ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസമായി നഗരത്തിലെ പല ഭാഗങ്ങളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു എന്നാ രീതിയില്‍ നിരവധി സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ആണ് പുറത്ത് വരുന്നത്.
അതില്‍ പല സന്ദേശങ്ങളും വ്യാജമാണ് എന്ന് മാത്രമല്ല സ്ഥിരീകരിക്കാത്തതും ആണ്.
സാധാരണയായി നിരീക്ഷണത്തില്‍ ഉള്ള ഒരാളുടെ സ്രവം പരിശോധിച്ചതിന് ശേഷം കോവിഡ് പോസിറ്റീവ് ആണ് എന്ന് തെളിഞ്ഞാല്‍ കര്‍ണാടക ആരോഗ്യ വകുപ്പ് അവിടെ ആംബുലന്‍സുമായി എത്തുകയും രോഗിയെ കൊവിഡ് ചികിത്സക്കുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യാറുള്ളത്.
അതേ സമയം നഗരത്തിലെ ഇതുവരെ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ പട്ടിക ബി.ബി.എം.പി പുറത്ത് വിടാറുണ്ട്.
ഇന്നലെ ഇറങ്ങിയ ബി.ബി.എം.പി വാര്‍ റൂം ബുള്ളറ്റിന്‍ നമ്പര്‍ 70 പ്രകാരം,ഇതുവരെ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേര് താഴെ നല്‍കുന്നു.
ബൊമ്മനഹള്ളി സോണ്‍( 6 വാര്‍ഡുകള്‍)
ബിലേക്കഹള്ളി (188),ഹോങ്ങസാന്ദ്ര(189) ,മങ്കമ്മ പ്പളായ(190),സിംഗസാന്ദ്ര (191),ബേഗൂര്‍(192),പുട്ടെനെഹള്ളി(187),ബൊമ്മനഹള്ളി(175),എച് എസ് ആര്‍ ലേഔട്ട്(174).
മഹാദേവ പുര സോണ്‍ (7 വാര്‍ഡുകള്‍)
ഹൊരമാവു (25),ഹൂഡി(54),ഗരുടാചാര്‍ പാളയ(82),ഹഗദുർ(84),വരത്തൂര്‍ (149),രാമാ മൂര്‍ത്തി നഗര്‍ (26),മാര്‍ത്തഹള്ളി (86),കാടുഗോടി(83).
ബെംഗളൂരു ഈസ്റ്റ് ( 16 വാർഡുകൾ)
രാധാകൃഷ്ണ ക്ഷേത്രം, 23-നാഗാവര, 24-എച്ച്ബിആർ ലേ ഔട്ട്, 49 – ലിംഗരാജപുര,
57-സി വി രാമൻ നഗർ, 58-ഹോസ തിപ്പാസന്ദ്ര, 59 – മാരുതി സേവ നഗർ,
62-രാമസ്വാമി പാളയ, 78 – പുലികേശി നഗർ, 80-ഹൊയ്‌സലാനഗർ,
92-ശിവാജിനഗർ, 93-വസന്തനഗർ, 112-ഡോംലൂർ, 115-വാമർപേട്ട്,
61-എസ്.കെ.ഗാർഡൻ, 114-അഗരം, 63-ജയമഹൽ.
ബൊഗളൂരു സൌത്ത് (15 വാര്‍ഡുകള്‍)
118-സുദാമനഗർ, 124-ഹോസഹള്ളി, 132 – ആത്തിഗുപ്പെ, 133-ഹമ്പിനഗർ,
134-ബാപ്പുജി നഗർ, 147-അഡുഗോഡി, 152-സുദ്ദുഗുന്തേ പാളയ, 58-ദീപഞ്ചലി
നഗർ, 166 – കരേസന്ദ്ര, 169-ബൈരാസന്ദ്ര, 171 – ഗുരപ്പന പാളയ,
176-ബിടിഎം ലേഔട്ട്, 177-ജെ പി നഗർ, 179-ഷകാംബരി നഗർ, 146-ലക്കസന്ദ്ര,
144-സിദ്ധപുര.
ബെംഗളൂരു വെസ്റ്റ് (15 വാർഡുകൾ)
35-അരമനെ നഗർ, 45-മല്ലേശ്വരം, 67-നാഗപുര, 95-സുഭാഷ് നഗർ,
107-ശിവനഗര, 128-നാഗരഭാവി, 135- പാദരായണപുര,
136 – ജഗജിവൻ റാം നഗർ, 138-ചാലവാടി പാളയ, 139-കെ.ആർ. മാർക്കറ്റ്,
44-മരപ്പാന പാളയ, 105-അഗ്രഹാര ദാസ റഹള്ളി
യെലഹങ്ക (3 വാര്‍ഡുകള്‍)
06 – തനിസന്ദ്ര, 7-ബൈട്ടാരായണപുര, 01-കെംപെ ഗൗഡ
രാജരാജേശ്വരി നഗർ (4 വാർഡുകൾ)
37-യശ്വന്ത്പൂർ, 72-ഹാരോഹള്ളി, 160-രാജരാജേശ്വരിനഗർ,
129-ജ്ഞാനഭാരതിനഗർ
ദാസറഹള്ളി (1 വാർഡ്)
39-ചോക്കസന്ദ്ര.
(സമീപത്ത് നൽകിയിരിക്കുന്നത് വാർഡ് നമ്പർ)