രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചു; രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി വൈകാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
It is an honour for me to serve the Congress Party, whose values and ideals have served as the lifeblood of our beautiful nation.
I owe the country and my organisation a debt of tremendous gratitude and love.
Jai Hind 🇮🇳 pic.twitter.com/WWGYt5YG4V
— Rahul Gandhi (@RahulGandhi) July 3, 2019
നാല് പേജുള്ള രാജിക്കത്താണ് ട്വിറ്ററിലൂടെ രാഹുല്‍ പുറത്തുവിട്ടത്. വാര്‍ത്താ മാധ്യമത്തോടാണ് താന്‍ രാജിവെച്ചു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികളിൽ താൻ പങ്കാളിയാകില്ലെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്റ് അങ്കണത്തിൽ മാധ്യമപ്രവർത്തകരോടാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്.
എന്റെ രാജിക്കത്ത് ഞാൻ നേരത്തെ സമർപ്പിച്ചതാണ്. പാർട്ടി അധ്യക്ഷ സ്ഥാനത്ത് ഞാൻ കൂടുതൽ കാലം ഇരിക്കില്ല. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് ഉടൻ തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാഹുൽ തന്റെ നിലപാട് കടുപ്പിക്കുകയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തത് എന്നത് ശ്രദ്ധേയമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.