വ്യാജ മലേഷ്യൻ സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ടുമായി മലയാളി പിടിയിൽ

ബെംഗളൂരു: വ്യാജ മലേഷ്യൻ സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ടുമായി കൊച്ചി സ്വദേശിയായ യുവാവിനെ കെംപെഗൗഡ അന്താരാഷ്ട്ര എയർപോർട്ടിൽ പിടികൂടി. ആന്റണി ഫാരിസനാണ് (25) പിടിയിലായത്. ക്വലാലംപുരിൽ നിന്നെത്തിയ ഇയാളുടെ പാസ്പോർട്ടിൽ ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും വ്യാജ സ്റ്റാമ്പായിരുന്നു പതിച്ചത്. വിസാകാലാവധി കഴിഞ്ഞിട്ടും ഇയാൾ ക്വലാലംപുരിൽ താമസിച്ചുവരികയായിരുന്നുവെന്നാണ് എമിഗ്രേഷൻ അധികൃതർക്ക് ലഭിച്ച വിവരം.

Read More

ഇന്ത്യയുടെ അഭിമാന ദൗത്യമായ കാര്‍ട്ടോസാറ്റ് 3 വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: കാര്‍ട്ടോസാറ്റ് 3, 17 മിനുറ്റ് 40 സെക്കന്റില്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നാലെയാണ് പുതിയ ദൗത്യം ഐഎസ്ആര്‍ഒ നിര്‍വ്വഹിച്ചിരിക്കുന്നത്. പിഎസ്എല്‍വി സി 47 ആയിരുന്നു വിക്ഷേപണ വാഹനം. കര്‍ട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് ഇന്ന് ബംഗളൂരുവിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്നും വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റിന് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ ഇസ്രൊ വിക്ഷേപിച്ച 13 നാനോ സാറ്റലൈറ്റുകളും വിജയകരമായി ബഹിരാകാശത്തെത്തി. 3.25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ നിന്നു വേര്‍തിരിച്ചറിയാനും ദൃശ്യം പകര്‍ത്താനും ശേഷിയുള്ള ക്യാമറയാണു…

Read More

നഗരത്തിലെ നിരത്തുകളിൽ “ഡമ്മി”പരീക്ഷണവുമായി ട്രാഫിക് പോലീസ്;ദൂരെ നിന്ന് നിങ്ങൾ കാണുന്ന ട്രാഫിക് പോലീസുകാരിൽ പലരും ബൊമ്മയായിരിക്കാം!

ബെംഗളൂരു : ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് സിനിമയിലെ ഡമ്മി പരീക്ഷണം മലയാളികൾക്ക് പരിചയമുള്ള വിഷയമാണ്, എന്നാൽ മറ്റൊരു രീതിയിലുള്ള ഡമ്മി പരീക്ഷണവുമായി ബെംഗളുരു സിറ്റി ട്രാഫിക് പോലീസ് മുന്നോട്ട് വന്നിരിക്കുകയാണ്. ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കാൻ നഗരത്തിലെ നിരത്തുകളിൽ ഇനി ഡമ്മി പോലീസും വെള്ള ഷർട്ട്, കാക്കി യൂണിഫോം, ബൂട്ട്, വെള്ള തൊപ്പി എന്നിവ ധരിച്ച് പല ബൊമ്മകൾ ജംഗ്ഷനുകളിൽ ഇടംപിടിച്ചത് . കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചാണ് ചില ബൊമ്മകളുടെ നിൽപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ 30 “മാനിക്വിൻ “കളെ വിവിധ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിൽ…

