ബെംഗളൂരു : നഗരത്തിലെ ആക്റ്റീവ് കണ്ടയിന്മെന്റ് സോണുകളുടെ എണ്ണത്തില്‍ നേരിയ കുറവ്,മുന്‍പ് ഉണ്ടായിരുന്ന 16669 ല്‍ നിന്ന് ഇന്നലെ പുറത്തിറങ്ങിയ ബി.ബി.എം.പി ബുള്ളറ്റിന് പ്രകാരം 16487 ആയി.
ഇതുവരെ ആകെ കണ്ടയിന്മെന്റ് സോണുകളുടെ എണ്ണം 38123 ആണ്,ഇതില്‍ 21636 സാധാരണ നിലയിലേക്ക് തിരിച്ചു വന്നു.
ബി.ബി.എം.പി യുടെ വെസ്റ്റ് സോണില്‍ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടയിന്മെന്റ് സോണുകള്‍ ഉള്ളത് 3802 ഏറ്റവും കുറവ് ദാസരഹള്ളി സോണില്‍ 841.