ബെംഗളൂരു: ഇൻഫോസിസ് സി.ഇ.ഒ. സലീൽ പരേഖും സി.എഫ്.ഒ. നീലാഞ്ജൻ റോയിയും അധാർമികപ്രവൃത്തികൾ നടത്തിയതായുള്ള ആരോപണത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) അന്വേഷണം തുടങ്ങി. കമ്പനിയിൽ ഇൻസൈഡർ ട്രേഡിങ് നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും. അമേരിക്കയിൽ ഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻഫോസിസിനെതിരേ നിയമനടപടികൾക്ക് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളെ ‘സെബി’ വിളിച്ചുവരുത്തിയേക്കും. കമ്പനിയിലെ ഓഡിറ്റിങ്ങും മറ്റു സാമ്പത്തികകാര്യങ്ങളും കൈകാര്യംചെയ്യുന്ന സമിതികളിൽനിന്ന് വിവരംശേഖരിക്കും. വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താൻ കമ്പനിയെ പ്രേരിപ്പിക്കാതിരുന്നതിന്റെപേരിൽ സ്വതന്ത്ര ഡയറക്ടർമാർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ്…
Read MoreDay: 26 October 2019
കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി
ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം വെള്ളിയാഴ്ച പൂർത്തിയായി. കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എം.എൽ.എ.സ്ഥാനം രാജിവെച്ച 17 പേരെയാണ് സ്പീക്കറായിരുന്ന കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെതിരേയാണ് വിമതർ സുപ്രീംകോടതിയിൽ ഹർജിനൽകിയത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും വിമതർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അയോഗ്യരാക്കിയവരെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെടുന്നതിന്റെ അർഥം എന്താണെന്നും ഹർജി ഭരണഘടനാ ബെഞ്ചിനു വിടണമെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. വിമത എം.എൽ.എ.മാരുടെ കാര്യത്തിൽ വീണ്ടും തീരുമാനമെടുക്കാൻ സ്പീക്കർ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത…
Read Moreകുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന!!
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുന്നു. കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്. മുന്‍പ് 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 68…
Read More’ക്യാർ’ ചുഴലിക്കാറ്റ്; ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ
ബെംഗളൂരു: ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ. അറബിക്കടലിൽ രൂപംകൊണ്ട ’ക്യാർ’ ചുഴലിക്കാറ്റിനെത്തുടർന്നാണ് തീരദേശജില്ലകളിൽ ശക്തമായ മഴയുണ്ടായത്. അതേസമയം വെള്ളിയാഴ്ചയോടെ ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ‘ചുവപ്പു ജാഗ്രത’ പിൻവലിച്ചു. ശനിയാഴ്ച ‘മഞ്ഞ ജാഗ്രത’യാണ് തീരദേശജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും സ്കൂളുകൾ പ്രവർത്തിച്ചില്ല. വടക്കൻ ജില്ലകളിലും വ്യാപകമഴയാണ് വെള്ളിയാഴ്ചയുണ്ടായത്. ഒട്ടേറെ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. റോഡുകൾക്കും പാലങ്ങൾക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വീടുകൾ തകർന്നു. റായ്ച്ചൂർ, ബെലഗാവി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറി. വിനോദസഞ്ചാരികൾക്ക്…
Read Moreകേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്റെ ഭാര്യ അന്തരിച്ചു.
ബെംഗളൂരു : കേരള സമാജം പ്രസിഡന്റ് ശ്രീ സി.പി.രാധാകൃഷ്ണന്റെ പത്നി സൗധാമിനി അന്തരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച (27.10.19) രാവിലെ 8 മണിക്ക് രാമമൂർത്തി നഗറി (#37, ദ്വാരക, അപ്പാറാവു ലേഔട്ട്, ബെംഗളൂരു- 16) ലുള്ള വസതിയിലേക്ക് കൊണ്ടുവരും. ഉച്ചക്ക് 2 മണിക്ക് കലപ്പള്ളി സ്മശാനത്തിൽ സംസ്കാരം നടത്തും. സംഘടനക്ക് വേണ്ടി സമാജം ജെനറൽ സെക്രട്ടറി റജികുമാർ അനുശോചനം രേഖപ്പെടുത്തി.
Read More