ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കായി പങ്കുവെച്ച ഒരു യാത്രികന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു…
“യാത്ര പുറപ്പെടുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു , എത്തിയപ്പോളല്ലേ സംഭവം കിടു…
തൂവാനം വെള്ളച്ചാട്ടം – “ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ”.. മൂന്നാറിൽ നിന്നും 50 കിമി ദൂരവും മറയൂരിൽ നിന്നും 10 കിമി ദൂരവും ആണ് ഇവിടെത്താൻ … ചിന്നാർ വന്യ ജീവി സങ്കേതമായ ഈ സ്ഥലം കേരളാ തമിഴ്നാട് ബോർഡർ ആണ്…
ഞാനും സംഘവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇവിടെ എത്തുന്നത്.. കാടിനുള്ളിൽ ഒരു രാത്രി… അതായിരുന്നു ലക്ഷ്യം … ആലാംപെട്ടി ചെക്പോസ്റ്റിൽ ഫോറെസ്റ് ഓഫീസിൽ ചെക്ക് ഇൻ ചെയ്ത ശേഷം , മറ്റു പരിശോധനകൾക്ക് ശേഷം കാൽനടയായി യാത്രയായി … മുമ്പിലും പുറകിലും വലിയ വടിയുമായി രണ്ടു ഉദ്യോഗസ്ഥർ (ഗൈഡ് / സെക്യൂരിറ്റി – കാട്ടിലെ ആദിവാസികൾക്ക് ദിവസ വേദനത്തിൽ നൽകുന്ന ജോലിയാണ് )
കാടറിയാൻ കാടിന്റെ മക്കൾ തന്നെ വേണം … തമിഴ് കലർന്ന ഭാഷയിൽ ഞങ്ങളോട് കാടിനെ കുറിച്ചയാൾ വാചാലനായി… പോകുന്ന വഴിയിൽ ആനത്താരയും , കടുവയുടെ ഗുഹകളും എല്ലാം കാട്ടി തന്നു … കാട്ടുപോത്തും , മാനുകളും വെള്ളം കുടിക്കുന്നതും ഒക്കെ കണ്ടു നടന്നു നീങ്ങി..
ഇടക്കിടക്ക് കുത്തനെ കയറ്റം ഉണ്ട് … പോകുന്ന വഴിയിൽ കുറച്ചു വിശ്രമിച്ചു… അൽപ സമയത്തിനകം വീണ്ടും നടപ്പാരംഭിച്ചു…
വെള്ളച്ചാട്ടത്തിനു സമീപമാണ് താമസിക്കുന്ന സ്ഥലം .. ഒരു പുഴ കടന്നു വേണം അവിടെത്താൻ എന്ന് അയാൾ പറഞ്ഞു … പാലം ഒന്നും ഇല്ല , കല്ലുകൾ ചാടി കടക്കണം … സന്ധ്യയായാൽ മലവെള്ളം വരും , അതിനു മുന്നേ അക്കരെ എത്തണം … വേഗം നടന്നു …
ദാ ആശാൻ പറഞ്ഞ പുഴയെത്തി … വിസ്താരമായി അവളെങ്ങനെ ഒഴുകുകയാണ് … തണുത്ത കാറ്റു… കാടിന്റെ ശബ്ദം മാത്രം…. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ആ നിശബ്ദദതയെ കീറി മുറിച്ചു…. ഞങ്ങൾ കൈകൾ കോർത്തു പുഴ കടക്കുകയാണ് , മുന്നിലും പിന്നിലും നിർദേശങ്ങളുമായി അവരും … അക്കരെ എത്താറായപ്പോ ഒരാൾക്കടി തെറ്റി …. ഒന്ന് മുങ്ങി … ആകെ നനഞു , ബാഗും ഡ്രെസ്സും എല്ലാം… അവിടെ അത് ഒരു ചിരി പടർത്തി എങ്കിലും, സംഭവം ഗൗരവമാണ് എന്നും അവർ പറഞ്ഞു…
യാത്ര തുടർന്ന് താമസിക്കുന്ന സ്ഥലത്തെത്തി… സുന്ദരിയായ വെള്ളച്ചാട്ടം . അതിനു സമീപം തകര കൊണ്ട് നിർമിച്ച രണ്ടു മുറി വീട്… വിളക്കിനു ചുറ്റം ഒത്തു കൂടി… തീയിട്ടു കാഞ്ഞു… രാത്രിയിൽ കാടിന്റെ ഭീകരതയും സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയ ഇടം … വെള്ളച്ചാട്ടത്തിൽ കുളിച്ചു .. മീൻ പിടിച്ചു അത് വേവിച്ചു കഴിച്ചു… പലതരം കായ്കൾ , കിളികൾ കാടിന്റെ ഭക്ഷണം അവർ എത്തിച്ചു തന്നു… ജീവിതത്തിലെ ഏറ്റവും നല്ല ഒരു യാത്ര… നിങ്ങൾക്കും ഇഷ്ടമാകും …”
ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾക്ക്: