നഗരത്തിലെ മയക്കുമരുന്നു വേട്ട; അന്വേഷണം ചലച്ചിത്ര മേഖലയിലേക്ക് ?

ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ വൻ ലഹരിമരുന്നു വേട്ടയ്ക്കു പിന്നാലെ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.

ചില പ്രമുഖ സംഗീത സംവിധായകൻമാരും സിനിമാ നടൻമാരും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം.

കല്യാൺ നഗറിലെ റോയൽ സ്യൂട്ട് ഹോട്ടലിൽ നിന്ന് കഴിഞ്ഞ 21നാണ് 145 നിരോധിത എം.ഡി.എം.എ ഗുളികകളും രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.

തുടരന്വേഷണത്തിൽ 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി സാംപും ബെംഗളൂരുവിലെതന്നെ നികുഹോംസിൽനിന്നു പിടിച്ചെടുത്തുവെന്ന്
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടിഡയറക്ടർ (ഓപ്പറേഷൻസ്) കെ.പി.എസ്. മൽഹോതവാർത്താക്കുറിപ്പിൽ അറിയിച്ചു.

ലഹരിമരുന്നുറാക്കറ്റിലെ പ്രധാനിയായ ഒരു സ്ത്രീയുടെ വീട്ടിൽനിന്ന്
270 എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്.

കേസിൽ എം.അനൂപ്, ആർ.രവീന്ദ്രൻ, ഡി.അനിഖ എന്നിവർ അറസ്റ്റിലായിരുന്നു. ചില പ്രമുഖ
സംഗീതജ്ഞഞരും നടന്മാരുമടക്കമുള്ള ഉന്നതർക്കും കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവാക്കൾക്കും
ഇവർ ലഹരിമരുന്ന്എത്തിച്ചിരുന്നതായാണ് വിവരം.

ഇവരിൽ പലരും നിരീക്ഷണത്തിലാണ്.
ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട് കെ.റഹ്മാൻ എന്നയാളെ ഫെഡറൽ നാർക്കോട്ടിക്സ് ഏജൻസിഈ മാസം ആദ്യം അറസ്റ്റു ചെയ്തിരുന്നു.

തന്റെകോളജിലെയും സമീപത്തെയും വിദ്യാർഥികൾക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ
വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നെന്ന് എൻസിബി അറിയിച്ചു.

ലഹരിമരുന്നിനുള്ള ഓർഡർ
ഓൺലൈനായി സ്വീകരിച്ചിരുന്ന ഇയാൾ പ്രതിഫലംബിറ്റ്കോയിനായാണ് വാങ്ങിയിരുന്നത്. ലഹരിമരുന്നു കടത്തു സംഘത്തിന്റെ ഭാഗമായ ദമ്പതിമാരെ എൻസിബി കുറച്ചുനാൾ മുമ്പ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us