ബെംഗളൂരു: ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്ന ടി.സി.എസ്. ജോലിക്കാരുടെ എണ്ണം 100 കടന്നു. ടാറ്റ കൺസൾട്ടൻസി സർവീസിലെ ഈ ജോലിക്കാർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ.
സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എൻജി സുബ്രഹ്മണ്യൻ. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കർ എന്നിവരെ ഉൾപ്പെടുത്താതെയാണിത്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉൾപ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്.
ടിസിഎസ് ലൈഫ് സയൻസ് ആന്റ് ഹെൽത്ത്കെയർ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സർവീസിന്റെ തലവനായ കൃഷ്ണൻ രാമാനുജൻ 4.1 കോടി രൂപയാണ് ശമ്പളയിനത്തിൽ ലഭിച്ചത്.
ഇൻഫോസിസിലാണെങ്കിൽ 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.