ബെംഗളൂരു : നീണ്ട കാത്തിരിപ്പിനൊടുവിൽ ബംഗളൂരുവിലെ സ്വപ്നപദ്ധതിയായ സബർബൻ റെയിൽ ന് ബജറ്റിൽ തുക വകയിരുത്തി കേന്ദ്രസർക്കാർ.
18500 കോടി രൂപയാണ് സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ എംപി കൂടിയായ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത് .
ഇതിനു പുറമെ ബംഗളൂരു ചെന്നൈ എക്സ്പ്രസ്സ് ഹൈവേ നിർമാണം ത്വരിതപ്പെടുത്താൻ തീരുമാനമായി .
ബാംഗ്ലൂരിലെ വ്യവസായ സമൂഹം ബജറ്റിനെ സ്വാഗതം ചെയ്തു എന്നാൽ പുതിയ തൊഴിലവസരങ്ങളും വികസനപദ്ധതികളും ഇല്ലാത്ത ബജറ്റ് വളരെ നിരാശാജനകമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ബാംഗ്ലൂരിലെയും സമീപപ്രദേശങ്ങളിലെയും ബന്ധിപ്പിച്ചുള്ള സബർബൻ റെയിൽ നെറ്റ്വർക്ക് ചെലവിൽ 20 ശതമാനം കേന്ദ്രം വഹിക്കും 20 ശതമാനം സംസ്ഥാനവും .
60 ശതമാനം ചെലവ് കണ്ടെത്താൻ ആവശ്യമായ സഹായം കേന്ദ്ര സർക്കാർ നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുന്ന സബർബൻ ട്രെയിൻ പദ്ധതിക്ക് നവംബറിലാണ് റെയിൽവേ ബോർഡ് അനുമതി നൽകിയത്.
എന്നാൽ കേന്ദ്ര സർക്കാരിൻറെ അന്തിമാനുമതി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പിലാക്കാനുള്ള നിന്നുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ സാധിച്ചിട്ടില്ല.
ബാംഗ്ലൂർ മജസ്റ്റിക് സിറ്റി – രാജ്യാന്തര വിമാനത്താവളം, ചിക്കബാന വാര – യശ്വന്തപുര ,ബയപ്പനഹള്ളി – ഹീലലിഗെ (ഇലക്ട്രോണിക് സിറ്റി), രജനഗുണ്ടെ – കെഎസ്ആർ റെയിൽവേ ഇടനാഴികൾ ആണ് ഉണ്ടാവുക .
പദ്ധതി യാഥാർഥ്യമാകുന്നതോടെ ബാംഗ്ലൂരിലെ ഐടി വ്യാപാര കേന്ദ്രങ്ങളിൽ വിമാനത്താവളത്തിലേക്കും എല്ലാം കുറഞ്ഞ ചിലവിൽ സമയബന്ധിതമായി യാത്ര ചെയ്യാനാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.