ബെംഗളൂരു : കർണാടകയിലെ മണ്ഡ്യയിൽ ആദ്യത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 175 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്. സംസ്ഥാനത്ത് ഇതുവരെ ആകെ 4 പേർ മരിച്ചു 25 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു, ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 146 ആണ്.ഇതിൽ 9 മലയാളികളും ഉൾപ്പെടുന്നു. രോഗി 164: ഡൽഹി യാത്ര നടത്തിയ ബാഗൽ കോട്ട് മുധോൾ സ്വദേശി 33കാരൻ, ബാഗൽ കോട്ട് ആശുപത്രിയിൽ ചികിൽസയിലാണ്. രോഗി 165: രോഗി 125 ൻ്റ അയൽ വാസിയായ…
Read MoreDay: 7 April 2020
കോവിഡ് ലക്ഷണത്തോടെ ഒരു വീട്ടിൽ ഒളിച്ച് താമസിച്ച 15 പേരെ പോലീസ് പൊക്കി;പ്രത്യേക നിരീക്ഷണത്തിലാക്കി.
ബെംഗളൂരു : ചിക്കബല്ലാപുരയിൽ കോവിഡ് ലക്ഷണത്തോടെ ഒരു വീട്ടിൽ ഒളിച്ചു താമസിച്ച 15 പേരെ കണ്ടെത്തി പോലീസ്. ഇവരെ പിന്നീട് പ്രത്യേക നിരീക്ഷണത്തിൽ ആക്കി. ഗൗരിബിദനൂരിൽ നിന്നെത്തിയ 9 ബന്ധുക്കളെ ബാപ്പുജി നഗറിലെ ആറംഗ കുടുംബമാണ് ഒളിപ്പിച്ചു പാർപ്പിച്ചിരുന്നത്. ഇത് ഇതിൽ നാല് പേർക്ക് കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടെത്തി. കർണാടകയിലെ രണ്ടാമത്തെ കോവിഡ് മരണം നടന്നത് ചിക്കബലാപുര ജില്ലയിൽ ആയിരുന്നു. സൗദിയിൽ നിന്ന് തീർത്ഥാടനത്തിന് ശേഷം ഹൈദരാബാദ് വഴി ചിക്കബലാപുരയിൽ എത്തിയ ഒരു കുടുംബത്തിലെ നിരവധി പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട്…
Read Moreഈ കൊറോണക്കാലത്ത് നഴ്സുമാർക്ക് ആശ്വാസമായി യു.എൻ.എ.യുടെ പ്രവർത്തനങ്ങൾ.
ബെംഗളൂരു : കോവിഡ് ഭീതിയിലും നേഴ്സ്മാർക്ക് ആശ്വാസമായി യു.എൻ.എ (യുനൈറ്റഡ് നേഴ്സസ് അസോസിയേഷൻ). നേഴ്സ് മാർക്ക് ആയി സൗജന്യ താമസവും ഭക്ഷണവും അടക്കമുള്ള സേവനങ്ങളുമായി ആണ് ഈ ദുരന്ത കാലത്തു യു.എൻ.എ മാതൃകയാവുന്നത്,കഴിഞ്ഞ ദിവസം ഏറെ വാർത്ത പ്രാധാന്യം ലഭിച്ച ആലപ്പുഴയിലെ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് മരുന്ന് എത്തിച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് യു.എൻ.എ ആയിരുന്നു. അതിർത്തി അടച്ചത് മൂലം മരുന്ന് ലഭിക്കാതെ വിഷമിച്ച കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടിക്ക് മണിക്കൂറുകൾക്ക് ഉള്ളിൽ മരുന്ന് എത്തിക്കാനും ജെ പി നഗറിലെയും ബന്നർഘട്ടയിലെയും ചേരി പ്രദേശങ്ങളിൽ ആയിരങ്ങൾക്ക്…
Read Moreഎ.ടി.എം.കുത്തിപ്പൊളിച്ച് 28 ലക്ഷം രൂപ കവർന്നു;പോണപോക്കിൽ സി.സി.ടി.വി യും കൊണ്ട് കടന്നു കളഞ്ഞു കള്ളൻമാർ.
ബെംഗളൂരു: എ.ടി.എം. കുത്തിപ്പൊളിച്ച് 28 ലക്ഷം രൂപ കവർന്നു. സോമപുര വ്യവസായമേഖലയിലെ ദൊബ്ബസ്പേട്ടിലാണ് ആക്സിസ് ബാങ്കിന്റെ എ.ടി.എം. കുത്തിപ്പൊളിച്ച് പണം കവർന്നത്. ബാങ്കിന്റെ മുംബൈയിലുള്ള ഓഫീസിലെ കൺട്രോൾ റൂമിൽ ഈ എ.ടി.എമ്മിന് സങ്കേതിക തകരാറുള്ളതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്തെ ബ്രാഞ്ചിൽ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ടി.എം. മെഷീൻ തകർത്ത് പണം കവർന്നത് ശ്രദ്ധയിൽ പ്പെട്ടത്. പോലീസെത്തി കൂടുതൽ പരിശോധന നടത്തിയതോടെ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മെഷീൻ തകർത്തതെന്ന് കണ്ടെത്തി. പണത്തോടൊപ്പം സി.സി. ക്യാമറയും റിസീവറും എ.ടി.എമ്മിൽനിന്ന് മോഷണം പോയിട്ടുണ്ട്. മാർച്ച് 30 -നും…
Read Moreകർണാടക-കേരള അതിർത്തി അടച്ച വിഷയത്തിൽ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി.
ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടച്ച കേരള-കർണാടക അതിർത്തി തുറക്കാൻ ധാരണയായെന്നു കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച ഹർജി പരിഗണിക്കവേയാണു കേന്ദ്രം നിലപാട് അറിയിച്ചത്. Solicitor General Tushar Mehta, told Supreme Court that a joint meeting between Home Secretary and Chief Secretaries of Kerala & Karnataka was held. An agreement was arrived and protocol for passage for urgent medical treatment at the interstate border at Palapadi. https://t.co/GcgZNwO85C…
Read Moreകലാശി പാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റുന്നു?
ബെംഗളൂരു : നഗരത്തിലെ നല്ലൊരു ശതമാനം സാധാരണക്കാരും വ്യാപാരികളും നിത്യേന ബന്ധപ്പെടുന്ന ഏറ്റവും വലിയ ചന്തയാണ് കലാശിപ്പാളയം മാർക്കറ്റ്, എന്നാൽ ഈ മാർക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് സ്ഥിരമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായാണ് ഏറ്റവും പുതിയ വിവരം കൊറോണയുമായി ബന്ധപ്പെട്ട ലേക്കൗട്ട് കാരണം കലാശിപ്പാളയം മാർക്കറ്റ് താൽക്കാലികമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റിയിരുന്നു.ഇത് സ്ഥിരം സംവിധാനം ആകാൻ സാധ്യത ഉള്ളതായി’ഡെക്കാൻ ഹെറൾഡ്’ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഹൊസൂർ റോഡിലെ ഇലക്ട്രോണിക് സിറ്റി ഫേസ് 2 ലെ അടുത്തുള്ള ഹുസ്കുർ റോഡിൽ ആണ് മാർക്കറ്റിന്റെ താത്കാലിക സജ്ജീകരണം ഇപ്പൊൾ ഒരുക്കുന്നത്. ഈ…
Read More