ഇന്ത്യൻ ചുണക്കുട്ടികളുടെ വിജയഗാഥ തുടരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്ക് തിളക്കമാർന്ന വിജയം. 269 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിര ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ഒന്ന് പൊരുതാൻ പോലുമാവാതെ തകർന്നടിഞ്ഞു. ഇന്ത്യക്ക് 125 റൺസിന്റെ ഉജ്വല വിജയം. പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് വിരാട് കോലിക്ക്. അർധ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ കോലിയുടെയും മുൻ നായകൻ എം. എസ്. ധോനിയുടെയും മികവിലാണ് ഇന്ത്യ വിൻഡീസിനെതിരേ 268 റൺസ് നേടിയത്. അവസാന ഓവറിൽ ധോനി രണ്ടു സിക്സും ഒരു ഫോറും നേടിയാണ് അർധ…
Read MoreDay: 27 June 2019
എ.സി.ബസുകൾ നഗരത്തിലെ നിരത്തൊഴിയുന്ന കാര്യം ഉറപ്പിച്ച് മുഖ്യമന്ത്രിയും.
ബെംഗളൂരു : നഗരത്തിൽ സർവ്വീസ് നടത്തുന്ന ബി എം ടി സി യുടെ എസി ബസുകൾ പിൻവലിക്കാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി തമണ്ണ രണ്ടാഴ്ച മുമ്പേ വിവരം നൽകിയിരുന്നു. എന്നാൽ ആ തീരുമാനം അംഗീകരിച്ചതായി ഉറപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും മുന്നോട്ട് വന്നു.എസി ബസുകളുടെ ചിലവ് താങ്ങാവുന്നതിൽ അധികമാണ്, ലാഭമുണ്ടാക്കാനും കഴിയുന്നില്ല. അതിനാൽ ബിഎംടി സി യുടെ കൈവശമുള്ള എസി ബസുകൾ സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്. വോൾവോ, കൊറോണ തുടങ്ങിയ കമ്പനികളുടെതായി 1000 എ സി ബസുകൾ നഗരത്തിൽ സർവ്വീസ്…
Read Moreശ്രീരാമനെ തീവ്രവാദിയായി ചിത്രീകരിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടവർക്കെതിരെ കേസെടുത്തു.
ബെംഗളൂരു : ഹിന്ദു വിശ്വാസികളുടെ ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീരാമന്റെ ചിത്രം വികലമാക്കുകയും തീവ്രവാദിയാണ് എന്ന് വിശേഷിപ്പിക്കുകയും ചെയ്ത് ഫേസ് ബുക്ക് പോസ്റ്റിട്ട ആളുകൾക്കെതിരെ സിറ്റി പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . വോയ്സ് ഓഫ് കർണാടക മുസ്ലിം എന്ന പേരിൽ നിന്ന് ഷെയർ ചെയ്ത സന്ദേശത്തിൽ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയല്ലാതെ ആരെയാണ് തീവ്രവാദി എന്ന് വിളിക്കേണ്ടത് എന്ന് രേഖപ്പെടുത്തിയിരുന്നു.
Read Moreവീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സ്വകാര്യ ബസ് അസോസിയേഷന്; മൗനം പാലിച്ച് അധികൃതർ!
സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷന്. എന്നാൽ ഇതിനോട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി. യുടെ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷ്യല്‍ സര്‍വീസുകളും ഫലം കാണുന്നുണ്ട്. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളള പെര്‍മിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്റെ സ്പെഷ്യല്‍ വണ്ടികളും ഉണ്ടാകും. അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടര്‍ന്നാല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന. ‘ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്’ പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് ഗതാഗതവകുപ്പ് അന്യായമായി പിഴ ഈടാക്കുന്നെന്നുവെന്നും ബസുടമകളെയും ജീവനക്കാരെയും…
Read Moreജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി വിൻഡീസ്!
ജയം മാത്രം ലക്ഷ്യമിട്ട് വിരാട് കോലിയുടെ സംഘവും ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി ജാസൺ ഹോൾഡറിന്റെ സംഘവും മുഖാമുഖം വരുമ്പോൾ മത്സരം ആവേശകരമാകുമെന്നതിൽ തർക്കമില്ല. മാഞ്ചെസ്റ്ററിലെ ഓൾഡ്ട്രാഫോഡിൽ ഇന്ത്യൻ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്. ഈ കളി തോറ്റാൽ ലോകകപ്പിൽ നിന്നു തന്നെ പുറത്താകുമെന്നതിനാൽ വെസ്റ്റീൻഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. അഞ്ചു കളികളിൽ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ളപ്പോൾ ആറു കളികളിൽ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിൻഡീസിന്റെ സമ്പാദ്യം. ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാനേയും ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യയെ പക്ഷെ അഫ്ഗാനിസ്ഥാൻ ഇന്ത്യൻ ടീമിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്.…
Read Moreമലയാളി കൂട്ടായ്മകളുടെ നാട്ടിലേക്കുള്ള കാർപൂളിംഗ് വൻ ഹിറ്റാവുന്നു!!