Read More

കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെയടക്കം വിവരങ്ങൾ ചോർത്തി മെഡിക്കൽ സീറ്റ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷ(സി.ഇ.ടി.)യ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.) വെബ്സൈറ്റ് ഭേദിച്ച് തട്ടിപ്പിന് ഉപയോഗിച്ചതായി സൂചന ലഭിച്ചത്. വിദ്യാർഥികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ തട്ടിപ്പു നടത്തുന്നവർക്ക് ലഭിക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയതായിക്കാണിച്ച് കർണാടക എക്സാമിനേഷൻ അതോറിറ്റി പോലീസിൽ പരാതി നൽകിയത്. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷ(സി.ഇ.ടി.)യ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് ചോർത്തിയത്. ഇതുപയോഗിച്ച് വിദ്യാർഥികളുമായി ബന്ധപ്പെട്ട് സീറ്റുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമികസൂചന. പ്രവേശനപ്പരീക്ഷയെഴുതിയ…

Read More

ഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി മലയാളികളുടെ “കമ്യൂണിറ്റി ഷോപ്പ്”

ബെംഗളൂരു: നഗരത്തിൽ ഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി ഓഫ് സർജുപുര റോഡിൽ മലയാളികളുടെ “കമ്യൂണിറ്റി ഷോപ്പ്”. വയനാട് സ്വദേശി അഡ്വ. ബൈജു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പുനർജനി ജീവകാരുണ്യ ട്രസ്റ്റാണ് ബെംഗളൂരുവിൽ കമ്യൂണിറ്റി ഷോപ്പ് ആരംഭിച്ചത്. ഇവിടെയെത്തുന്നവർക്ക് അവശ്യസാധനങ്ങൾ സൗജന്യമായി വാങ്ങാം. ആധാർകാർഡ് വിവരങ്ങൾ നൽകിയാൽമതി. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അരിയടക്കമുള്ള ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഷോപ്പിലെത്തിക്കാം. ഇതോടൊപ്പം ട്രസ്റ്റും സാധനങ്ങൾ ശേഖരിക്കും. ആവശ്യക്കാർക്ക് ഇവ സൗജന്യമായി വാങ്ങാം. ഇവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ആധാർ വിവരങ്ങൾ ശേഖരിക്കും. ഒരു കുടുംബത്തിന് വാങ്ങാവുന്ന സാധനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരാൾക്ക് മാസം…

Read More

ദുബായിൽ ഗിന്നസ് ബുക്ക് റെക്കാർഡ് ഒരുക്കാൻ പറന്നത് 41444 കിലോ പൂക്കൾ;അത് നമ്മ ബംഗളൂരുവിൽ നിന്ന്.

ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ പൂക്കളം എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഒരുക്കാൻ ബംഗളൂരു വിമാനത്താവളത്തിലൂടെ ദുബായിലേക്ക് പറന്നത് 41 444 കിലോ ജമന്തിപ്പൂക്കൾ. ദുബായ് ഷോപ്പിംഗ്ഫെ സ്റ്റിവൽ സിറ്റിയിൽ നടന്ന ലോകറെക്കോർഡ് പൂക്കളത്തിൽ ആണ് കർണാടകയിൽ നിന്നുള്ള പൂക്കളും ഇടംപിടിച്ചത്. പുതുമ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് പൂക്കൾ വിമാന മാർഗ്ഗം അയച്ചത്. ബെംഗളൂരു, ദേവനഹള്ളി, ചിക്കബല്ലാപുരതുടങ്ങിയ ജില്ലകളിൽ നിന്ന് എത്തിച്ച പൂക്കൾ ബോയിംഗ് 777 എഫ്  വിമാനത്തിലാണ് ദുബായിലേക്ക് കൊണ്ടുപോയത്.

