ബെംഗളൂരു : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കുന്നതിനോപ്പം സ്വയം നിയമ പ്രശ്നങ്ങളില്‍ പെടാതെ ഇരിക്കേണ്ടത് ഓരോ പൌരന്റെയും കടമ ആണ്. നിങ്ങള്ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ നിജ സ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക. ഒരാള്‍ ഒരു വാര്‍ത്ത/സന്ദേശം ഷെയര്‍ ചെയ്യുകയാണ് എങ്കില്‍ അയാള്‍ക്ക് അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഞാന്‍ ഷെയര്‍ ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളൂ എന്നുള്ളതൊന്നും നിയമത്തിനു മുന്‍പില്‍ രക്ഷപ്പെടാന്‍ ഒരു കാരണം ആവുകയില്ല. ഇപ്പോഴും…
Read MoreDay: 18 March 2020
എം.എൽ.എ.മാരെ കാണാൻ നഗരത്തിലെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് അറസ്റ്റിൽ.
ബെംഗളൂരു: മധ്യപ്രദേശിലെ കോൺഗ്രസ് വിമത എംഎൽഎമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ദിഗ് വിജയ് സിങിനെ പോലീസ് സമ്മതിച്ചില്ല. തുടർന്ന് ഹോട്ടലിന് മുന്നിൽ ധർണയിരുന്ന അദ്ദേഹത്തെ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്തിയത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. ഞാൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎൽഎമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അ എന്നോട്…
Read Moreകോളേജുകള്‍ക്കും മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും മറ്റും ഉള്ള നിയന്ത്രണം ഈ മാസം 31 വരെ തുടരും.
ബെംഗളൂരു : ഈ മാസം 14 മുതല്‍ തുടര്‍ന്ന് പോരുന്ന നിയന്ത്രണങ്ങള്‍ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയില്‍ അറിയിച്ചു. കോളേജുകള്‍ക്കും മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും നൈറ്റ് ക്ലബ്ബുകളും പബ്ബുകളും തുറക്കില്ല. 200 കോടി രൂപ കൊറോണ വൈറസ് മൂലമുള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല ആരോഗ്യമന്ത്രി ബി ശ്രീരാമുലു ,മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ:കെ.സുധാകര്‍,അഭ്യന്തര മന്ത്രി, ബസവരാജ് ബൊമ്മെ,ചീഫ് സെക്രട്ടറി വിജയ ഭാസ്കര്‍ തുടങ്ങിയവരേ ഉള്‍പ്പെടുത്തി ഒരു കോവിഡ്-19 ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചു. 150 ആളില്‍ കൂടുതല്‍ പേര്‍…
Read Moreസംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം13 ആയി.
ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 13 ആയി. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 56 കാരന് ആണ് ഇന്ന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്,അദ്ദേഹം മാര്ച്ച 6 ന് ആണ് നാട്ടില്‍ എത്തിയത്. മറ്റൊരു കേസ് 25 കാരിയായ യുവതി ആണ്,ഇവര്‍ ഈയിടെ സ്പയിനില്‍ നിന്ന് നഗരത്തില്‍ എത്തിയതാണ്. രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. 2 more #Covid19 case has been…
Read Moreഔദ്യോഗിക വസതി കത്തി നശിച്ചു;മന്ത്രിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക് !
ബെംഗളൂരു : തീപിടിച്ച വസതിയിൽ നിന്ന് ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയും ഭാര്യയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുമാരകൃപ സൗത്തിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. മന്ത്രിയും ഭാര്യയും താമസിച്ചിരുന്ന മുറി പൂർണമായും അഗ്നിക്കിരയായി. എസിയിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി പൂർണമായി കത്തിനശിച്ചിരുന്നു. എന്നാൽ തീപിടിത്തം ഉണ്ടായ ഉടൻ മന്തിയും ഭാര്യയും മുറിക്കു പുറത്തു കടന്നതിനാൽ ദുരന്തം ഒഴിവായി.
Read Moreവിവാഹത്തിന് അടുത്ത ദിവസം ഭാര്യയുടെ നഗ്ന വീഡിയോകള്‍ ഭര്‍ത്താവിന് ലഭിച്ചു;പോലീസില്‍ പരാതി നല്കാന്‍ പോയപ്പോള്‍ മറ്റൊരു കുരുക്ക്…
ബെംഗളൂരു: ഭാര്യയുടെ നഗ്നവീഡിയോകൾ മൊബൈലിൽ ലഭിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി ഭർത്താവ്. ഭാര്യയും കുടുംബവും തന്നെ വഞ്ചിച്ചെന്നും പോലീസിൽ പരാതി നൽകിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്.ബെംഗളൂരുവിലാണ് സംഭവം. കഴിഞ്ഞ നവംബറിൽ ഹാസനിൽവെച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളനുസരിച്ച് ഡിസംബർ 15-നായിരുന്നു ആദ്യരാത്രി. ഇതിന് രണ്ട് ദിവസം മുമ്പാണ് ഭർത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക് രാഹുൽ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് ഭാര്യയുടെ നഗ്ന ഫോട്ടോകൾ സന്ദേശമായി ലഭിച്ചത്. ഇതിനൊപ്പം ഒരു മൊബൈൽ നമ്പറും നൽകിയിരുന്നു. തുടർന്ന് ഈ നമ്പറിൽ വിളിച്ചപ്പോളാണ് ഭാര്യയും…
Read Moreദാവനഗെരെയിലും മൈസൂരുവിലും പക്ഷിപ്പനി;കോഴിയിറച്ചി വിൽപ്പന നിരോധിച്ചു.
ബംഗളൂരു : കോവിഡ് ഭീതിയ്ക്കു പിന്നാലെ മൈസൂരുവിലും ദാവനഗരെയിലും പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. മൈസൂരു കുമ്പാർക്കൊപ്പാളിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 6000 ഇറച്ചിക്കോഴികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി. 10 കിലോമീറ്റർ പരിധിയിൽ കോഴി ഇറച്ചി വിൽപന നിരോധിച്ചതായി ജില്ലാ കലക്ടർ അഭിറാം ജി.ശങ്കർ പറഞ്ഞു. ഇവിടെ ചത്തനിലയിൽ കണ്ടത്തിയ കൊക്കുകളുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി ഉറപ്പിച്ചത്. ദാവനഗരെ ഹരിഹർ താലൂക്കിലെ ബാനികോഡ്ഗ്രാമത്തിലെ കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. ഭോപാലിലെ നാഷനൽ ഇൻസ്മിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലാണ് സാംപിളുകൾ പരിശോധിച്ചത്. ദേശാടന പക്ഷികൾ കൂടുതൽ എത്തുന്ന…
Read More