ബെംഗളൂരു : നിരവധി ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടതായി ഹൈക്കമാന്റ് അറിയിച്ചു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള മലയാളിയായ കെ സി വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
അദ്ധ്യക്ഷനായ ദിനേശ് ഗുണ്ടു റാവുവും വർക്കിംഗ് പ്രസിഡന്റും തുടരും.കർണാടക കോൺഗ്രസിൽ പടലപ്പിണക്കങ്ങൾക്ക് ഒരു കുറവുമില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലും ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലും രണ്ട് ഗ്രൂപ്പുകളാണ് പ്രബലമായി നിലവിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ആയിരുന്ന മല്ലികാർജുൻ ഖർഗെ ക്ക് വരെ സംസ്ഥാനത്ത് തോൽവി അറിയേണ്ടി വന്നു. ബെംഗളൂരു റൂറൽ എന്ന ഒരു സീറ്റ് മാത്രമേ കോൺഗ്രസിന് നേടാനായുള്ളു. സഖ്യകക്ഷിയായ ജേ ഡി എസിന് ഹസൻ മാത്രം വിജയിക്കാനായി. മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയടക്കം ഉള്ളവർ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി മുന്നോട്ട് വന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.