സുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും പദ്മവിഭൂഷൻ; മനോഹർ പരീക്കർക്ക് പദ്മഭൂഷൻ.

ന്യൂഡൽഹി: 2020ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോർജ് ഫെർണാണ്ടസ്, അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുൾപ്പെടെ ഏഴുപേർക്ക് പത്മവിഭൂഷൺ നൽകി ആദരിക്കും. ബോക്സിങ് താരം മേരി കോം, ഛന്നുലാൽ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാർ മഠാധിപതി വിശ്വേശതീർഥ (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷണിന് അർഹരായ മറ്റുള്ളവർ. കേരളത്തിൽനിന്നുള്ള ശ്രീ എം, എൻ.ആർ.മാധവ മേനോൻ(മരണാനന്തരം) എന്നിവരുൾപ്പെടെ പതിനാറുപേർ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റൺ താരം പി.വി. സിന്ധു തുടങ്ങിയവരാണ് പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായ മറ്റുപ്രമുഖർ. കേരളത്തിൽനിന്നുള്ള നോക്കുവിദ്യ…

Read More

റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നഗരം കനത്ത സുരക്ഷയിൽ.

ബെംഗളൂരു:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർറാവു അറിയിച്ചു. സർക്കാരിന്റെ ഔദ്യോഗികപരിപാടി നടക്കുന്ന മനേക്ഷാ പരേഡ് മൈതാനത്തിന് സമീപപ്രദേശങ്ങളിലായി പോലീസിന് പുറമേ ഗരുഡ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സി.സി. ടി.വി. ക്യാമറകളും സ്ഥാപിച്ചു. പരേഡ് മൈതാനത്തിന് സമീപം ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. 26-ന് രാവിലെ പരേഡ് മൈതാനത്തിന് സമീപം ഗതാഗതനിയന്ത്രണം ഉണ്ടാകും.

Read More

കെംപെഗൗഡ വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ നഗരത്തിന് ചുറ്റും കൂടുതൽ വിമാനത്താവളങ്ങൾ വരുന്നു!

ബെംഗളൂരു : ബംഗളൂരു നഗരം ജില്ലയോട് ചേർന്ന് കിടക്കുന്ന കോലാർ, തുമകക്കുരു എന്നിവിടങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനുള്ള സാധ്യത തേടി കർണാടക പ്ലാനിങ് കമ്മീഷൻ. രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. കോലാറിൽ നേരത്തെ ഉണ്ടായിരുന്ന എയർസ്ട്രിപ്പ് ഇപ്പോൾ നിയന്ത്രിക്കുന്നത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ്. ഗദഗ് ,ചിക്ക് മഗളൂരു, കൊപ്പാൾ എന്നിവിടങ്ങളിലും വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത് പരിഗണനയിലാണ്.

Read More

“പ്രധാനമന്ത്രി ഭസ്മാസുരനും ആഭ്യന്തര മന്ത്രി ശനിയും”

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഭസ്മാസുരനെ’ന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ”ശനി’യെന്നും അഭിസംബോധന ചെയ്ത് കോൺഗ്രസ് നേതാവ് വി.എസ്. ഉഗ്രപ്പ. രാജ്യത്തെ ഗൗരവമേറിയ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ദാരിദ്യം തുടങ്ങിയവ പരിഹരിക്കുന്നതിനു പകരം,വൈകാരിക പ്രശ്നങ്ങൾ മുന്നോട്ടു വയ്ക്കുകയാണ് ബിജെപിയും സംഘപരിവാറും. യഥാർഥ പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണിത്. ഇതു സമൂഹത്തിനു ശാപമാണ്. ഇക്കാരണത്താലാണ് മോദിയെയും ഷായെയും ഭസ്മാസുരനെന്നും ശനിയെന്നും താൻ വിളിക്കുന്നതെന്നും ” ഉഗ്രപ്പ വിശദീകരിച്ചു. ഇരുവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വ്യാജവാഗ്ദാനം നൽകി അധികാരത്തിലേറിയ ഇവർ അവിപാലിക്കുന്നതിൽ തീർത്തും പരാജയമാണെന്നും…

Read More
Click Here to Follow Us