ബെംഗളൂരു : കേരളസമാജം ബാംഗ്ളൂർ സൗത്ത് വെസ്റ്റിന്റെ പുതു വത്സര കുടുംബ സംഗമം ജനുവരി 19 നു വൈകീട്ട് 3.30 നു ദുബാസിപ്പാളയ ഡി. എസ്. എ ഭവനിൽ നടക്കും. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകും അംഗങ്ങളുടെ കലാപരിപാടികൾ, കരോക്കെ ഗാനമത്സരം, വിനോദ പരിപാടികൾ എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി യെ ബന്ധപ്പെടാം. Mob:+91 9845185326, 9341240641 www.keralasamajambsw.org
Read MoreMonth: January 2020
വോൾവോ ബസ് ഓടിക്കാൻ പഠിക്കുന്ന ചിത്രം പങ്കുവച്ച ബി.എം.ടി.സി.എം.ഡി.ശിഖ ഐ.എ.എസിനെതിരെ കോൺഗ്രസ്.
ബെംഗളൂരു :ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) മാനേജിംഗ് ഡയറക്ടർ സി. ശിഖ ബസ് ഓടിച്ചത് വിവാദമാകുന്നു. ഹെവി ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച എംപിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പ്രിയങ്ക് ഖർഗെ രംഗത്തെത്തി. എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ആഴ്ചകൾക്കുമുമ്പ് കർണാടകാ ആർ ടി സി ബസ് ഓടിച്ചത് വിവാദമായിരുന്നു. ബിജെപി യെ പിന്താങ്ങുന്ന വർക്ക് നിയമങ്ങൾ ബാധകമല്ല എന്ന പരിഹാസ ചോദ്യം ആണ് പ്രിയങ്ക് ഖർഗെ ട്വിറ്ററിൽ കുറിച്ചത്. ബസ് ഓടിക്കാനുള്ള പരിശീലനം ആരംഭിച്ചതിന്റെ…
Read Moreഈസ്റ്റർ-വിഷു അവധിക്ക് നാട്ടിൽ പോകാനുള്ള തീവണ്ടി ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിൽ!
ബെംഗളൂരു : ഈസ്റ്റർ വിഷു അവധിക്ക് നഗരത്തിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റുകൾ മൂന്നുമാസം മുൻപ് തന്നെ വെയിറ്റിംഗ് ലിസ്റ്റിലേക്ക്. ഏപ്രിൽ 8 മുതൽ 10 വരെ കേരളത്തിലേക്കുളള ട്രെയിനുകളിൽ വെയിറ്റിംങ്ങ് ലിസ്റ്റിലുള്ളത് ആയിരത്തിലേറെ പേരാണ്. ഏപ്രിൽ 9 – പെസഹ, 10- ദു:ഖവെള്ളി, 11-രണ്ടാം ശനി, 12-ഈസ്റ്റർ, 14-വിഷു എന്നിവ വരുന്നതിനാലാണ് ട്രെയിൻ ടിക്കറ്റുകൾ വളരെ നേരത്തെ വിറ്റഴിയാൻ കാരണം. തിരക്കേറിയ ദിവസങ്ങളിൽ പകൽ പുറപ്പെടുന്ന ട്രെയിനുകൾ മാത്രമാണ് ടിക്കറ്റുകൾ ശേഷിക്കുന്നത് . അവധിക്കുശേഷം ഏപ്രിൽ 14നും 19നും നഗരത്തിലേക്കുള്ള ട്രെയിനുകളിലും ബുക്കിങ് സജീവമാണ്…
Read Moreനടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്!
