കാത്തിരിപ്പിന് വിരാമം… മദ്യശാലകൾ ഇന്നു മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കും.

ബെംഗളൂരു: മദ്യപൻമാരുടെ ഒരു മാസത്തിലധികം നീണ്ടു നിന്ന കാത്തിരിപ്പിന് വിരാമം.

സംസ്ഥാനത്തെ റെഡ്സോണുകളിലൊഴികെ മദ്യ വിൽപന ശാലകൾ (എംആർപിഔട്ട്ലെറ്റുകൾ) ഇന്ന് പ്രവർത്തനം പുനരാരംഭിക്കും.

വിൽപന സമയത്തിൽ നിയന്ത്രണമുണ്ട്.
രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മാത്രമേ മദ്യവിൽപന ശാലകൾ പ്രവർത്തിക്കുകയുള്ളൂവെന്ന് എക്സൈസ് മന്ത്രി എച്ച്.നാഗേഷ് പറഞ്ഞു.

ബാറുകൾക്കും മാളുകളിലെ വിൽപനകേന്ദ്രങ്ങൾക്കും അനുമതിയില്ല.

ബിബിഎംപി പരിധിയിൽ 25 കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള ഗ്രീൻ,ഓറഞ്ച് സോണുകളിലെ മദ്യവിൽപന കേന്ദ്രങ്ങൾക്കാണ് പ്രവർ
ത്തനാനുമതിയുള്ളത്.

മദ്യം വാങ്ങാനെത്തുന്നവർ അകലം പാലിച്ച്ക്യൂ നിൽക്കണം.

ഒരേസമയം 5 പേരെ മാത്രമേ വരിയിൽ നിൽക്കാൻ അനുവദിക്കുകയുള്ളൂ. ഒരാൾക്ക് പരമാവധി 2.3ലീറ്റർ മദ്യവും 6 കുപ്പി ബീയറും മാത്രമേ നൽകുകയുള്ളൂ. സ്വകാര്യമദ്യവിൽപനശാലകൾക്കു പുറമേസർക്കാർ നിയന്ത്രണത്തിലുള്ള
മൈസൂർ സെയിൽസ് ഇന്റർനാഷനൽ (എംഎഐഎൽ) കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us