcoticsbureau) August 27, 2020
സിനിമാ മേഖലയിൽ നിന്നുള്ളവർക്ക്
വിതരണം ചെയ്യാനെത്തിച്ച ലഹരിമരുന്നുമായാണ് മലയാളി സംഘം പിടിയിലായത്.
അനിഘയുടെ നേതൃത്വത്തിലാണ് ആവശ്യക്കാർക്ക് മരുന്ന് എത്തിച്ച് നൽകിയിരുന്നത്.
ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഇവർ കൂടുതൽ ഇടപാടുകൾ നടത്തിയിരുന്നത്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു.
മറ്റൊരു കേസിൽ 3 കന്നഡ യുവാക്കൾ 204 കിലോ ലഹരിമരുന്നുമായാണ് സെൻട്രൽ ക്രെംബ്രാഞ്ചിന്റെ പിടിയിലായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.