ജിഎസ്ടിയിൽ കുടുങ്ങി ‘പാർലെ’; 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു!!

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു!! ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണ് കമ്പനി പ്രതിസന്ധിയിലായത്. ഇതേത്തുടർന്നാണ് പിരിച്ചുവിടലിന് ഒരുങ്ങുന്നതെന്ന് കമ്പനി പറയുന്നു. ബിസ്കറ്റിന്റെ വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന…

Read More

അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്!!

ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്. കഴിഞ്ഞ ദിവസം രാജാജിനഗറില്‍ അച്ഛനെ ഉറക്കഗുളിക നല്‍കി തീ കൊളുത്തി കൊലപ്പെടുത്തിയ 15 കാരിയുടെ പൊലീസിനെ ഞെട്ടിച്ച മൊഴി ഇങ്ങനെ: “അച്ഛന്‍ എന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. എന്നെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. പ്രവീണുമായുള്ള ബന്ധം അവസാനിപ്പിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു. പ്രവീണുമായി മാളില്‍ പോകുന്നത് മനസ്സിലാക്കിയ അച്ഛന്‍, ബെല്‍റ്റ് കൊണ്ട് എന്നെ ക്രൂരമായി അടിച്ചു. എനിക്കെന്‍റെ സ്വാതന്ത്ര്യം തിരികെ വേണം. അതുകൊണ്ടാണ് അച്ഛനെ കൊലപ്പെടുത്തിയത്” സുഹൃത്തുക്കളെ കാണുന്നതിനും സമൂഹമാധ്യമങ്ങള്‍…

Read More

ബിലേക്കഹള്ളിയിൽ റോഡ് അടച്ചതോടെ ബെന്നാർഘട്ടെ റോഡിൽ വൻ ഗതാഗതക്കുരുക്ക്..

ബെംഗളൂരു: മെട്രോ നിർമാണത്തെ തുടർന്നു ഫോർട്ടിസ് ആശുപത്രി മുതൽ ഡയറി സർക്കിൾ വരെ റോഡ് തകർന്നു കിടക്കുകയാണ്. ഇതിനു പിന്നാലെയാണ് ബിലേക്കഹള്ളിയിൽ നിന്നു വിജയബാങ്ക് ലേഔട്ടിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ ദിവസം വെട്ടിപ്പൊളിച്ചത്. റോഡ് അടച്ചതോടെ കൂനിന്മേൽ കുരുവെന്നപോലെ ബെന്നാർഘട്ടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബിഎംടിസി ബസിൽ ഇവിടെ 2 കിലോമീറ്റർ പിന്നിടാൻ പലപ്പോഴും അരമണിക്കൂറിലേറെ വേണ്ടിവരുന്നു. ബെന്നാർ‌ഘട്ടെ റോഡ് ടാർ ചെയ്യാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡ് വീതി കൂട്ടി ടാർ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മെട്രോ നിർമാണത്തിന്റെ ഭാഗമായി ജയദേവ മേൽപാലം…

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു!!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എസ്.ബി.ഐ.യുടെ ‘യോനോ’ പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും…

Read More

“ഇമ്മിണി ബല്യ ബാഗ് “!

ബെംഗളൂരു: മലയാളം മിഷന്റെ “ഇമ്മിണി ബല്യ ബാഗ്”പരിപാടിയുടെ ഭാഗമായി ഡെക്കാൻ കൾചറൽ സൊസൈറ്റി മലയാളം മിഷൻ വിദ്യാർഥികൾ സമാഹരിച്ച പഠന സാമഗ്രികളടങ്ങിയ ബാഗുകൾ അദ്ധ്യാപകർക്ക് സമർപ്പിച്ചു.

Read More

പ്രളയബാധിതർക്ക് സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു :സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കർണ്ണാടകയിലെ ബൈരക്കുപ്പ, ബാവലി, മച്ചൂർ എന്നിവടങ്ങളിലും കേരളത്തിലെ മാനന്തവാടി യിലെ വിവിധ കോളനികളിലും 1300 കിറ്റുകളിലായി ഭക്ഷ്യ സാധനങ്ങളും ,കമ്പിളി,കുട്ടികൾ ക്കുള്ള മരുന്നുകളും വിതരണം ചെയ്തു. സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കൺവീനർ ഹാപ്പി കുര്യൻ, വൈസ് ചെയർമാൻ കബീർ എൻ എച്ച് ,ജോയിന്റ് ട്രഷറർ ശ്രീകാന്ത് ടി. ട്രാൻസ് മാനിക്യൂൻ എം.ഡി. സി ബി വർഗ്ഗീസ് ,സാമൂഹിക പ്രവർത്തകരായ പവിത്ര, സോനിനി എന്നിവർ നേതൃത്വം നൽകി കർണ്ണാടക ബാലാവകാശ കമ്മീഷൻ ചെയർമാൻ…

Read More

നഗരത്തിൽ ഇന്നു കൂടി കനത്ത മഴക്ക് സാദ്ധ്യത.