Read More

പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയ മലയാളി ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ

ബെംഗളൂരു: പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയ മലയാളി കെംപെഗൗഡ  അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ.  കൊച്ചി സ്വദേശിനി മേരി തഴുതറത്ത് പറമ്പിൽ പീറ്ററിനെയാണ് എമിഗ്രേഷൻ അധികൃതർ പിടികൂടിയത്. 62 കാരിയായ മേരി 42 വയസ്സ് എന്നാണ് പാസ്‌പോർട്ടിൽ കൊടുത്തിരുന്നത്. എയർപോർട്ടിലെ നടപടിക്രമത്തിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ രേഖകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന മറ്റുരേഖകൾ പരിശോധിച്ചതോടെ പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയതായി ബോധ്യമായി. ജനന തീയതി 1957 എന്നത് 1975 ആയി തിരുത്തുകയായിരുന്നു. ഷാർജയിൽ ഹൗസ്‌കീപ്പിങ് ജോലിക്ക് പോകുന്നതിനായാണ് ഇവർ പാസ്‌പോർട്ട് തിരുത്തിയതെന്നാണ് കണ്ടെത്തൽ. 60 വയസ്സിന് മുകളിൽ…

Read More

യൂത്ത് റിട്രീറ്റ് നവംബർ 30,ഡിസംബർ 1 ദിവസങ്ങളിൽ ധർമാരാം പള്ളിയിൽ.

ബെംഗളൂരു : ഈ വരുന്ന നവംബർ 30, ഡിസംബർ 1 തീയതികളിൽ ഡയറി സർക്കിളിലെ ക്രൈസ്റ്റ് കോളേജിന് സമീപമുള്ള ധർമാരാം സൈന്റ് തോമസ് ഫോറൻ പള്ളിയിൽ വച്ച് യുവ ജനങ്ങൾക്കും യുവ മിഥുനങ്ങൾക്കുമായി മോറിയ മീറ്റ് എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നു. ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ, ബ്രദർ സുനിൽ കൈതാരം എന്നിവരടങ്ങുന്ന ക്രൈസ്റ്റ് കൾചറൽ ടീം ആണ് വർഷങ്ങളായി നടത്തപ്പെടുന്ന ഈ പരിപാടിക്ക് കഴിഞ്ഞ വർഷം മുതൽ നേതൃത്വം നൽകുന്നത്. രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ജാതി-വർഗ്ഗ-ഭാഷാ ഭേദമന്യേ…

Read More

നവ്യാനുഭവമായി സർഗ്ഗധാരയുടെ “നാടും നാടകവും”

ബെംഗളൂരു : സർഗധാരയുടെ നാടും നാടകവും എന്ന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു. മുഖ്യാതിഥിയായെത്തിയ പ്രമുഖഎഴുത്തുകാരനും, നാടകപ്രവർത്തകനുമായ കാളിദാസ് പുതുമനയെ,വിഷ്ണുമംഗലം കുമാർ സദസ്സിന് പരിചയപ്പെടുത്തി. നാടക കലയെക്കുറിച്ച്‌ പ്രഭാഷണം നടത്തിയ കാളിദാസ് പുതുമന,നാടകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത നാടകകൃത്തുക്കളെക്കുറിച്ച്‌  എടുത്തു പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രശസ്ത എഴുത്തുകാരൻ സുധാകരൻ രാമന്തളി, നാടകം ജനങ്ങളിൽ നിന്നും അകന്ന് പോയതിന്റെ കാരണങ്ങൾ വിവരിക്കുകയും, കന്നഡ നാടകവേദിയുടെ മൗലികതയെ പരാമർശിക്കുകയും ചെയ്തു. നാടകലോകത്തിന് അതുല്യമായ സംഭാവനകൾ നൽകിയ സർവ്വശ്രീ. കമനീധരൻ, പി.ദിവാകരൻ, എം.എ. കരീം,…

Read More

തോൽവി സമ്മതിച്ചു;അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു;ഫട്നാവിസും ഉടൻ രാജി സമർപ്പിച്ചേക്കും.

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു. നിലവിലെ സാഹചര്യത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്. ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്‌നാവിസ് രാജിവെക്കുമെന്നും സൂചനകളുണ്ട്.മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഗവര്‍ണറെ കണ്ട് ഫഡ്‌നവിസ് രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ബുധനാഴ്ച…

Read More
Click Here to Follow Us