വിനയന്‍റെ ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി

ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരി നാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി…

Read More

മൈസൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത‍;തെക്കന്‍ കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും.

ബെംഗളൂരു : മൈസൂരു മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍,മൈസൂരുവില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള നേരിട്ടുള്ള തീവണ്ടി എത്രയും വേഗം ഓടിത്തുടങ്ങും.കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ്സ്‌ (16315-16) മൈസൂരുവിലേക്ക് നീട്ടാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ തീരുമാനിച്ചു.മൈസൂരു-കുടഗ്  എം.പി.പ്രതാപ്‌ സിംഹയുടെ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിന്‍ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്. കൊച്ചുവേളി -ബെംഗളൂരു റൂട്ടിലെ സമയക്രമം മാറ്റാതെയാണ് ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുന്നത്.വൈകീട്ട് 04:45 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 08:35 ബെംഗളൂരുവിലെത്തും,08:45 ന് പുറപ്പെടുന്ന ട്രെയിന്‍ കെങ്കേരി,രാമനഗര,മണ്ട്യാ എന്നീ സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് 11:20 ക്ക് മൈസൂരുവില്‍ എത്തും. മടക്ക…

Read More

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ എണ്ണക്കപ്പലില്‍ മലയാളികളും!

സമുദ്ര നിയമം ലംഘിച്ചതിന്‍റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും ഉള്ളതായി റിപ്പോർട്ട്. കപ്പൽ ജീവനക്കാരായ 23 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്നു പേർ മലയാളികളാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലുള്ളത്. കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതിൽ ഒരാൾ. ഡിജോയുടെ പിതാവിനെ കപ്പൽ കമ്പനി ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് പേർ എന്നാണ് ഡിജോയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് വരെ…

Read More

അച്ഛന്റെ അവിഹിത ബന്ധം പുറത്തുവന്നത് മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയപ്പോൾ!!

ബെംഗളൂരു: അച്ഛന്റെ അവിഹിത ബന്ധം പുറത്തുവന്നത് മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയപ്പോൾ. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും. പിതാവിന്റെ ഫോണില്‍ കാമുകിയുമായുള്ള ഫോണിലെ കോള്‍ റെക്കോര്‍ഡ് 14കാരനായ മകന്റെ കണ്ടെത്തിയതോടെയാണ് പിതാവ് വെട്ടിലായത്. ഇതോടെ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇയാളുടെ ഭാര്യ. ജൂലൈ 11നാണ് നാഗരാജു തന്റെ മൊബൈല്‍ ഫോണ്‍ മകന് നല്‍കിയത്. ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ പിതാവിന്റെ കോള്‍ റെക്കോര്‍ഡ് തുറക്കുകയും വാട്‌സ്‌ആപ്പ് ചാറ്റ് സന്ദേശങ്ങള്‍…

Read More

ആർ.ടി.ഒ.ഓഫീസ് സേവനങ്ങൾ ഇനി ബാംഗ്ലൂർ വൺ കൗണ്ടറുകൾ വഴിയും !

ബെംഗളൂരു: ആർടിഒ ഓഫീസ് സേവനങ്ങൾ ഇനി ബാംഗ്ലൂർ വൺ കർണാടക വൺ കൗണ്ടറുകൾ വഴിയും ലഭ്യമാകും. ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കൽ, ലൈസൻസിനുള്ള ഫീസ് അടയ്ക്കൽ, ലേണേഴ്സ് ലൈസൻസ് പ്രിൻറ് ഔട്ട് എടുക്കൽ എന്നീ സേവനങ്ങൾ ബാംഗ്ലൂർ വൺ സെൻററുകൾ ലഭിക്കും. ആർടിഒ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഈ പരിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം ലൈസൻസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്ക് ആർ.ടി.ഒ.ഓഫീസിന് സമീപിക്കണം.

Read More

പത്തിരട്ടി പിഴ ഈടാക്കുന്ന പുതിയ നിരക്കുകൾ നിലവിൽ വന്നു;പണി തുടങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്.

ബെംഗളൂരു : ഗതാഗത നിയമങ്ങള്‍ ലംഗിച്ചാല്‍ ഈടാക്കുന്ന പുതിയ പിഴയുടെ നിരക്കുകള്‍ ഇന്നലെ മുതല്‍ നഗരത്തില്‍ ഈടാക്കി തുടങ്ങി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ മുന്‍പ് ഈടാക്കിയിരുന്നത് നൂറു രൂപയായിരുന്നു എങ്കില്‍ ഇപ്പള്‍ അത് ആയിരം രൂപയായി ഉയര്‍ത്തി.നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വണ്ടികള്‍ നിര്‍ത്തിയാല്‍ മുന്‍പ് നല്കെണ്ടിവന്നിരുന്ന പിഴ നൂറു രൂപ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അതും ആയിരമാക്കി,വണ്ടി മാറ്റിയിടാന്‍ വേണ്ട ചെലവും നല്‍കണം. അമിത വേഗത്തിന് പിഴ മുന്നൂറില്‍ നിന്നി ആയിരമാക്കി.ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇപ്പോള്‍ ഈടക്കിന്നത് ആയിരം രൂപയാണ്,മുന്‍പ് അത് വെറും മുന്നൂറു രൂപ…

Read More
Click Here to Follow Us