ബെംഗളൂരു : സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലും ഓൺലൈൻ പഠനത്തിന് സർക്കാർ അനുമതി നൽകിയതോടെ ഓൺലൈൻ വിദ്യാഭ്യാസം പുനരാരംഭിച്ച് സ്കൂളുകൾ.
അഞ്ചാം ക്ലാസ് വരെ ഓൺലൈൻ
പാനം തടഞ്ഞ സർക്കാർ നടപടി
പുനഃപരിശോധിക്കണമെന്ന
ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ തയാറാക്കാനും അന്തിമ തീരുമാനമെടുക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ പഠനത്തിന്
നിയോഗിച്ചിട്ടുണ്ട്.
സമിതി റിപ്പോർട്ട് സമർപ്പിച്ച് അന്തിമ തീരുമാനം എടുക്കും വരെ താൽക്കാലികമായാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ് അനുവദിച്ചത്.
ഈ മാസം തുടക്കത്തിൽ ക്ലാസ് തുടങ്ങിയെങ്കിലും, ഗ്രാമീണ മേഖലകളിലെയുംമറ്റും വിദ്യാർഥികൾക്ക് ഫലപ്രദമാകില്ലെ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് 5 ക്ലാസ് വരെയുള്ള ഓൺലൈൻ പഠനം നിർത്തിവച്ചത്.
തുടർന്നു രക്ഷിതാക്കൾ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, ദിവസവും ഏതാനും മണിക്കുർ കുട്ടികൾക്ക് ഓൺലൈൻ പഠനം അനുവദിക്കണമെന്നു സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.
സർക്കാർ സർക്കുലർ പ്രകാരം ക്ലാസുകളുടെ സമയക്രമം
- എൽകെജി – യുകെജി: ആഴ്ചയിൽ അര മണിക്കൂർ.
- ക്ലാസ് 1-5:30-45 മിനിറ്റ് ഇതു 2 സെഷനായി നടത്തണം). ക്ലാസ് ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ.
- 6 -8: 30-45 മിനിറ്റ് (ഒരു ദിവസം 2 സെഷനായി പരമാവധി 90 മിനിറ്റ്, ആഴ്ചയിൽ 5 ദിവസം.
- 9-10:30 – 45 മിനിറ്റ് ഒരു ദിവസം 4 സെഷൻ, പരമാവധി 3 മണിക്കുർ), ആഴ്ചയിൽ 5 ദിവസം