ബെംഗളൂരു : ആഘോഷങ്ങൾ എപ്പോഴും നല്ലതാണ് എന്നാൽ അതിൽ പങ്കെടുക്കാൻ എത്തിയ സുഹൃത്തുക്കളായ അതിഥികളിലൊരാൾ ആതിഥേയന്റെ ഭാര്യയെ ബലാൽസംഘം ചെയ്താലോ ? നഗരത്തിൽ നടന്ന ഇത്തരമൊരു വാർത്തയാണ് താഴെ. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രി ബെല്ലാണ്ടൂരിലെ കസവന ഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിൽ ആണ്. ക്രൂരകൃത്യം ചെയ്ത ബീഹാറുകാരനായ നയൻ (26)നെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് റെജിസ്റ്റർ ചെയ്തു.ഇയാൾ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ഐ.ടി.അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. ഞായറാഴ്ച രാത്രി യുവതിയും ഭർത്താവും നാല് സുഹൃത്തുക്കളും ചേർന്ന്…
Read MoreDay: 27 November 2019
സൗജന്യ മെഡിക്കൽ,ഫിസിയോ തെറാപ്പി ക്യാമ്പ്.
ബംഗളുരു: വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്തുകൊണ്ട്, വിദ്യാഭ്യാസ രംഗത്ത് സാമൂഹിക സേവനങ്ങൾ കൂടെ ഉൾകൊള്ളിക്കണമെന്ന ലക്ഷ്യത്തോടെ RGUHS BPT കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള ഹോപ്പ് റീഹാബ് ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച(30-11-19) നിരവധി വിദഗ്ദ ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടേയും വരത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി. രാവിലെ 9 മണിക്ക് വരത്തൂർ പി.എച്ച്.സി ഗ്രൗണ്ടിൽ ബി.ബി.എം.പി കൗൺസിലർ ശ്രീമതി-പുഷ്പ മഞ്ജുനാഥ് പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കും. ഈ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പിൽ ലഭിക്കുന്ന…
Read Moreബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു!!
ബെംഗളൂരു: തന്റെ ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു!! കാര്‍ ഡ്രൈവറായ പ്രദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രദീപിനെ കൊലപ്പെടുത്തിയ സുഹൃത്ത് വിനോദ് കുമാര്‍ ഒളിവിലാണ്. സംഭവത്തില്‍ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇരുവരുടെയും മറ്റൊരു സുഹൃത്തായ നാഗരാജ് എന്നയാളെ പ്രദീപ് ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, വിനോദിനെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നാഗരാജ് പ്രദീപിനെയും കൂട്ടി വീനോദിന്റെ വീട്ടിലെത്തി. വീട്ടിൽവച്ച് വിനോദും പ്രദീപും തമ്മില്‍ തര്‍ക്കത്തിലാകുകയും പ്രദീപിനെ…
Read Moreവ്യാജ മലേഷ്യൻ സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ടുമായി മലയാളി പിടിയിൽ
ബെംഗളൂരു: വ്യാജ മലേഷ്യൻ സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ടുമായി കൊച്ചി സ്വദേശിയായ യുവാവിനെ കെംപെഗൗഡ അന്താരാഷ്ട്ര എയർപോർട്ടിൽ പിടികൂടി. ആന്റണി ഫാരിസനാണ് (25) പിടിയിലായത്. ക്വലാലംപുരിൽ നിന്നെത്തിയ ഇയാളുടെ പാസ്പോർട്ടിൽ ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും വ്യാജ സ്റ്റാമ്പായിരുന്നു പതിച്ചത്. വിസാകാലാവധി കഴിഞ്ഞിട്ടും ഇയാൾ ക്വലാലംപുരിൽ താമസിച്ചുവരികയായിരുന്നുവെന്നാണ് എമിഗ്രേഷൻ അധികൃതർക്ക് ലഭിച്ച വിവരം.
Read Moreഇന്ത്യയുടെ അഭിമാന ദൗത്യമായ കാര്‍ട്ടോസാറ്റ് 3 വിജയകരമായി വിക്ഷേപിച്ചു
ബെംഗളൂരു: കാര്‍ട്ടോസാറ്റ് 3, 17 മിനുറ്റ് 40 സെക്കന്റില്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നാലെയാണ് പുതിയ ദൗത്യം ഐഎസ്ആര്‍ഒ നിര്‍വ്വഹിച്ചിരിക്കുന്നത്. പിഎസ്എല്‍വി സി 47 ആയിരുന്നു വിക്ഷേപണ വാഹനം. കര്‍ട്ടോസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് ഇന്ന് ബംഗളൂരുവിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്നും വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റിന് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ ഇസ്രൊ വിക്ഷേപിച്ച 13 നാനോ സാറ്റലൈറ്റുകളും വിജയകരമായി ബഹിരാകാശത്തെത്തി. 3.25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ നിന്നു വേര്‍തിരിച്ചറിയാനും ദൃശ്യം പകര്‍ത്താനും ശേഷിയുള്ള ക്യാമറയാണു…
Read Moreനഗരത്തിലെ നിരത്തുകളിൽ “ഡമ്മി”പരീക്ഷണവുമായി ട്രാഫിക് പോലീസ്;ദൂരെ നിന്ന് നിങ്ങൾ കാണുന്ന ട്രാഫിക് പോലീസുകാരിൽ പലരും ബൊമ്മയായിരിക്കാം!
