ബെംഗളൂരു: സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് സൂചന. എംഎല്‍എമാരില്‍ ചിലര്‍ ഇതിനോടകം ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ എത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സ്പീക്കര്‍ക്ക് രാജി നല്കിയ 11 എംഎല്‍എമാരെ കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മറ്റു മൂന്ന് എംഎല്‍എമാരും ഗോവയിലേക്ക് പോകുന്നുവെന്നാണ് വിവരം. സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ക്ക് തങ്ങള്‍ മുതിരില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു..
പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെട്ട സ്ഥിതിക്ക് കാര്യങ്ങള്‍ മാറി നിന്ന് നിരീക്ഷിക്കുകയാണ് പാര്‍ട്ടി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷമുള്ള കക്ഷി എന്ന നിലയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഡിവി സദാനന്ദഗൗഡ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. മറ്റു പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നാണ് മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ ഇന്ന് പറഞ്ഞത്.
അതേസമയം സര്‍ക്കാരിന്റെ പതനം ഒഴിവാക്കാന്‍ അവസാനവട്ടശ്രമങ്ങള് നടത്തുകയാണ് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദില്ലിയിലില് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ദേശീയനേതാക്കളും ചര്‍ച്ചകള്‍ തുടരുകയാണ്.
എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കര്‍ താല്‍കാലം പിടിച്ചു നില്‍ക്കാനുള്ള സമയം കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ഭരണപക്ഷ എംഎല്‍എമാര്‍ ഉടന്‍ രാജിവയ്ക്കും എന്ന അഭ്യൂഹം ശക്തമാണ്.
കാര്യങ്ങള്‍ കൈവിട്ടു പോയെന്നാണ് ദില്ലിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പറയുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.