ബെംഗളൂരു: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ കുടക് വിരാജ്‌പേട്ടയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികള്‍ക്കും സുപരിചിതയായത്. ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
Read Moreനിർത്തിയിട്ട ലോറിയുടെ പുറകിൽ കാറിടിച്ച് മലയാളി മരിച്ചു
ബെംഗളൂരു: നഗരത്തിൽ ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശങ്കർ രാമകൃഷ്ണൻ(29) ആണ് മരിച്ചത്. കോഴിക്കോട്- കൊല്ലെഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിനു സമീപം കൂത്തുനൂരിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാറിടിക്കുകയായിരുന്നു. ശങ്കറിനെ ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ശങ്കർ അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ശങ്കർ കോഴിക്കോട് ചാലപ്പുറം ’ശ്രീ അച്യുത’ത്തിൽ റിട്ട. ഡെന്റൽ പ്രൊഫസർ ഡോ. രാമകൃഷ്ണന്റെ മകനാണ്. അമ്മ: പി.ജി. ഉഷ (റിട്ട. പ്രൊഫസർ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: ലക്ഷ്മണൻ (നെതർലൻഡ്സ്), ഡോ.…
Read Moreലാൽബാഗ് ‘ഫ്ലവർ ഷോ’; മനം മയക്കുന്ന വർണ്ണകാഴ്ചകളുടെയും സൗരഭ്യത്തിന്റെയും വസന്തോത്സവത്തിന് നാളെ തുടക്കം!!
ബെംഗളൂരു: മനം മയക്കുന്ന കാഴ്ചകളുടെയും സൗരഭ്യത്തിന്റെയും പൂക്കാലമൊരുക്കുന്ന വസന്തോത്സവത്തിന് നാളെ തുടക്കം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെഭാഗമായി നടക്കുന്ന ലാൽബാഗ് പുഷ്പമേളയിൽ ബ്രസീൽ, തായ്‌ലൻഡ്, അർജന്റീന തുടങ്ങി പത്തു വിദേശരാജ്യങ്ങളിൽനിന്നുള്ള 92 ഇനം പൂക്കൾ പ്രദർശനത്തിനുണ്ടാകും. സ്വാമി വിവേകാനന്ദനാണ് ഇത്തവണ പുഷ്പമേളയുടെ വിഷയം. പൂക്കളിൽ തീർത്ത വിവേകാനന്ദന്റെ രൂപവും വിവേകാനന്ദസ്മാരകങ്ങളുമായി ബന്ധപ്പെട്ട പ്രദർശനവും മേളയിലുണ്ടാകും. 19 ഉപവിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ മഹാത്മാഗാന്ധി, കുവെമ്പു, ജയചാമരാജേന്ദ്ര വൊഡയാർ തുടങ്ങിയവരെ ആദരിച്ചുകൊണ്ടായിരുന്നു പുഷ്പമേള സംഘടിപ്പിച്ചിരുന്നത്. 6.21 ലക്ഷം പൂക്കൾകൊണ്ടാണ് വിവേകാനന്ദന്റെ രൂപം ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ തീർക്കുക. വിവേകാനന്ദൻ കാർട്ടൂൺ…
Read Moreകന്നുകാലികളെ തീയിലൂടെ ഓടിക്കുന്ന ചടങ്ങിനിടെ കർഷകന് പൊള്ളലേറ്റു!
ബെംഗളൂരു: മകരസംക്രാന്തിക്ക് കത്തുന്ന പുൽക്കറ്റകൾക്കിടയിലൂടെ കന്നുകാലിയെ ഓടിച്ചാൽ കൂടുതൽ വിളവ് ലഭിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നുമാണ് വിശ്വാസം. കർണാടകത്തിലെ വിവിധ ഗ്രാമങ്ങളിൽ ഇത്തരം ആചാരങ്ങളുണ്ട്. മണ്ഡ്യയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് കന്നുകാലികളെ തീയിലൂടെ ഓടിക്കുന്ന ചടങ്ങിനിടെ കർഷകന് പൊള്ളലേറ്റു. മണ്ഡ്യ സ്വദേശി രവി (39) ക്കാണ് പൊള്ളലേറ്റത്. കത്തിച്ച പുൽക്കറ്റകൾക്കിടയിലൂടെ കന്നുകാലിയെ ഓടിക്കുന്നതിനിടെയാണ് ഇയാളുടെ വസ്ത്രത്തിൽ തീപിടിച്ചത്. ഇതോടെ ഇയാൾ പുറത്തേക്കോടുകയായിരുന്നു. ചടങ്ങ് കാണാനെത്തിയവർ ചേർന്നാണ് തീയണച്ചത്. പിന്നീട് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഅർദ്ധരാത്രി ചായ കുടിക്കാൻ പുറത്തിറക്കിയ മലയാളി വിദ്യാർത്ഥികളോട് പാക്കിസ്ഥാനികളാണോ എന്നു ചോദിച്ചു എന്നത് കെട്ടുകഥ;വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ല;പോലീസിന് പറയാനുള്ളത് ഇതാണ്.
