ബെംഗളുരു ; കോവിഡ് കാലത്ത് ഇരുട്ടടി, ഞെട്ടിത്തരിച്ച് കോലാറിലെ ജനങ്ങൾ, കോലാറില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ബാര്‍ബര്‍ ഷോപ്പില്‍ പോയതിനെ തുടര്‍ന്ന് പ്രദേശത്ത് അതിജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി.
ബെംഗളുരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോലാർ ജില്ലയിലെ ബംഗാര്‍പേട്ട് ടൗണിലെ പ്രശസ്തമായ ബാര്‍ബര്‍ ഷോപ്പിലാണ് മുടിവെട്ടാന്‍ പോയത് എന്ന് അധികൃതർ വ്യക്തമാക്കി.
മലേഷ്യയില്‍നിന്ന് തിരിച്ചെത്തിയ ഈ വ്യക്തി 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ബാര്‍ബര്‍ ഷോപ്പില്‍ പോയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പക്ഷേ 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റിവായത് എന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ ഉടനടി തന്നെ അധികൃതർ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.
ബാർബർ ഷോപ്പിൽ നിരവധി പേരെത്തുമെന്നതിനാൽ നിലനിൽക്കുന്ന ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പ് സന്ദര്‍ശിച്ചവരോട് സ്വയം ആശുപത്രിയിലെത്തി സാമ്പിള്‍ പരിശോധനക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
കർശനമായി സാമ്പിൾ പരിശോധനക്ക് എത്തണമെന്നാണ് നിർദേശിച്ചിരിയ്ക്കുന്നത്. കോവിഡ് 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ സംഭവത്തെ അതീവ ഗൗരവതരമായാണ് അധികൃതർ കാണുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.