യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് പൂജ്യത്തിൽ നിന്നാണ് മലയാളികളുടെ ചാനലുകൾ യൂട്യൂബിൽ വലിയ ശ്രദ്ധ നേടിയത്. ഇപ്പോൾ പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള 17 ചാനലുകളുണ്ട്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്‌സ്‌ക്രൈബർമാരുള്ള 40 ചാനലുകളും ഉണ്ട്. വിനോദവും, സംഗീതവും ഉള്ളടക്കമായ ചാനലുകളാണ് വൻ കുതിപ്പ് നടത്തുന്നത്.…
Read MoreDay: 27 July 2019
ഇന്ത്യയിലും വാട്സ് ആപ്പ് പേമെന്റ് വരുന്നു!
വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ വാട്സ് ആപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ഠിതമായിട്ടായിരിക്കും വാട്സ്ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ്ആപ്പ് പേമെന്റ് വൈകുന്നത്. വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വാട്സ്…
Read Moreകൂടുതല്‍ പണി വരുന്നതിന് മുന്‍പ്,സ്പീക്കര്‍ക്ക് പണികൊടുക്കാന്‍ ബി.ജെ.പി!
ബെംഗളൂരു: കർണാടകത്തിൽ സ്പീക്കർ കെ ആർ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത നിലവിലെ സാഹചര്യത്തിൽ പ്രമേയം പാസാക്കിയെടുക്കാൻ ബിജെപിക്ക് ബുദ്ധിമുട്ടില്ല. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎൽഎമാർക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത് മുന്നിൽ കണ്ട് 14 വിമതരുടെ രാജിയിലും അയോഗ്യതയിലും രമേഷ് കുമാർ ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും. രണ്ട് കോൺഗ്രസ് എംഎൽഎമാരെയും കെപിജെപി അംഗത്തെയും അദ്ദേഹം നേരത്തെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ മൂവരും സുപീം…
Read Moreട്രാക്കില്‍ വെള്ളം കയറി;കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസ്സ് വഴിയില്‍ കുടുങ്ങി;രക്ഷാപ്രവര്‍ത്തനം തുടരുന്നു.
മുംബൈ: ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. ഇതുവരെ നൂറ്റിപതിനേഴ‍് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയത്. ട്രെയിനിലുള്ള എഴുനൂറോളം പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. God! This is how badly the Mahalaxmi Express…
Read Moreഹരിത ഷാള്‍ ധരിച്ച് സത്യപ്രതിജ്ഞ ചൊല്ലിയ”മണ്ണിന്റെ മകന്‍”യെദിയൂരപ്പയുടെ ആദ്യ മധുരം കര്‍ഷകര്‍ക്ക്.
ബെംഗളൂരു : ആദ്യ മധുരം കര്‍ഷകര്‍ക്ക്,അതെ മണ്ണിന്റെ മകനായ വിശേഷിപ്പിക്കപ്പെടുന്ന യെദിയൂരപ്പയുടെ ആദ്യ പ്രഖ്യാപനം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി ഉള്ളത്,പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്ക് പുറമേ 4000 രൂപ വീതം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുല്യ ഗഡുക്കളായി നിക്ഷേപിക്കുമെന്ന് വിധാന്‍ സൌധയില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തും.ജെ ഡി എസ് -കോണ്‍ഗ്രസ് സഖ്യസര്‍ക്കാറും ബി .ജെ.പി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം ജനത്തിന് 4-5 മാസത്തിനകം ബോധ്യമാകും.…
Read Moreഇനി യെദ്യുരപ്പയല്ല! “യെദിയൂരപ്പ”..
ബെംഗളൂരു : കർണാടക രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു മാസത്തോളമായി മഥിച്ചുകൊണ്ടിരുന്ന പ്രശ്നമെന്തെന്ന് അജ്ഞാതനായ ഏതോ ഒരു ന്യൂമറോളജിസ്റ്റ് കണ്ടെത്തിക്കഴിഞ്ഞു. പിടിച്ച പിടിക്ക് പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുകയും അത് നടപ്പിലാക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി മന്ത്രിസഭയുടെ ശകടം സുഗമമായി മുന്നോട്ടു പൊയ്‍ക്കോളുമത്രെ. എല്ലാറ്റിനും കാരണം ഒരു ‘ഡി’ ആണത്രേ. ‘ഐ’ ഇരിക്കേണ്ടിടത്ത് ‘ഡി’ വന്നിരുന്നതാണ് പ്രശ്നം. മറ്റെവിടെയുമല്ല, ഇന്നലെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയൂരപ്പയുടെ പേരിലാണ് സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ മൂലകാരണം ഒളിച്ചിരുന്നത്. ഡി. ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ…
Read More