ബെംഗളൂരു : പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ഹൊങസാന്ദ്ര ആദർശ റെസിഡൻറ്റ് വെൽഫേർ അസോസിയേഷൻ കോഓർഡിനേറ്റർ വിനയൻ എ .ആർ. നോർക്ക ഓഫിസിൽ സമർപ്പിച്ചു .
18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജും പ്രവാസി മലയാളി തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിക്കാണ് അപേക്ഷ സമർപ്പിച്ചത് .
പ്രവാസി മലയാളികൾക്ക് നേരിട്ടോ ഓൺലൈനിലൂടെയോ മലയാളി സംഘടനകൾ വഴിയോ പദ്ധതിയിൽ അപേക്ഷിക്കാമെന്ന് നോർക്ക റൂട്സ് ബെംഗളൂരു ഓഫീസർ റീസ രഞ്ജിത് അറിയിച്ചു. ഫോൺ : 25585090
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.