സഖ്യ സർക്കാറിന്റെ പെട്ടിയിൽ അവസാന ആണിയടിച്ച് രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവച്ചു;രാജിവക്കാനെത്തിയ എംഎൽഎയെ ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ച് കോൺഗ്രസ് നേതാവ്;എംഎൽഎയെ രാജ്ഭവനിലെത്തിക്കാൻ കമ്മീഷണറോടാവശ്യപ്പെട്ട് ഗവർണർ;വിധാൻ സൗധയുടെ കവാടങ്ങൾ പൂട്ടി അരങ്ങേറിയത് നാടകീയ സംഭവങ്ങൾ;വൻ ലക്ഷ്യവുമായി മുംബൈയിലേക്ക് പോയി തോറ്റു മടങ്ങി ഡി.കെ.ശിവകുമാർ!

ബെംഗളൂരു: രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി കൊണ്ടു പോയി. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. മന്ത്രി കെജെ ജോർജിന്‍റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്. രാജി വച്ച കോൺഗ്രസ്‌ എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറിനെ കാണുകയും ചെയ്തു. രാജി വയ്ക്കാനെത്തിയ സുധാകറിനെ കോൺഗ്രസ്‌ നേതാക്കൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ…

Read More

തിരുവനന്തപുരത്ത് നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസിയുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ സ്കാനിയ ബസ് ഗരുഡ മഹാരാജ അപകടത്തിൽ പെട്ടു. കർണാടകയിലെ ഭീമൻപേട്ട് ടോൾ ബൂത്തിന് സമീപം റോഡിൽ നിന്ന് തെന്നിമാറി 50 മീറ്ററോളം കുഷിയിടത്തിലൂടെ മുന്നോട്ട് പോവുകയും കൃഷിയിടത്തിൽ ചക്രങ്ങൾ താഴ്ന്നതോടെ നിൽക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല, അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻ ചില്ലുകൾ പൂർണമായി തകർന്നു. ഇന്ന് രാവിലെ 08:30 ഓടെയാണ് അപകടം നടന്നത്. ഡ്രൈവറായ സുനിലി (43) ന് ദേഹാസ്വാസ്ഥ്യം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പനി കാരണം…

Read More

ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.

ബെംഗളൂരു :കർണാടകയിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 6 മണിക്കൂറായി വിമത എംഎൽഎമാർ താമസിക്കുന്ന റെസനൻസ് ഹോട്ടലിന് സമീപം കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടുകയും അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് 3 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. Karnataka Minister DK Shivakumar who after being denied entry, was sitting outside Renaissance – Mumbai Convention Centre Hotel, detained by Mumbai Police.Section 144…

Read More

ബൈജൂസ് ആപ്പിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 150 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നു!!

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പഠന ആപ്ലിക്കേഷനും ലോകത്തിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനിയുമായ ബൈജൂസ് ലേർണിംഗ് ആപ്പിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) 150 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നു. നിക്ഷേപം വിദ്യാഭ്യാസ മേഖലയോടുള്ള ക്യുഐഎയുടെ ശക്തമായ പ്രതിബദ്ധതയെ കാണിക്കുന്നതാണെന്ന് ക്യു.ഐ.എ സി.ഇ.ഒ. മൻസൂർ അൽ മഹമൂദ് പറഞ്ഞു. വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സും (Owl Ventures) നിക്ഷേപത്തിൽ പങ്കാളികളാകും. ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ സ്റ്റാർട്ട്അപ്പിൽ നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാണിത്. ഔൾ വെഞ്ചേഴ്സ് പോലുള്ള ശക്തരായ കമ്പനികൾ…

Read More

സ്പീക്കറുടെ നടപടിക്കെതിരെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു;കേസ് നാളെ പരിഗണിക്കും.

ബെംഗളൂരു :കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംഎൽഎമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാൽ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎൽഎമാരുടെ വാദം. കര്‍ണാടകയിൽ ജനാധിപത്യ സംവിധാനങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും അത് കൊണ്ട് രാജി വക്കാൻ എംഎൽഎമാരെ അനുവദിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അഭാഷകൻ കോടതിയെ അറിയിച്ചു. കേസ് നാളെ പരിഗണിക്കാമെന്ന്…

Read More

കര്‍”നാടകം” തുടരുന്നു: ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കളത്തിലിറങ്ങി കളിക്കാനുറച്ച് ബിജെപി. ഇതിന് മുന്നോടിയായി ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണും. ന്യൂനപക്ഷമായ സര്‍ക്കാറിനെ തുടരാന്‍ അനുവദിയ്ക്കരുതെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കണമെന്നുമാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെടുക സ്പീക്കറുടെ നടപടിയില്‍ പ്രതിക്ഷേധം അറിയിക്കുകകൂടി ലക്ഷ്യമാക്കിയാണ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണുന്നത്. വിമത എംഎല്‍എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാരിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണം. രാജി സ്വീകരിക്കാത്ത സ്പീക്കര്‍, വിമത എംഎല്‍എമാര്‍ നേരിട്ട് വന്ന് രാജി സമര്‍പ്പിക്കണമെന്ന് നിബന്ധന വച്ചിരിക്കുകയാണ്. കൂടാതെ, നിരവധി പേരുടെ…

Read More

മുംബൈയിൽ രംഗം കൂടുതൽ മോശമാകുന്നു; എംഎൽഎമാരെ കാണാതെ തിരിച്ചു പോകില്ലെന്ന് ഡി.കെ.ശിവകുമാർ; ഹോട്ടലിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്;ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും.

