കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയായിരുന്നു വ്യാജ അടിക്കുറിപ്പിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എല്‍ദോയുടെ ജീവിതം ഇപ്പോള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമ കാണാന്‍ എല്‍ദോയും കുടുംബവും എത്തിയിരുന്നു. താന്‍ അന്ന് അഭിമുഖീകരിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ചോര്‍ത്ത് കണ്ണുകള്‍ നിറഞ്ഞെന്നാണ് എല്‍ദോ പറയുന്നത്. കൂടാതെ, താനായി വെള്ളിത്തിരയിലെത്തിയ…
Read MoreDay: 6 October 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നരേന്ദ്രമോദിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. “പ്രധാനമന്ത്രിക്കെതിരേ സംസാരിക്കാൻ പലർക്കും ഭയമാണ്. ഫാസിസ്റ്റ് ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മഴക്കെടുതി നേരിട്ട സംസ്ഥാനത്തിന് കേന്ദ്രം സഹായം അനുവദിക്കുന്നില്ല. അടിയന്തരസഹായമായി 5000 കോടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചത് 1200 കോടിയാണ്.” “സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെകുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അറിവില്ല.” ദുരിതാശ്വാസപ്രവർത്തനത്തിന് പണമില്ലെന്ന് മുഖ്യമന്ത്രി ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Read Moreഇനി മൊബൈലില്‍ നോക്കി തല കുമ്പിട്ട് നടക്കാ൦!!
മൊബൈലിന്‍റെ ഉപയോഗം വര്‍ദ്ധിച്ച്, ആളുകള്‍ നേരെ നോക്കാന്‍ പോലും മടിക്കുന്ന സമയമാണ് ഇത്. മൊബൈല്‍ഫോണില്‍ നോക്കി പരിസരം ശ്രദ്ധിക്കാതെ തല കുമ്പിട്ട് നടന്ന്‍ വെള്ളത്തില്‍ വീണവരും, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചവരും ധാരാളമാണ്. എന്നാല്‍, ഫോണില്‍ നോക്കി പരിസരം ശ്രദ്ധിക്കാതെ തല കുമ്പിട്ട് നടക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി!!. അതായത്, ഇത്തരക്കാര്‍ക്കായി പ്രത്യേക നടപ്പാത തയ്യാറാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇവരെ സഹായിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ നോക്കി മുന്നിലുള്ളത് കാണാതെ തട്ടി വീണും, മറ്റ് വഴിയാത്രക്കാരെ ഇടിച്ചിട്ടും, വാഹനം തട്ടിയും അപകടങ്ങളില്‍പ്പെടുന്നത് സ്ഥിരമായതോടെയാണ് ഇങ്ങനെ ഒരു…
Read Moreഅവസാനം കേന്ദ്രം കനിഞ്ഞു;പ്രളയ ദുരിതാശ്വാസമായി സംസ്ഥാനത്തിന് 1200 കോടി രൂപ.
ബെംഗളൂരു : സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം 1200 കോടി രൂപ അനുവദിച്ചു. 22 ജില്ലകളിലായി 103 താലൂക്കുകളിൽ പ്രളയം നാശം വിതച്ചതിനാൽ 35163 കോടി രൂപയാണ് സംസ്ഥാന ആവശ്യപ്പെട്ടിരുന്നത്. 91 പേർ മരിച്ച പ്രളയത്തിൽ 7 ലക്ഷം ജനങ്ങൾക്ക് നാശ നഷ്ടം നേരിട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നില്ല എന്ന് ആരോപിച്ച് കോൺഗ്രസിന്റെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭരണപക്ഷ എംഎൽഎ വരെ അവരെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കെയാണ്കേന്ദ്രത്തിലെ ഇടക്കാല സഹായം.
Read More