ഈ വിഷയത്തിൽ ഇന്നലെ ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത താഴെ ലിങ്കിൽ.. http://bangalorevartha.in/archives/43544 ബെംഗളുരു : രാത്രി ചായ കുടിക്കാനിറങ്ങിയ മലയാളി വിദ്യാർഥികളെ “പാക്കിസ്ഥാനികളാണോ?’ എന്നു ചോദിച്ച് പൊലീസ് തടയുകയും സ്റ്റേഷനിലെത്തിച്ച് മർദിക്കുകയും ചെയ്തതായി ഇന്നലെ പുറത്തു വന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്. എന്നാൽ, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ആകാശ്, മുഹ മ്മദ് വസീർ, മുഹമ്മദ് ഷംസുദീൻ എന്നി വർക്കെതിരെ കേസെടുത്തതെന്നും മറ്റ് ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും എസ്ജി പാളയ പൊലീസ് പറയുന്നു. മർദിക്കുകയോ പാക്കിസ്ഥാനികളെന്നു വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥികൾ കണ്ണൂർ, തലശ്ശേരി സ്വദേശികളാണ്. അതേസമയം,…
Read Moreനിർദേശങ്ങൾ തരാം;ഭീഷണിപ്പെടുത്തരുത്: ലിംഗായത്ത് മഠാധിപതിക്ക് പരസ്യമായി മറുപടി നൽകി മുഖ്യമന്ത്രി.
ബെംഗളുരു: സമുദായത്തിൽനിന്നു കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട പഞ്ചമശാലി ലിംഗായത്ത് മഠാധിപതിയുമായി മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പരസ്യ വാക്പോര്. മന്ത്രിമാർക്കായി വിവിധ വിഭാഗങ്ങൾ സമ്മർദം തുടർന്നാൽ രാജിവയ്ക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിസ്ഥാനത്തു തുടരാമെന്ന് ആർക്കും വാക്കുനൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭിച്ചു. ദാവനഗരെയിൽ പൊതുചടങ്ങിൽ പഞ്ചമശാലി സമാജ് ഗുരു പീഠം മഠാധിപതി വചനാനന്ദ സ്വാമിയുമായാണ് ഇടഞ്ഞത്. ബിജെപി നേതാവും മുൻമന്ത്രിയുമായ മു രുഗേഷ് നിറാനി ഉൾപ്പെടെ പഞ്ചമശാലി വിഭാഗത്തിലെ ലിംഗായത്തുകാരായ 3 എംഎൽഎമാർക്കു കൂടി മന്ത്രിപദം നൽകണമെന്നു സ്വാമി ആവശ്യപ്പെട്ടു. സ്വാമി പറയുംപോലെ ഭരിക്കാനാവില്ലെന്നു തുറന്നടിച്ച് യുഡിയൂരപ്പ, കൂറുമാറിയെത്തിയ 17എംഎൽഎമാരാണു തന്നെ മുഖ്യമന്ത്രിയാകാൻ…
Read Moreമുന്‍ മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജ്ജിന് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്!
ബെംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജെ ജോര്‍ജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. മലയാളിയായ കെ.ജെ ജോര്‍ജ്ജ് കര്‍ണാടകയില്‍ മന്ത്രിയായിരുന്ന സമയത്ത് വിദേശത്ത് അനധികൃത പണം സമ്പാദിച്ചെന്ന പേരിലാണ് കേസ്. വിദേശ പണവിനിമയ നിയന്ത്രണനിയമ പ്രകാരമാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്. ഡി.കെ ശിവകുമാറിന് ശേഷം രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവിനാണ് ഇ.ഡി സമന്‍സ് അയക്കുന്നത്. ജോര്‍ജ്ജും കുടുംബാംഗങ്ങളും ജനുവരി 16ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. തനിക്ക് നിയമത്തിലും അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലും വിശ്വാസമുണ്ടെന്നും കെ.ജെ ജോര്‍ജ് പറഞ്ഞു. കോട്ടയം സ്വദേശിയായ കെ.ജെ…
Read More