ബെംഗളൂരു : ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് സിനിമയിലെ ഡമ്മി പരീക്ഷണം മലയാളികൾക്ക് പരിചയമുള്ള വിഷയമാണ്, എന്നാൽ മറ്റൊരു രീതിയിലുള്ള ഡമ്മി പരീക്ഷണവുമായി ബെംഗളുരു സിറ്റി ട്രാഫിക് പോലീസ് മുന്നോട്ട് വന്നിരിക്കുകയാണ്. ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കാൻ നഗരത്തിലെ നിരത്തുകളിൽ ഇനി ഡമ്മി പോലീസും വെള്ള ഷർട്ട്, കാക്കി യൂണിഫോം, ബൂട്ട്, വെള്ള തൊപ്പി എന്നിവ ധരിച്ച് പല ബൊമ്മകൾ ജംഗ്ഷനുകളിൽ ഇടംപിടിച്ചത് . കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചാണ് ചില ബൊമ്മകളുടെ നിൽപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ 30 “മാനിക്വിൻ “കളെ വിവിധ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിൽ…
Read Moreകേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെയടക്കം വിവരങ്ങൾ ചോർത്തി മെഡിക്കൽ സീറ്റ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു: എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷ(സി.ഇ.ടി.)യ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.) വെബ്സൈറ്റ് ഭേദിച്ച് തട്ടിപ്പിന് ഉപയോഗിച്ചതായി സൂചന ലഭിച്ചത്. വിദ്യാർഥികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ തട്ടിപ്പു നടത്തുന്നവർക്ക് ലഭിക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയതായിക്കാണിച്ച് കർണാടക എക്സാമിനേഷൻ അതോറിറ്റി പോലീസിൽ പരാതി നൽകിയത്. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷ(സി.ഇ.ടി.)യ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് ചോർത്തിയത്. ഇതുപയോഗിച്ച് വിദ്യാർഥികളുമായി ബന്ധപ്പെട്ട് സീറ്റുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമികസൂചന. പ്രവേശനപ്പരീക്ഷയെഴുതിയ…
Read Moreഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി മലയാളികളുടെ “കമ്യൂണിറ്റി ഷോപ്പ്”
ബെംഗളൂരു: നഗരത്തിൽ ഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി ഓഫ് സർജുപുര റോഡിൽ മലയാളികളുടെ “കമ്യൂണിറ്റി ഷോപ്പ്”. വയനാട് സ്വദേശി അഡ്വ. ബൈജു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പുനർജനി ജീവകാരുണ്യ ട്രസ്റ്റാണ് ബെംഗളൂരുവിൽ കമ്യൂണിറ്റി ഷോപ്പ് ആരംഭിച്ചത്. ഇവിടെയെത്തുന്നവർക്ക് അവശ്യസാധനങ്ങൾ സൗജന്യമായി വാങ്ങാം. ആധാർകാർഡ് വിവരങ്ങൾ നൽകിയാൽമതി. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അരിയടക്കമുള്ള ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഷോപ്പിലെത്തിക്കാം. ഇതോടൊപ്പം ട്രസ്റ്റും സാധനങ്ങൾ ശേഖരിക്കും. ആവശ്യക്കാർക്ക് ഇവ സൗജന്യമായി വാങ്ങാം. ഇവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ആധാർ വിവരങ്ങൾ ശേഖരിക്കും. ഒരു കുടുംബത്തിന് വാങ്ങാവുന്ന സാധനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരാൾക്ക് മാസം…
Read Moreദുബായിൽ ഗിന്നസ് ബുക്ക് റെക്കാർഡ് ഒരുക്കാൻ പറന്നത് 41444 കിലോ പൂക്കൾ;അത് നമ്മ ബംഗളൂരുവിൽ നിന്ന്.
ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ പൂക്കളം എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഒരുക്കാൻ ബംഗളൂരു വിമാനത്താവളത്തിലൂടെ ദുബായിലേക്ക് പറന്നത് 41 444 കിലോ ജമന്തിപ്പൂക്കൾ. ദുബായ് ഷോപ്പിംഗ്ഫെ സ്റ്റിവൽ സിറ്റിയിൽ നടന്ന ലോകറെക്കോർഡ് പൂക്കളത്തിൽ ആണ് കർണാടകയിൽ നിന്നുള്ള പൂക്കളും ഇടംപിടിച്ചത്. പുതുമ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് പൂക്കൾ വിമാന മാർഗ്ഗം അയച്ചത്. ബെംഗളൂരു, ദേവനഹള്ളി, ചിക്കബല്ലാപുരതുടങ്ങിയ ജില്ലകളിൽ നിന്ന് എത്തിച്ച പൂക്കൾ ബോയിംഗ് 777 എഫ് വിമാനത്തിലാണ് ദുബായിലേക്ക് കൊണ്ടുപോയത്.
Read Moreപാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയ മലയാളി ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ
ബെംഗളൂരു: പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയ മലയാളി കെംപെഗൗഡ അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ. കൊച്ചി സ്വദേശിനി മേരി തഴുതറത്ത് പറമ്പിൽ പീറ്ററിനെയാണ് എമിഗ്രേഷൻ അധികൃതർ പിടികൂടിയത്. 62 കാരിയായ മേരി 42 വയസ്സ് എന്നാണ് പാസ്‌പോർട്ടിൽ കൊടുത്തിരുന്നത്. എയർപോർട്ടിലെ നടപടിക്രമത്തിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ രേഖകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന മറ്റുരേഖകൾ പരിശോധിച്ചതോടെ പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയതായി ബോധ്യമായി. ജനന തീയതി 1957 എന്നത് 1975 ആയി തിരുത്തുകയായിരുന്നു. ഷാർജയിൽ ഹൗസ്‌കീപ്പിങ് ജോലിക്ക് പോകുന്നതിനായാണ് ഇവർ പാസ്‌പോർട്ട് തിരുത്തിയതെന്നാണ് കണ്ടെത്തൽ. 60 വയസ്സിന് മുകളിൽ…
Read More