ബെംഗളൂരു: ഇന്നുകൂടി ബംഗളൂരുവിൽ വ്യാപക മഴയ്ക്ക് സാധ്യത രണ്ടുദിവസമായി നഗരത്തിൽ പലയിടത്തും ഇടവിട്ട് മഴ ലഭിച്ചിരുന്നു തിങ്കളാഴ്ച സോമഷെട്ടി ഹളളിയിൽ 47 മില്ലിമീറ്ററും ഹെസറുഘട്ടയിൽ 39ഖ്യം ദാസരഹള്ളിയിൽ 30 യശ്വന്ത്പുരയിൽ 25 സെന്റിമീറ്റർ മഴ ലഭിച്ചു . മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. റോഡിലേക്ക് വെള്ളം കയറി ഹൊസൂർ റോഡ് ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് ടോൾ ഗേറ്റിന് സമീപം വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി. മടിവാള മാർക്കറ്റിനു സമീപം ഓടയിൽ നിന്നുള്ള മലിന…

Read More

“കർണാടക രാജ്യത മുഖ്യമന്ത്രിയാകി”

ബെംഗളുരു: ബിജെപി നേതാവും ചിക്കനായകനഹള്ളി എംഎൽഎയുമായ മധു സ്വാമി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴായിരുന്നു തമാശ. ”കർണാടക രാജ്യത മുഖ്യമന്ത്രിയാകി” (കർണാടക സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി) എന്നാണ് മധു സ്വാമി ആദ്യം സത്യവാചകം ചൊല്ലിയത്. അമളി മനസ്സിലായ ഉടനെത്തന്നെ തിരുത്തി ”സോറി, മന്ത്രിയാകി”, എന്ന് പറഞ്ഞ് മധുസ്വാമി സത്യപ്രതിജ്ഞ പൂർത്തിയാക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്ന ബി എസ് യെദിയൂരപ്പയാകട്ടെ, ഇതിൽ പ്രത്യേകിച്ച് രോഷമൊന്നും പ്രകടിപ്പിച്ചില്ല. മാത്രമല്ല, മധുസ്വാമിയെ ചിരിച്ച് ആലിംഗനം ചെയ്യുകയും ചെയ്തു. NEWS9 ✔@NEWS9TWEETS #BIGNEWS: Chikkanayakanahalli MLA #Madhuswamy committed a faux pas…

Read More

നിയമസഭയിൽ വച്ച് അശ്ളീല വീഡിയോ കണ്ട് വിവാദത്തിലായ നേതാക്കളും പുതിയ യെദിയൂരപ്പ മന്ത്രിസഭയിൽ !

ബെംഗളൂരു : കര്‍ണാടകയിലെ ഒറ്റയാള്‍ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടി. 2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.…

Read More

പുതിയ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ നിയമിതനായി.

ബെംഗളൂരു : കർണാടകയുടെ പുതിയ ബിജെപി പ്രസിഡന്റായി ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ നിയമിതനായി. നിലവിലെ സംസ്ഥാന പ്രസിഡന്റ് ആയ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെയാണ് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കട്ടീലിനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്. ബി.ജെ.പിയിൽ നിന്ന് പിരിഞ്ഞ് കെ.ജെ.പി എന്ന രാഷ്ടീയ പാർട്ടി രീപീകരിക്കുന്ന സമയത്ത് കർണാടക അധ്യക്ഷനായിരുന്ന പ്രഹ്ളാദ് ജോഷി ഇപ്പോൾ കേന്ദ്ര പർലമെൻററി കാര്യ മന്ത്രിയാണ്. പാർട്ടിയിൽ തിരിച്ചെത്തിയ യെദിയൂരപ്പയെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു. ആർ.എസ്.എസിലൂടെ പൊതുരംഗത്തെത്തിയ കട്ടീൽ വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി ആണ്.

Read More
Click Here to Follow Us