മുംബൈ:വിമത എംഎൽഎമാര്‍ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ. മൂന്നു മണിക്കൂറുകളായി ഡി.കെ.ശിവകുമാർ ഇവിടെ തുടരുകയാണ്. Mumbai: Section 144 (prohibits assembly of more than 4 people in an area) was imposed in Powai Police station limits with effect from July 9 to July 12 (both dates inclusive) because of “likelihood of breach of peace & disturbance of public tranquility” pic.twitter.com/H1ao2d1b3q — ANI (@ANI)…

Read More

നഗരത്തിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

ബെംഗളൂരു: നഗരത്തിലെ  പുലിക്കേശി നഗറിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ബിഹാർ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. #UPDATE Two more people rescued in the incident where an under construction building collapsed in Pulikeshi Nagar, Bengaluru, earlier today. 8 people have been rescued so far. #Karnataka pic.twitter.com/pr1J3kfgYA — ANI (@ANI) July 10, 2019 കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ തിരച്ചിൽ തുടരുകയാണ്. എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക്…

Read More

മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നത് മടിവാളയിൽ !!

ബെംഗളൂരു: നഗരത്തിലെ ഓട്ടോക്കാരുടെ കൊള്ളയെപ്പറ്റി കൂടുതൽ അനുഭവങ്ങൾ പങ്കുവച്ച് മലയാളികൾ. മടിവാളയിലാണ് മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നതെന്നു പ്രദേശവാസികൾ പറയുന്നു. കേരളത്തിൽ നിന്നു നൂറുകണക്കിനു ബസുകളെത്തുന്ന ഇവിടെ‍ നിന്നു രാവിലെ സർജാപുര, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ബിടിഎം ലേഔട്ട് തുടങ്ങി സമീപ ഭാഗങ്ങളിലേക്കു ബസ് സർവീസുകളില്ലെന്നതാണ് ഓട്ടോക്കാർക്കു വളമാകുന്നത്. ഏതു വിധേനയും താമസ സ്ഥലത്തെത്താൻ തിടുക്കം കൂട്ടുന്നവരാണ് ഇവരുടെ വലയിൽ വീഴുന്നത്. കേരളത്തിൽ നിന്നു പുലർച്ചെയെത്തുന്ന ബസുകളിലെ യാത്രക്കാരെ വളയുന്ന ഓട്ടോറിക്ഷകളിൽ സിംഹഭാഗത്തിന്റെയും മീറ്ററുകൾ ടൂറിസ്റ്റ് ബസുകളെക്കാൾ വേഗത്തിൽ ഓടുന്നവയാണെന്നു കർണാടക മലയാളി മുസ്‌ലിം അസോസിയേഷൻ…

Read More

നാടകം തുടരുന്നു;കര്‍ണാടകയില്‍ അല്ല മുബൈയില്‍;അനുനയത്തിന് നിയോഗിച്ച ഡി.കെശിവകുമാര്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി;തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍;താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്ന് സുഹൃത്തുകളെ കാണാന്‍ എത്തിയത് എന്ന് ശിവകുമാര്‍;ശിവകുമാറിനെ പ്രവേശിപ്പിക്കരുത് എന്ന് വിമതര്‍.

ബെംഗളൂരു :നാടകം തുടരുന്നു, സംഭവംകര്‍ണാടകയില്‍ അല്ല മുബൈയില്‍ ആണ് എന്ന് മാത്രം. അനുനയത്തിന് നിയോഗിച്ച ഡി.കെശിവകുമാര്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. അദ്ധേഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാൻ ശ്രമിച്ചു. താന്‍ ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്ന് സുഹൃത്തുകളെ കാണാന്‍ എത്തിയത് എന്ന് ശിവകുമാര്‍ അറിയിച്ചു ശിവകുമാറിനെ ഹോട്ടലിലേക്ക്  പ്രവേശിപ്പിക്കരുത് എന്ന്  വിമതര്‍ പോലീസിനോട് ആവശ്യപ്പെട്ടു. Karnataka Minister DK Shivakumar, in #Mumbai: Let Mumbai Police or any other force be deployed. Let them do their duty. We’ve…

Read More
Click Here to Follow Us