ബെംഗളൂരു: അന്തർസംസ്ഥാന സ്വകാര്യ ബസ്സ് സമരം തുടരുന്ന സാഹചര്യത്തിൽ മലയാളി കൂട്ടായ്മകളുടെ നാട്ടിലേക്കുള്ള കാർപൂളിംഗ് വൻ ഹിറ്റാവുന്നു. പണിമുടക്ക് എന്നു തീരുമെന്നു വ്യക്തമാകാത്തതിനാൽ ഈ ആഴ്ച സ്വന്തം വാഹനത്തിൽ നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് പലരും. ഒരേ വാഹനത്തിൽ യാത്ര പങ്കിടുന്ന കാർ പൂളിങ്ങിനു ക്ഷണിച്ചു കൊണ്ട് സ്വകാര്യ കമ്പനികളുടെ ഇന്റേണൽ മെയ്ലുകളിലും മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സന്ദേശങ്ങളുടെ പെരുമഴയാണ്. ടോളിന്റെയും ഇന്ധനത്തിന്റെയും ചെലവ് പങ്കിട്ടാൽ സ്വകാര്യ ബസ് നിരക്കിലും കുറഞ്ഞ ചെലവിൽ 4-5 പേർക്കു ഒരു കാറിൽ സുഖമായി നാട്ടിൽ പോയി തിരിച്ചുവരാം എന്നത് തന്നെയാണ് പ്രധാന കാരണം.
Read Moreസെമി സാധ്യത നിലനിർത്തി പാകിസ്ഥാൻ; കിവീസിന് ആദ്യ തോല്‍വി!
ബിര്‍മിംഗ്ഹാ൦: സെമി സാധ്യത നിലനിർത്തി പാകിസ്ഥാൻ; പന്ത്രണ്ടാം ലോകകപ്പില്‍ ന്യൂസ്ലാന്‍ഡിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്കിസ്ഥാന്. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിവീസ് പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റി൦ഗിനിറങ്ങിയ ന്യൂസ്ലാന്ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷഹീൻ അഫ്രീദിയും മുഹമ്മദ് ആമിറും ചേർന്ന് ആക്രമിച്ചതോടെ ന്യൂസ്ലാന്‍ഡിന്റെ മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറുകയായിരുന്നു. പാക് ബോളർമാരുടെ മുന്നിൽ തുടക്കത്തിൽ വിയർത്ത കിവീസ് 83ന് അഞ്ച് എന്ന…
Read Moreഅന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടരുന്നു;50ൽ അധികം സ്പെഷൽ ബസുകളിറക്കി ചാകര കൊയ്ത് കർണാടക-കേരള ആർടിസികൾ;ആവശ്യമെങ്കിൽ ഇനിയും ബസിറക്കാൻ തയ്യാറായി കർണാടക:ഈ വെള്ളിയാഴ്ചയിലെ തിരക്ക് നേരിടാൻ കഴിഞ്ഞാൽ പരാജയപ്പെടാൻ പോകുന്നത് മലയാളികളെ ഇത്രയും കാലം ചൂഷണം ചെയ്ത സ്വകാര്യ ബസ് ലോബി.
ബെംഗളൂരു: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന. തിരക്ക് നേരിടാൻ കേരള കർണാടക ആർടിസികൾ അമ്പതോളം അധിക സർവീസുകളാണ് നടത്തുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവർ യാത്ര സർക്കാർ ബസുകളിലാക്കി. സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാർ വരെയാണ് കെഎസ്ആർടിസിൽ കയറാറുള്ളതെങ്കിൽ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാൻ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്പെഷ്യൽ സർവീസുകൾ തുടങ്ങി. കണ്ണൂർ, കോഴിക്കോട്,…
Read Moreപിറന്നാളാഘോഷം അതിരുകടന്നു;ചുറ്റുമുള്ള കടകളെല്ലാം തല്ലിത്തകർത്തു;അവസാനം പോലീസ് ആ കടുംകൈ ചെയ്തു.
ബെംഗളൂരു : സ്വന്തം പിറന്നാൾ ആഘോഷം ഗംഭീരമാക്കിയ യുവാവിനെ അവസാനം പോലീസ് വെടി വച്ച് പിടികൂടി. വിജയനഗർ മൂഡല പാളയ സ്വദേശി രാഹുലി (20) നാണ് പിറന്നാളിന്റെ അന്ന് പോലീസിന്റെ വെടികൊള്ളേണ്ടിവന്നത്. ആഘോഷം ഗംഭീരമാക്കിയ രാഹുൽ ചാമരാജ് പേട്ട് മുതൽ കസ്തൂർബാ റോഡ് വരെ യുള്ള എല്ലാ കടകളും വാഹനങ്ങളും തല്ലിത്തകർത്തു. ബേക്കറികൾ, മറ്റ് കടകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എല്ലാം തല്ലിത്തകർത്തു, 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടയിൽ ഒരാളെ തടഞ്ഞു നിർത്തി കത്തികാട്ടി വലിയ വിലവരുന്ന ബൈക്ക് തട്ടിയെടുക്കുകയും ചെയ്തു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ…
Read Moreനഗര ശിൽപിയെ സ്മരിച്ച് “ബെന്തകാളൂരു” ! കെംപ ഗൗഡ ജയന്തി ആഘോഷങ്ങൾ ഇന്ന് നടക്കും.
ബെംഗളൂരു : ഈ നഗരത്തിന്റെ ശിക്ഷയും ദീർഘവീക്ഷണമുള്ള ഭരണാധികാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹിരിയ കെംപെ ഗൗഡയുടെ ജയന്തി ആഘോഷങ്ങൾ ഇന്ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നടക്കും. അദ്ധേഹത്തിന്റെ ജൻമ സ്ഥലമായ മാഗഡിയിൽ നിന്ന് രാവിലെ ആരംഭിക്കുന്ന ദീപശിഖാ പ്രയാണം ഫ്രീഡം പാർക്കിൽ സമാപിക്കും. നഗരത്തിന്റെ നാലിടങ്ങളിൽ കെംപെ ഗൗഡ ടവറുകൾ പണിയുമെന്ന് മന്ത്രി ശിവകുമാർ അറിയിച്ചു. ആരാണ് കെംപെ ഗൗഡ ? താഴത്തെ ലേഖനം വായിക്കുക. http://bangalorevartha.in/archives/4213
Read More