ബെംഗളൂരു: നഗരത്തിൽ രോഗികളെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം; ആരോഗ്യവകുപ്പിന് വ്യാപകവിമർശനം. കോവിഡ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുശേഷമാണ് പലർക്കും ആശുപത്രിയിലെത്താൻ ആംബുലൻസ് കിട്ടുന്നത്. ഒരുവിധം ആശുപത്രിയിലെത്തിയാൽ കിടക്കയില്ലെന്ന മറുപടിയാണ് ലഭിക്കുക. കിടക്ക കിട്ടാൻ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കണം.
കോവിഡ് മരണങ്ങളിൽ 80 ശതമാനവും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലുള്ള കാലതാമസം കൊണ്ടാണെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകളുണ്ടാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഈ സമയത്ത് പരിചരണം നൽകിയാലും ജീവൻ രക്ഷിച്ചെടുക്കാൻ കഴിയാതെവരുന്നു.
കഴിഞ്ഞയാഴ്ചയാണ് ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് കോവിഡ് രോഗി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. മണിക്കൂറുകളോളം ആംബുലൻസ് കാത്തുനിന്ന രോഗി നടുറോഡിൽ കുഴഞ്ഞുവീണുമരിച്ച സംഭവും നഗരത്തിലുണ്ടായി. ആംബുലൻസ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കൃത്യസമയത്ത് കിടക്ക ലഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷനും ആരോഗ്യവകുപ്പും നിരന്തരം അവകാശപ്പെടുമ്പോഴും ഇക്കാര്യത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.