റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നഗരം കനത്ത സുരക്ഷയിൽ.

ബെംഗളൂരു:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർറാവു അറിയിച്ചു. സർക്കാരിന്റെ ഔദ്യോഗികപരിപാടി നടക്കുന്ന മനേക്ഷാ പരേഡ് മൈതാനത്തിന് സമീപപ്രദേശങ്ങളിലായി പോലീസിന് പുറമേ ഗരുഡ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സി.സി. ടി.വി. ക്യാമറകളും സ്ഥാപിച്ചു. പരേഡ് മൈതാനത്തിന് സമീപം ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ആഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. 26-ന് രാവിലെ പരേഡ് മൈതാനത്തിന് സമീപം ഗതാഗതനിയന്ത്രണം ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts