ബെംഗളൂരു : ശിവാജി നഗർ എംഎൽഎയും കോൺഗ്രസിന്റെ മുതിർന്ന നേതാവും പാർട്ടിയുടെ ന്യൂനപക്ഷ മുഖവുമായ ശിവാജി നഗർ എം എൽ എ റോഷൻ ബേഗും എം എൽ എ സ്ഥാനവും പാർട്ടി മെമ്പർഷിപ്പും രാജിവക്കുന്നതായി പ്രഖ്യാപിച്ചു, ഒരു പടി കൂടി കടന്ന് താൻ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു . Roshan Baig to ANI: I’m hurt by the way Congress party treated me, I’ll resign from my MLA post and join BJP. (file…
Read MoreDay: 8 July 2019
വിവാഹതട്ടിപ്പിൽ നഗരത്തിലെ ഐ.ടി. ജീവനക്കാരിക്ക് 24 ലക്ഷം നഷ്ടമായി!!
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ഐ.ടി. കമ്പനി ജീവനക്കാരിയായ 25 കാരിയാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ഐ.ടി. ജീവനക്കാരിയായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 24 ലക്ഷം രൂപ. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഇലക്ട്രോണിക് സിറ്റി പോലീസ് അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പ്രമുഖ വൈവാഹിക സൈറ്റില്‍ യുവതി അംഗമാകുന്നത്. പിന്നീട് വിശാല്‍ എന്നു പരിയപ്പെടുത്തിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ആമസോണിലെ ഉദ്യോഗസ്ഥനും പെണ്‍കുട്ടിയുടെ നാട്ടുകാരനുമാണ് താനെന്നാണ് ഇയാള്‍ യുവതിയെ ധരിപ്പിച്ചിരുന്നത്. നാളുകള്‍ നീണ്ട പരിചയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകാന്‍…
Read Moreനാടകം തുടരുന്നു;ഡി.കെ.ശിവകുമാർ പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക്;ഷിടെൽ ഹോട്ടലിൽ നിന്ന് മുങ്ങി വിമത എംഎൽഎമാർ.
ബെംഗളൂരു : മുംബൈയിൽ ക്യാമ്പ് ചെയ്യുന്ന വിമത എം എൽ എ മാരെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി ട്രബിൾ ഷൂട്ടർ ഡി. കെ.ശിവകുമാർ നഗരത്തിലെ എച്ച് എ എൽ വിമാനത്താവളത്തിൽ നിന്നും മുംബെയിലേക്ക് പ്രത്യേക വിമാനത്തിൽ തിരിച്ചു. അതേ സമയം മുംബെയിലെ ബാന്ദ്ര കുർള റോഡിലുള്ള ഷീ ടെൽ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന 10 വിമത എം എൽ എ മാർ അവിടെ നിന്ന് മുങ്ങിയതായാണ് വിവരം. രമേഷ് ജാർക്കി ഹോളിയുടെ നേതൃത്വത്തിലുള്ള 7 കോൺഗ്രസ് എംഎൽ എ മാരും എ എച്ച്…
Read Moreസംസ്ഥാനത്ത് നടക്കുന്നത് ബി.ജെ.പിയുടെ കുതിരക്കച്ചവടം; കെ സി വേണുഗോപാല്‍
ബെംഗളൂരു: സംസ്ഥാനത്ത് നടക്കുന്നത് ബി ജെ പിയുടെ കുതിരക്കച്ചവടം, രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും കെ സി വേണുഗോപാല്‍. കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന ആറാമത്തെ അട്ടിമറി ശ്രമമാണിത്. അഞ്ചുതവണ അവർ പരാജയപ്പെട്ടു. അവരുടെ നീക്കത്തെ ചെറുത്തുതോൽപിക്കുക എന്നത് രാഷ്ട്രീയമായ ഒരു പോരാട്ടമാണെന്നും വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടുകൊണ്ട് ഇൻകംടാക്സ്, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തു ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണ് നടക്കുന്നത്; കെ സി വേണുഗോപാല്‍ പറഞ്ഞു.
Read Moreരാഷ്ട്രീയ നാടകം ക്ലൈമാക്‌സിലേക്ക്;മുഖ്യമന്ത്രി ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു;വിമതർക്ക് അവസരം നൽകും;വിമതരുടെ തീരുമാനം കാത്ത് കുമാരസ്വാമി സർക്കാർ.
ബെംഗളുരു:കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി. ആഭ്യന്തരകലഹം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും സർക്കാർ താഴെ വീഴാതിരിക്കാൻ പൂഴിക്കടകൻ പയറ്റുകയാണ് കോൺഗ്രസ് – ജെഡിഎസ് നേതൃത്വങ്ങൾ. #Karnataka Chief Minister and JD(S) leader HD Kumaraswamy: I don’t have any kind of anxiety about the present political development. I don’t want to discuss anything about politics. pic.twitter.com/qsidfRD5Cg…
Read Moreസർക്കാരിനെ നിലനിർത്താൻ ഭരണപക്ഷവും വീഴ്ത്താൻ പ്രതിപക്ഷവും; ‘കര്‍’നാടകത്തിന്റ ക്ലൈമാക്‌സ് കാത്ത് വോട്ടർമാർ
ബെംഗളൂരു: സർക്കാരിനെ നിലനിർത്താൻ ഭരണപക്ഷവും വീഴ്ത്താൻ പ്രതിപക്ഷവും; ‘കര്‍’നാടകത്തിന്റ ക്ലൈമാക്‌സ് കാത്ത് വോട്ടർമാർ. സ്വതന്ത്ര എംഎൽഎ എച്ച്. നാഗേഷാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. സർക്കാരിനെ വീഴ്ത്താൻ ഓപ്പറേഷൻ കമലയുമായി ബിജെപി ആദ്യം ശ്രമിച്ചപ്പോൾ അതിനൊപ്പം നിന്ന് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാഗേഷ് ഒരുമാസം മുമ്പാണ് ഭരണപക്ഷത്തിനൊപ്പം ചേർന്ന് മന്ത്രിയായത്. ബിജെപി സർക്കാരുണ്ടാക്കിയാൽ പിന്തുണക്കുമെന്നും എച്ച്. നാഗേഷ് കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. ഇതിനിടെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നും ബി.ജെ.പി. നേതാവ് ശോഭ…
Read Moreസ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് കൂടി മന്ത്രി സ്ഥാനം രാജിവച്ചു;ബിജെപി സർക്കാർ രൂപീകരിച്ചാൽ പിൻതുണക്കും;ഒരിടത്ത് മുറുക്കുന്തോറും അഴിയുന്ന പ്രഹേളികയായി കർണാടക രാഷ്ട്രീയം!
ബംഗളൂരു: രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും അറിയിച്ചു. സർക്കാരിനെ താഴെവീഴ്ത്താൻ ബിജെപി ഗവർണറെ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഭരണം നിലനിര്‍ത്താന്‍ എന്ത് വീട്ടുവീഴ്ച വേണമെങ്കിലും ചെയ്യാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിമാരെ മുഴുവന്‍ രാജിവെപ്പിക്കാന്‍ പോലും തയ്യാറാണെന്നാണ് പരമേശ്വര ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. വിമതരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ മന്ത്രിസഭ വികസനം ആവശ്യമാണെങ്കില്‍ രാജി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായാണ് അദ്ദേഹം പറയുന്നത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍…
Read Moreഇനി പാട്ട് കേട്ട് വാഹനം ഓടിച്ചാൽ പണി പാളും!!
ബെംഗളൂരു: പലരും വാഹനം ഓടിക്കുമ്പോൾ ഇയർ ഫോണിൽ പാട്ടുകേൾക്കുന്നതു അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇതിനാൽ വാഹനം ഓടിക്കുമ്പോൾ ഇയർ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പൊലീസ്. മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പുറമേയാണിത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് നേരത്തെ 100 രൂപ പിഴയുണ്ടായിരുന്നതാണ് 1000 രൂപയാക്കി ഉയർത്തിയത്.
Read Moreസ്വന്തം തട്ടകത്തിൽ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍!!
റിയോ ഡി ജനീറോ: ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പിന് വിരാമം. മഞ്ഞപ്പട ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി. ഇതിനു മുന്‍പ് 2007ലായിരുന്നു ബ്രസീല്‍ കോപ്പയില്‍ ജേതാക്കളായത്. സ്വന്തം നാട്ടില്‍ കളിച്ചപ്പോഴെല്ലാം ഭാഗ്യം ബ്രസീലിനെ തുണച്ചിട്ടേയുള്ളു. ഇത്തവണയും ചരിത്രം തിരുത്തിയില്ല. 2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വര്‍ഷങ്ങളിലും അവര്‍ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീല്‍ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ്…
Read Moreകൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടും:മൈസൂരു എം പി പ്രതാപ സിംഹ.
ബെംഗളൂരു : മൈസൂരു മലയാളികൾക്ക് ഒരു സന്തോഷവാർത്തയുമായി എം പി പ്രതാപ സിംഹ.ബാനസവാടി – കൊച്ചുവേളി എക്സ്പ്രസ് (16315-16) മൈസൂരുവിലേക്ക് നീട്ടുമെന്ന് എം പി അറിയിച്ചു. അതിനാവശ്യമായ വാണിജ്യ – സാങ്കേതിക പഠനങ്ങൾ നടക്കുകയാണ്.2 മാസത്തിനുളളിൽ തീവണ്ടി മൈസൂരുവിൽ നിന്ന് ഓടിത്തുടങ്ങും. മൈസൂരുവിലെ മലയാളി സംഘടനകൾ നൽകിയ സ്വീകരണത്തിലാണ് പ്രതാപ് സിംഹ ഈ ഉറപ്പ് നൽകിയത്.
Read More